ഹൈകോടതി വളപ്പിൽ ഫോട്ടോഗ്രാഫിക്കും ലൈവ് സ്ട്രീമിംഗിനും വിലക്ക്

ഹൈകോടതി വളപ്പിൽ ഫോട്ടോഗ്രാഫിക്കും ലൈവ് സ്ട്രീമിംഗിനും വിലക്ക്
View on original source
فئة: السياحة
مشاركة
الأرشيف
إعجاب
കൊച്ചി: കേരള ഹൈകോടതി സമുച്ചയത്തിനുള്ളിൽ ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി, തത്സമയ സംപ്രേഷണം എന്നിവ നിയന്ത്രിച്ചുകൊണ്ട് ഹൈകോടതി പുതിയ മാർഗനിർദേശങ്ങൾ വിജ്ഞാപനം ചെയ്തു. കോടതി പരിസരത്തിന്റെ സുരക്ഷ, സ്വകാര്യത, അന്തസ്സ്, സുഗമമായ ദൈനംദിന പ്രവർത്തനം എന്നിവ ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് 'ജനറൽ ഗൈഡ്‌ലൈൻസ് ഫോർ ദ റെഗുലേഷൻ ഓഫ് ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി ആൻഡ് ലൈവ് സ്ട്രീമിംഗ് ഇൻ ദ ഹൈക്കോർട്ട് പ്രിമൈസസ്' എന്ന പേരിൽ പുതിയ ചട്ടങ്ങൾ നിലവിൽ വന്നത്. പുതിയ മാർഗനിർദേശങ്ങൾ പ്രകാരം ഹൈകോടതി വളപ്പിൽ ചിത്രങ്ങളോ ദൃശ്യങ്ങളോ പകർത്തുന്നതിനും ലൈവ് സ്ട്രീമിംഗിനും പൂർണ വിലക്കുണ്ടാകും. ഓഡിറ്റോറിയം, ബാങ്ക്വറ്റ് ഹാൾ തുടങ്ങിയ പ്രത്യേക ഇടങ്ങളിൽ നടക്കുന്ന പരിപാടികൾക്ക് മാത്രമാണ് ഇതിൽ ഇളവുള്ളത്. ഇതല്ലാതെ മറ്റ് ആവശ്യങ്ങൾക്ക് രജിസ്ട്രാർ ജനറലിന്റെയോ ചീഫ് ജസ്റ്റിസ് ചുമതലപ്പെടുത്തിയ മറ്റ് ഉദ്യോഗസ്ഥരുടെയോ മുൻകൂർ രേഖാമൂലമുള്ള അനുമതി നിർബന്ധമാണ്. കൂടാതെ, അനുമതിയില്ലാതെ പകർത്തുന്ന ചിത്രങ്ങളോ വീഡിയോകളോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലോ മറ്റ് ഇലക്ട്രോണിക് മാധ്യമങ്ങളിലോ അപ്‌ലോഡ് ചെയ്യുന്നതിനും പ്രചരിപ്പിക്കുന്നതിനും പൂർണമായ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. കോടതി ഹാളുകൾ, ജഡ്ജിമാരുടെ ചേംബറുകൾ, രജിസ്ട്രി ഓഫീസുകൾ, റെക്കോർഡ് റൂമുകൾ, സെക്യൂരിറ്റി കൺട്രോൾ റൂമുകൾ, സെർവർ റൂമുകൾ തുടങ്ങിയ അതിസുരക്ഷാ മേഖലകളിൽ ഔദ്യോഗിക അനുമതിയില്ലാതെ യാതൊരു കാരണവശാലും ചിത്രീകരണമോ തത്സമയ സംപ്രേഷണമോ അനുവദിക്കില്ല. ഔദ്യോഗിക ആവശ്യങ്ങൾക്കായി നടത്തുന്ന ചിത്രീകരണങ്ങൾ രജിസ്ട്രി ചുമതലപ്പെടുത്തുന്ന ഏജൻസികൾക്കോ വ്യക്തികൾക്കോ മാത്രമേ ചെയ്യാൻ സാധിക്കൂ. ഇവയും അംഗീകാരമില്ലാതെ പുറത്തുവിടാൻ പാടില്ല. അച്ചടി, ദൃശ്യ, ഡിജിറ്റൽ മാധ്യമപ്രവർത്തകർക്കും മുൻകൂർ അനുമതി നിർബന്ധമാണ്. അനുവദിച്ച തീയതി, സമയം, വേദി എന്നിവയിൽ മാത്രമേ മാധ്യമങ്ങൾക്ക് പ്രവർത്തിക്കാനാകൂ. രജിസ്ട്രിയും സെക്യൂരിറ്റി വിഭാഗവും നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കാൻ മാധ്യമപ്രവർത്തകർ ബാധ്യസ്ഥരാണ്. അനധികൃത ചിത്രീകരണങ്ങളും തത്സമയ സംപ്രേഷണങ്ങളും തടയാനും നിയന്ത്രിക്കാനും രജിസ്ട്രി ഉദ്യോഗസ്ഥർക്കും സെക്യൂരിറ്റി വിങ്ങിനും പൂർണ അധികാരമുണ്ട്. മാർഗനിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കടുത്ത നടപടിയുണ്ടാകും. അഭിഭാഷകരോ ലോ ഇന്റേണുകളോ ക്ലർക്കുമാരോ ആണ് ചട്ടം ലംഘിക്കുന്നതെങ്കിൽ വിഷയം ഹൈകോടതി അഭിഭാഷക അസോസിയേഷന്റെയോ, ബാർ കൗൺസിൽ ഓഫ് കേരളയുടെയോ ശ്രദ്ധയിൽപ്പെടുത്തി അച്ചടക്ക നടപടി സ്വീകരിക്കും. ജീവനക്കാരാണ് നിയമം തെറ്റിക്കുന്നതെങ്കിൽ ഉന്നത ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് ചെയ്യും. മാധ്യമപ്രവർത്തകരോ സന്ദർശകരോ നിർദ്ദേശങ്ങൾ ലംഘിച്ചാൽ അവർക്ക് ഭാവിയിൽ ഹൈകോടതിയിൽ പ്രവേശിക്കുന്നതിനും റിപ്പോർട്ട് ചെയ്യുന്നതിനുമുള്ള അനുമതി റദ്ദാക്കുകയോ കർശന നിയന്ത്രണം ഏർപ്പെടുത്തുകയോ ചെയ്യുമെന്ന് മാർഗനിർദേശത്തിൽ വ്യക്തമാക്കുന്നു.

(0)تعليقات

 

ملاحظة حول ملفات تعريف الارتباط

يستخدم نيوزهنت ملفات تعريف ارتباط ضرورية لإبقائك مسجلاً للدخول ولتذكر لغتك ودولتك، حتى يعمل الموقع كما تتوقع. بإذنك، نود أيضاً استخدام ملفات تعريف ارتباط تحليلية لفهم كيفية استخدام الأشخاص لنيوزهنت وتحسينه بمرور الوقت.

الموافقة تؤثر فقط على التحليلات. لمعرفة المزيد، اطّلع على سياسة الخصوصية or الشروط والأحكام.