കസാക്കിസ്ഥാനിൽ നിന്ന് അഫ്ഗാൻ‌ വഴി പാക്കിസ്ഥാനിലേക്ക് റെയിൽവേ; 5 രാജ്യങ്ങൾ ചേരും, ഇന്ത്യ ഇല്ല

കസാക്കിസ്ഥാനിൽ നിന്ന് അഫ്ഗാൻ‌ വഴി പാക്കിസ്ഥാനിലേക്ക് റെയിൽവേ; 5 രാജ്യങ്ങൾ ചേരും, ഇന്ത്യ ഇല്ല
View on original source
فئة: السياحة
مشاركة
الأرشيف
إعجاب
പൂർണമായും കരയാൽ ചുറ്റപ്പെട്ട മധ്യേഷ്യൻ രാജ്യങ്ങളായ ഉസ്ബെക്കിസ്ഥാനും കസാക്കിസ്ഥാനും രാജ്യാന്തര ചരക്കുനീക്കത്തിന് പുതിയ വഴി കണ്ടെത്തി. കസാക്കിസ്ഥാനിൽ നിന്നാരംഭിച്ച് പാക്കിസ്ഥാനിലെ തുറമുഖങ്ങൾ വരെ നീളുന്ന 'കാസ റെയിൽവേ' (സെൻട്രൽ ഏഷ്യ-സൗത്ത് ഏഷ്യ) പദ്ധതിയുമായി യുഎഇയും സഹകരിക്കും. മധ്യേഷ്യൻ രാജ്യങ്ങൾക്കും അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും നിർദിഷ്ട റെയിൽവേ യാഥാർഥ്യമാകുമ്പോൾ വലിയ നേട്ടമാകും. ഈ ട്രാൻസ്-അഫ്ഗാൻ റെയിൽവേ പദ്ധതിയിൽ ഇന്ത്യ ഭാഗമല്ല. കസാക്കിസ്ഥാനിൽ നിന്ന് ഉസ്ബെക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവ വഴിയാണ് പാക്ക് തുറമുഖത്തേക്ക് നീളുന്ന റെയിൽവേ ലൈൻ ഒരുക്കുന്നത്. ഇതു സംബന്ധിച്ച കരാറിൽ യുഎഇ, ഉസ്ബെക്ക്, കസാക്കിസ്ഥാൻ അധികൃതർ ഒപ്പുവച്ചെന്ന് കസാക്കിസ്ഥാൻ‌ പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു. ഉസ്ബെക്കിസ്ഥാനും കസാക്കിസ്ഥാനും ചരക്കുനീക്ക കണക്റ്റിവിറ്റിക്ക് വലിയ സാധ്യതകളുണ്ടെന്നാണ് വിലയിരുത്തൽ. അടിസ്ഥാനസൗകര്യ, ചരക്കുനീക്ക, ഗതാഗത പദ്ധതികൾ ഒരുക്കുന്നതിലെയും വമ്പൻ നിക്ഷേപ പദ്ധതികൾ ആവിഷ്കരിക്കുന്നതിലെയും യുഎഇയുടെ പരിചയ സമ്പത്തും ഗുണം ചെയ്യുമെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി. അടുത്തഘട്ടമെന്നോണം പദ്ധതിയുടെ സാങ്കേതിക, സാമ്പത്തിക പ്രായോഗിക വശങ്ങൾ പഠിക്കും. സംയുക്ത പ്രവർത്തക സമിതിക്കും രൂപംനൽകും. ട്രാൻസ്-അഫ്ഗാൻ റെയിൽവേയുടെ നേട്ടങ്ങൾ പ്രതീക്ഷിക്കുന്നത് ഇങ്ങനെ: ∙ കസാക്കിസ്ഥാനും ഉസ്ബെക്കിസ്ഥാനും അഫ്ഗാനിസ്ഥാനും പാക്കിസ്ഥാൻ വഴി നേരിട്ട് തുറമുഖത്തേക്ക് പ്രവേശനം സാധ്യമാകും. ഇത് ഈ രാജ്യങ്ങളുടെ രാജ്യന്തര കയറ്റുമതി മേഖലയ്ക്ക് നേട്ടമാകും. ∙ കയറ്റുമതി വരുമാനം ഉയരും. നേരിട്ടുള്ള ചരക്കുനീക്ക പാത യാഥാർഥ്യമാകുന്നത് ഈ രാജ്യങ്ങളിലേക്ക് നിക്ഷേപമെത്താൻ സഹായിക്കുമെന്ന് കരുതുന്നു. ഇത് കൂടുതൽ തൊഴിലവസരങ്ങളും സൃഷ്ടിക്കും. അടിസ്ഥാന സൗകര്യ വളർച്ചയുമുണ്ടാകും. പദ്ധതി അഫ്ഗാനിസ്ഥാൻ ഭരിക്കുന്ന 'താലിബാന്' രാഷ്ട്രീയമായും ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ. ഒട്ടുമിക്ക ലോക രാജ്യങ്ങളും താലിബാൻ ഭരണകൂടത്തെ അംഗീകരിച്ചിട്ടില്ല. കാസ റെയിൽവേയിൽ അഫ്ഗാനെയും ഉൾപ്പെടുത്തുമ്പോൾ അത് താലിബാന് കിട്ടുന്ന അംഗീകാരമായി മാറിയേക്കാം. ചരക്കുനീക്കം പ്രധാനമായും കറാച്ചി, ഗ്വാദർ തുറമുഖങ്ങൾ വഴിയാകുമെന്നതിനാൽ പാക്കിസ്ഥാനും നേട്ടം കിട്ടും. എന്നാൽ, പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലെ സംഘർഷത്തെ തുടർന്ന് മാസങ്ങളായി അതിർത്തി അടച്ചിട്ടിരിക്കുകയാണ്. അഫ്ഗാനും പാക്കിസ്ഥാനും തമ്മിൽ ഇപ്പോൾ വ്യാപാരബന്ധവുമില്ല. അതിർത്തി തുറക്കാത്തതിനാൽ അഫ്ഗാൻ വ്യാപാരികളുടെ കണ്ടെയ്നറുകൾ കറാച്ചി തുറമുഖത്ത് കെട്ടിക്കിടക്കാൻ തുടങ്ങിയിട്ടും മാസങ്ങൾ കഴിഞ്ഞു. സംഘർഷത്തിന് അയവില്ലാത്തതിനാൽ അതിർത്തി എന്നു തുറക്കുമെന്നോ പാക്ക്-അഫ്ഗാൻ ഉഭയകക്ഷി വ്യാപാരം എന്ന് പുനരാരംഭിക്കുമെന്നോ വ്യക്തവുമല്ല. ഇതു ട്രാൻസ്-അഫ്ഗാൻ‌ റെയിൽവേ പദ്ധതി വൈകാൻ ഇടവരുത്തിയേക്കാമെന്ന വിലയിരുത്തലുമുണ്ട്. പാക്കിസ്ഥാൻ വഴിയുള്ള കയറ്റുമതി മുടങ്ങിയതിനാൽ ഇപ്പോൾ‌ ഇറാനിലെ ചബഹാർ, ബന്ദർ അബ്ബാസ് തുറമുഖങ്ങളെ ആശ്രയിക്കാനാണ് അഫ്ഗാൻ വ്യാപാരികൾ ശ്രമിക്കുന്നത്. മാത്രമല്ല, പാക്കിസ്ഥാനെ ഒഴിവാക്കി മധ്യേഷ്യൻ രാജ്യങ്ങളുമായുള്ള വ്യാപാരവും അഫ്ഗാൻ വ്യാപാരികൾ സജീവമാക്കിയിട്ടുണ്ട്.

(0)تعليقات

 

ملاحظة حول ملفات تعريف الارتباط

يستخدم نيوزهنت ملفات تعريف ارتباط ضرورية لإبقائك مسجلاً للدخول ولتذكر لغتك ودولتك، حتى يعمل الموقع كما تتوقع. بإذنك، نود أيضاً استخدام ملفات تعريف ارتباط تحليلية لفهم كيفية استخدام الأشخاص لنيوزهنت وتحسينه بمرور الوقت.

الموافقة تؤثر فقط على التحليلات. لمعرفة المزيد، اطّلع على سياسة الخصوصية or الشروط والأحكام.