'തുടക്ക'ത്തിന് ശേഷം വിസ്മയ മോഹൻലാൽ വീണ്ടും; ചിത്രീകരണം ഉടൻ ആരംഭിക്കും

'തുടക്ക'ത്തിന് ശേഷം വിസ്മയ മോഹൻലാൽ വീണ്ടും; ചിത്രീകരണം ഉടൻ ആരംഭിക്കും
View on original source
فئة: ترفيه
مشاركة
الأرشيف
إعجاب
കൊച്ചി : 'ഉയരെ', 'ജാനകി ജാനേ' എന്നീ ചിത്രങ്ങൾക്ക് ശേഷം എസ് ക്യൂബ് ഫിലിംസിന്റെ ബാനറിൽ ഷെനുഗ, ഷെഗ്ന, ഷെർഗ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന മൂന്നാമത്തെ ചിത്രം അണിയറയിലൊരുങ്ങുന്നു. 'തുടക്കം' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ വിസ്മയ മോഹൻലാൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് 'ലൂക്ക'യിലൂടെ ശ്രദ്ധ നേടിയ അരുൺ ബോസാണ്. രത്തീന, സുഹാസ്, ഷറഫു എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. 'വരത്തൻ', 'വൈറസ്', 'റൈഫിൾ ക്ലബ്' എന്നീ സിനിമകളിലൂടെ ശ്രദ്ധേയരായ എഴുത്തുകാരാണ് സുഹാസും ഷറഫുവും. വ്യത്യസ്തമായ പ്രമേയവും വേറിട്ട അവതരണ ശൈലിയുമായിരിക്കും ചിത്രത്തിന്റേതെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കുന്നു. സാമുവൽ ഹെൻറി ഛായാഗ്രഹണവും മഹേഷ് ഭുവനേന്ദ് എഡിറ്റിംഗും നിർവഹിക്കുന്നു. ഹിഷാം അബ്ദുൾ വഹാബാണ് സംഗീത സംവിധാനം. ആഷിഖ് എസ് പ്രൊഡക്ഷൻ ഡിസൈനും സമീറ സനീഷ് വസ്ത്രാലങ്കാരവും നിർവഹിക്കുമ്പോൾ ശ്രീനാഥ് പി എസ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായും സജി സി ജോസഫ് പ്രൊഡക്ഷൻ കൺട്രോളറായും പ്രവർത്തിക്കുന്നു. യെല്ലോടൂത്ത്സ് പബ്ലിസിറ്റി ഡിസൈനും സ്നേക്ക്പ്ലാന്റ് എൽഎൽപി മാർക്കറ്റിംഗും കൈകാര്യം ചെയ്യുന്നു. പ്രമുഖ താരങ്ങളും മുൻനിര സാങ്കേതിക പ്രവർത്തകരും അണിനിരക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ഉടൻ ആരംഭിക്കും. പിആർഒ: അപർണ ഗിരീഷ്.

(0)تعليقات

 

ملاحظة حول ملفات تعريف الارتباط

يستخدم نيوزهنت ملفات تعريف ارتباط ضرورية لإبقائك مسجلاً للدخول ولتذكر لغتك ودولتك، حتى يعمل الموقع كما تتوقع. بإذنك، نود أيضاً استخدام ملفات تعريف ارتباط تحليلية لفهم كيفية استخدام الأشخاص لنيوزهنت وتحسينه بمرور الوقت.

الموافقة تؤثر فقط على التحليلات. لمعرفة المزيد، اطّلع على سياسة الخصوصية or الشروط والأحكام.