സ്മാർട്ട് ഫോണുകൾ ഇനി ഇല്ലാതാകുമോ? ചർച്ചയായി മെറ്റയുടെ എഐ ഏജന്‍റ് മ്യൂസ് ചാം

സ്മാർട്ട് ഫോണുകൾ ഇനി ഇല്ലാതാകുമോ? ചർച്ചയായി മെറ്റയുടെ എഐ ഏജന്‍റ് മ്യൂസ് ചാം
View on original source
فئة: تكنولوجيا العلوم
مشاركة
الأرشيف
إعجاب
സ്മാർട്ട് ഫോണുകൾ ഇല്ലാതാകുമോ? മെറ്റയുടെ കണക്റ്റ് 2026 ഇവന്‍റിൽ സി.ഇ.ഒ മാർക്ക് സക്കർബർഗ് അവതരിപ്പിച്ച മ്യൂസ് എഐ ഏജന്‍റിനെ പരിചയപ്പെട്ടതിനു ശേഷം ടെക്ക് ലോകത്ത് ചർച്ചയാകുന്ന ചോദ്യമാണിത്. സാധാരണ സ്മാർട്ട് ഫോണിൽ നിന്നും സ്മാർട്ട് വാച്ചിൽ നിന്നും വ്യത്യസ്തമായ ഒരു കുഞ്ഞൻ ഗാഡ്ജെറ്റാണ് മ്യൂസ്. അപ്രതീക്ഷിതമായാണ് വൺ മോർ തിങ് എന്ന് പറഞ്ഞുകൊണ്ട് സക്കർബർഗ് ഈ എഐ ഏജന്‍റിനെ അവതരിപ്പിച്ചത്. പോക്കറ്റിലോ ബാഗിലോ അല്ലെങ്കിൽ കീചെയിനിലോ ഘടിപ്പിക്കാവുന്ന വളരെ പോർട്ടബിളായ, കൊണ്ടുനടക്കാൻ എളുപ്പമുള്ള രീതിയിലാണ് മെറ്റയുടെ മ്യൂസ് രൂപകൽപ്പനചെയ്തിരിക്കുന്നത്. മ്യൂസിനു പുറമേ ഭാരം കുറഞ്ഞ വെർച്വൽ റിയാലിറ്റി ഗ്ലാസുകൾ, ക്യാമറകളില്ലാത്ത പുതിയ റേ-ബാൻ ഗ്ലാസുകൾ, തുടങ്ങിയവയും ലോഞ്ചിൽ ഉൾപ്പെടുന്നു. മെറ്റയുടെ മ്യൂസ് ഏജന്‍റിന്‍റെ ഭൗതിക രൂപമാണ് മ്യൂസ് ചാം. വിരലടയാളം ഉപയോഗിച്ച് മ്യൂസിനെ എളുപ്പത്തിൽ ആക്ടിവേറ്റ് ചെയ്യാൻ സാധിക്കും. മാത്രമല്ല മ്യൂസിന്‍റെ ആനിമേഷൻ രൂപം കാണിക്കുന്ന സ്ക്രീനും ഇതിലുണ്ട്. ലൈവ് വോയിസ് ഇന്‍ററാക്ടിവിറ്റി സവിശേഷതയും മ്യൂസിനുണ്ട്. സ്മാർട്ട് ഗ്ലാസുകൾ വെക്കാത്തവർക്ക് എഐ അസിസ്റ്റന്‍റിനോട് സംസാരിക്കാനും കാര്യങ്ങൾ പങ്കുവെക്കാനും മ്യൂസ് ചാം വഴി സാധിക്കും. ഫോൺ, കമ്പ്യൂട്ടർ, ഗ്ലാസുകൾ തുടങ്ങി ഏത് ഉപകരണത്തിലും മ്യൂസ് സാന്നിധ്യമറിയിക്കുമെന്നാണ് മെറ്റയുടെ പ്രഖ്യാപനം. ഫയലുകൾ, സന്ദേശങ്ങൾ, കലണ്ടറുകൾ എന്നിവ കൈകാര്യം ചെയ്യാൻ ഇതിനകം സാധിക്കുന്ന മ്യൂസ് ഇനി ബിസിനസ്സ് ആവശ്യങ്ങൾക്കും സഹായകരമാകും. ചാറ്റ്‌ജിപിടി, ഗൂഗിളിന്റെ ജെമിനി എന്നിവയുമായി വിപണിയിൽ കടുത്ത മത്സരം കാഴ്ചവെക്കുന്ന മ്യൂസ് ഇതിനകം 2.5 ദിലക്ഷത്തിലധികം തവണ ഡൗൺലോഡ് ചെയ്യപ്പെട്ടുകഴിഞ്ഞു. വരും വർഷങ്ങളിൽ കോടിക്കണക്കിന് ആളുകൾ മ്യൂസ് ഉപയോഗിക്കുമെന്നാണ് മെറ്റയുടെ പ്രതീക്ഷ.

(0)تعليقات

 

ملاحظة حول ملفات تعريف الارتباط

يستخدم نيوزهنت ملفات تعريف ارتباط ضرورية لإبقائك مسجلاً للدخول ولتذكر لغتك ودولتك، حتى يعمل الموقع كما تتوقع. بإذنك، نود أيضاً استخدام ملفات تعريف ارتباط تحليلية لفهم كيفية استخدام الأشخاص لنيوزهنت وتحسينه بمرور الوقت.

الموافقة تؤثر فقط على التحليلات. لمعرفة المزيد، اطّلع على سياسة الخصوصية or الشروط والأحكام.