‘തന്ത്രപരമായി ആസൂത്രണം ചെയ്ത നീക്കം; എന്റെ സ്വകാര്യ ജീവിതം ആർക്കും ചർച്ച ചെയ്യാനുള്ള വിഷയമല്ല, അത് അവിഹിതമായാലും...' മൗനം വെടിഞ്ഞ് ഗോവിന്ദ

‘തന്ത്രപരമായി ആസൂത്രണം ചെയ്ത നീക്കം; എന്റെ സ്വകാര്യ ജീവിതം ആർക്കും ചർച്ച ചെയ്യാനുള്ള വിഷയമല്ല, അത് അവിഹിതമായാലും...' മൗനം വെടിഞ്ഞ് ഗോവിന്ദ
View on original source
فئة: ترفيه
مشاركة
الأرشيف
إعجاب
തൊണ്ണൂറുകളില്‍ ഹിന്ദി സിനിമാപ്രേമികളെ രസിപ്പിച്ച താരങ്ങളിലൊരാളായിരുന്നു ഗോവിന്ദ. താരത്തിന്റെ അഭിനയമികവും ചടുലമായ നൃത്തവുമൊക്കെ ആരാധകര്‍ ആഘോഷമാക്കിയിട്ടുണ്ട്. അക്കാലത്ത് താരത്തിന്റെ സിനിമകള്‍ പ്രേക്ഷകര്‍ തിയേറ്ററുകളിലേക്ക് ആവേശപൂര്‍വ്വം എത്തിക്കുമായിരുന്നു. എന്നാല്‍ സിനിമയില്‍ കഴിഞ്ഞ ഏഴു വര്‍ഷമായി സജീവമല്ലാത്ത താരത്തിന്റെ വ്യക്തിജീവിതം അടുത്തിടെയായി വാര്‍ത്തകളില്‍ നിറയുന്നുണ്ട്. കോമൾ റാണിയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങളും ഭാര്യയായ സുനിത അഹൂജയുടെ തുറന്നു പറച്ചിലുകളും താരത്തിന്റെ വ്യക്തിജീവിതം ചര്‍ച്ചകളില്‍ നിറയാനുള്ള കാരണമായത്. അതിനിടെ കാമുകിയെന്ന് ആരോപിക്കപ്പെടുന്ന സഹതാരം കോമൾ റാണി സ്വർണ്കറിനൊപ്പം മുംബൈയിൽ മുംബൈയിലെ ലാൽബാഗ്ച രാജ ക്ഷേത്രത്തില്‍ ഗണേശോത്സവത്തിന് ഗോവിന്ദ എത്തിയത്. ഭാര്യ സുനിത അഹുജ സ്ഥലത്ത് ഒറ്റയ്ക്ക് പ്രാർത്ഥന നടത്തി മണിക്കൂറുകൾക്ക് ശേഷമായിരുന്നു ഇവരുടെ സന്ദര്‍ശനം. അതോടെയാണ് ഗോവിന്ദയുടെ വിവാഹേതര ബന്ധം വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത്. ഇപ്പോഴിതാ കോമൾ റാണി സ്വർണ്കറിനൊപ്പമുള്ള 'ലാൽബാഗ്‌ച രാജ' സന്ദർശനത്തെത്തുടർന്നുണ്ടായ അഭ്യൂഹങ്ങളിൽ ആദ്യമായി പ്രതികരിക്കുകയാണ് ഗോവിന്ദ. 'രൂപ' എന്ന ചിത്രത്തിലെ ഗോവിന്ദയുടെ സഹതാരമാണ് കാമുകിയാണെന്ന് അഭ്യൂഹങ്ങളുള്ള കോമൾ റാണി. തന്നെ കുടുംബത്തിൽ നിന്ന് അകറ്റാനും തന്റെ പ്രതിച്ഛായ തകർക്കാനും വേണ്ടി ആസൂത്രണം ചെയ്ത നീക്കങ്ങളുടെ ഭാഗമാണ് ഈ സംഭവവികാസങ്ങളെന്നും തന്റെ വ്യക്തിജീവിതം മറ്റുള്ളവർ ചർച്ച ചെയ്യേണ്ട വിഷയമല്ലെന്നും ഗോവിന്ദ പറഞ്ഞു. താൻ തന്റെ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും കോമളുമായിട്ടുള്ളത് തികച്ചും തൊഴിൽപരമായ ബന്ധമാണെന്നും പറഞ്ഞു. തന്റെ അടുത്ത ചിത്രമായ 'രൂപ'യുടെ വിജയത്തിനായി അനുഗ്രഹം തേടാൻ മാത്രമാണ് താൻ അവിടെ പോയതെന്ന് വ്യക്തമാക്കുകയും ചെയ്തു. സഹതാരത്തിനൊപ്പം ഒരു ആരാധനാലയം സന്ദർശിക്കുന്നത് ഇതാദ്യമല്ലെന്നും, മുൻപ് കരിഷ്മ കപൂറിനും രവീണ ടണ്ടനുമൊപ്പം താൻ ഇത്തരത്തിൽ സന്ദർശനങ്ങൾ നടത്തിയിട്ടുണ്ടെന്നും ഗോവിന്ദ കൂട്ടിച്ചേർത്തു.''ആളുകൾ എന്തോ വലിയ കാര്യം സംഭവിച്ചതുപോലെയാണ് പ്രതികരിക്കുന്നത്... 'രൂപ' എന്ന സിനിമയ്ക്കുവേണ്ടി പ്രാർത്ഥിക്കാനാണ് ഞാൻ പോയത്. മുമ്പ് കരിഷ്മ കപൂറിനൊപ്പം ഞാൻ അവിടെ പോയിട്ടുണ്ട്, അത് എനിക്ക് ഭാഗ്യം കൊണ്ടുവരികയും സിനിമകൾ ഹിറ്റാവുകയും ചെയ്തു. രവീണയ്‌ക്കൊപ്പവും പോയിട്ടുണ്ട്, അപ്പോഴും സിനിമ ഹിറ്റായി. ഇത്തവണ റാണി സ്വർണ്കറിനൊപ്പമാണ് പോയത്. അനുഗ്രഹം തേടുക മാത്രമായിരുന്നു ലക്ഷ്യം. വളരെക്കാലത്തിന് ശേഷം വീണ്ടും ഒരു സിനിമ തുടങ്ങുന്നതുകൊണ്ടാണ് ഞാൻ പ്രാർത്ഥിച്ചത്. ഞാൻ സിനിമ തുടങ്ങിയിട്ടേയുള്ളൂ, അതിനെക്കുറിച്ച് ഇപ്പോൾത്തന്നെ ഇത്രയധികം ചർച്ചകൾ നടക്കുന്നുണ്ട്. എന്താണ് ആളുകൾക്ക് ഇത്ര പ്രശ്നം? ഒരു സിനിമ തുടങ്ങുമ്പോൾ അതിനെക്കുറിച്ച് ഇത്രയധികം ചർച്ച എന്തിനാണ്? ഞങ്ങൾ പ്രശസ്തരാകുമ്പോൾ നിങ്ങൾക്ക് എന്താണ് ബുദ്ധിമുട്ട്?ഇത് ആരുടെയും തെറ്റല്ല. ഇതൊരു ആസൂത്രിതമായ നീക്കമാണ്. ഇനിയും പലതും സംഭവിക്കാനിരിക്കുന്നു. എന്നെ കുടുംബത്തിൽ നിന്ന് അകറ്റാനും പിന്നീട് സമൂഹത്തിൽ എന്റെ പ്രതിച്ഛായ തകർക്കാനുമുള്ള ഒരു പദ്ധതിയുടെ ഭാഗമാണിത്. അവർ മുമ്പും ഇത് പരീക്ഷിച്ചിട്ടുണ്ട്, പക്ഷേ ഒരിക്കലും വിജയിച്ചിട്ടില്ല. സർവ്വശക്തൻ എന്റെ കൂടെ നിന്നു. എന്റെ ജോലിയല്ലാതെ മറ്റൊന്നിലും ഞാൻ ശ്രദ്ധ കേന്ദ്രീകരിച്ചില്ല. ഞാൻ ജോലി ചെയ്തുകൊണ്ടിരുന്നു. മാന്യതയുടെ പേരിൽ പലരും എന്നെ പ്രശംസിച്ചിട്ടുണ്ട്എന്റെ വ്യക്തിജീവിതം മറ്റുള്ളവരുടെ വിഷയമാകേണ്ടതില്ല. ഇത്തരം ചർച്ചകൾക്ക് പോലും അർഹതയില്ലാത്തവരാണ് ഇത്തരം അഭിപ്രായങ്ങൾ പറയുന്നത്. സ്വന്തം കുടുംബം തകർന്നവരും വിവാഹമോചനം നേടിയവരുമായിട്ടും അവർ ഇത്തരം കാര്യങ്ങൾ പറയുന്നു. ഇപ്പോൾ അവർ എന്നെക്കുറിച്ചും ഇത് പറയുന്നു. ഇത് നിങ്ങൾക്ക് ചേർന്നതല്ല. നിങ്ങൾ എന്താണെന്ന് എല്ലാവർക്കും മനസ്സിലാകുന്നുണ്ട്. നിങ്ങൾ പ്രതികരിക്കുന്നത് ഒരു സംഘം പോലെയാണ്. ഇത് സങ്കടകരമാണ്. ഏതെങ്കിലും വിധത്തിൽ എന്നെ ഒറ്റപ്പെടുത്താനുള്ള ഗൂഢാലോചനയായിട്ടാണ് തോന്നുന്നത്.കോമളുമായുള്ള തന്റെ ബന്ധത്തിന്റെ സ്വഭാവം എന്തായാലും അത് പുറത്തുള്ളവരെ ബാധിക്കേണ്ട ഒന്നല്ല. അതൊരു അവിഹിത ബന്ധമായാലും ശരി, അതാർക്കും ചർച്ച ചെയ്യാനുള്ള വിഷയമല്ല. ഞാൻ ജോലി ചെയ്യുകയും പ്രൊഫഷണൽ ബന്ധം നിലനിർത്തുകയും ചെയ്യുന്നുണ്ട്. ഈ ആളുകൾ ആഗ്രഹിക്കുന്നത് എനിക്ക് ജോലി ചെയ്യാൻ കഴിയാതെ, സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടാകണമെന്നാണ്. അവരെന്നെ ഭയപ്പെടുത്താൻ ശ്രമിക്കുകയാണ്...'' ഗോവിന്ദ പറഞ്ഞു.ഗോവിന്ദയും സുനിത അഹൂജയും തമ്മിലുള്ള ദാമ്പത്യപ്രശ്നങ്ങൾ അടുത്തിടെയാണ് ഏറെ ചര്‍ച്ചയായി മാറിയത്. കോമളുമായുള്ള ഗോവിന്ദയുടെ ബന്ധത്തെപ്പറ്റി കഴിഞ്ഞ മാസം സുനിത സംസാരിച്ചിരുന്നു. രാഖി സാവന്തുമായുള്ള സംഭാഷണത്തിനിടയിൽ ഇരുവരും വിവാഹം കഴിക്കാൻ പദ്ധതിയിടുന്നുവെന്ന് സുനിത പറഞ്ഞിരുന്നു. എന്നാൽ ഗോവിന്ദയുടെ മാനേജർ ഈ അവകാശവാദം തള്ളിക്കളഞ്ഞു. മുന്‍പ്, അമേരിക്കയിൽ നിന്ന് മടങ്ങിയെത്തിയ ഗോവിന്ദ കുടുംബത്തോടൊപ്പം ഗണേശ ചതുർത്ഥി ആഘോഷങ്ങളിൽ പങ്കുചേർന്നിരുന്നു. മക്കളായ ടീന, യശ്‌വർദ്ധൻ എന്നിവർക്കൊപ്പം ആഘോഷങ്ങളിൽ പങ്കെടുത്ത താരം ഗണപതി ദർശന വേളയിൽ പ്രാർത്ഥനയും നടത്തിയിരുന്നു. 2019 ല്‍ ഡബിള്‍ റോളില്‍ എത്തിയ രംഗീല രാജയ്ക്ക് ശേഷം വീണ്ടും ബിഗ് സ്ക്രീനിലേക്ക് തിരിച്ചെത്താന്‍ ഒരുങ്ങുകയാണ് ഗോവിന്ദ. രൂപ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ റാണി സ്വന്‍കര്‍ എന്ന പുതുമുഖമാണ് നായികയാവുന്നത്. നായകനാവുന്നതിനൊപ്പം ചിത്രം നിര്‍മ്മിക്കുന്നതും ഗോവിന്ദയാണ്. അതേസമയം, താരത്തിന്റെ മകൻ യശ്‌വർദ്ധൻ അഹൂജ 'ഹീറോ കി ഹൊററിൻ' എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കും. 2027 ജനുവരി 7-നാണ് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്. സുനിത അഹൂജ, നിതാൻഷി ഗോയൽ, ജാമി ലിവർ, ചങ്കി പാണ്ഡെ, ബ്രിജേന്ദ്ര കാല, സിമ്രത് കൗർ രന്ധവ എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

(0)تعليقات

 

ملاحظة حول ملفات تعريف الارتباط

يستخدم نيوزهنت ملفات تعريف ارتباط ضرورية لإبقائك مسجلاً للدخول ولتذكر لغتك ودولتك، حتى يعمل الموقع كما تتوقع. بإذنك، نود أيضاً استخدام ملفات تعريف ارتباط تحليلية لفهم كيفية استخدام الأشخاص لنيوزهنت وتحسينه بمرور الوقت.

الموافقة تؤثر فقط على التحليلات. لمعرفة المزيد، اطّلع على سياسة الخصوصية or الشروط والأحكام.