നിതിന്‍ രാജിന്റെ മരണം; പ്രിന്‍സിപ്പാളും അധ്യാപികയും പ്രതിപ്പട്ടികയില്‍

നിതിന്‍ രാജിന്റെ മരണം; പ്രിന്‍സിപ്പാളും അധ്യാപികയും പ്രതിപ്പട്ടികയില്‍
View on original source
فئة: سياسة
مشاركة
الأرشيف
إعجاب
കണ്ണൂര്‍ | അഞ്ചരക്കണ്ടി ദന്തല്‍ കോളേജ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കോളജ് പ്രിന്‍സിപ്പാളിനെയും അധ്യാപികയെയും ക്രൈംബ്രാഞ്ച് പ്രതിചേര്‍ത്തു. പ്രിന്‍സിപ്പാൾ ഡോ. വിനോദ് മോണി, അധ്യാപിക ഡോ. ലത ശശിധരന്‍ എന്നിവരെയാണ് പുതിയതായി പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. നിതിന്‍ രാജിന്റെ ഫോണ്‍ വാങ്ങി വെച്ചത് ഇരുവരുമായിരുന്നു. പ്രതിചേര്‍ത്തതിന് പിന്നാലെ പ്രിന്‍സിപ്പാളും അധ്യാപികയും തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. കേസില്‍ അധ്യാപകനായ ഡോ. എം കെ റാം ആണ് ഒന്നാം പ്രതി. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 10നാണ് മെഡിക്കല്‍ കോളജ് കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി നിതിന്‍ രാജ് ജീവനൊടുക്കിയത്. തുടക്കത്തില്‍ പ്രത്യേക അന്വേഷണ സംഘം അന്വേഷിച്ച കേസ് ഏപ്രില്‍ 30ഓടെ സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. സംസ്ഥാന ക്രൈംബ്രാഞ്ച് എസ് പി. കെ വി വേണുഗോപാലിന്റെ മേല്‍നോട്ടത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. Content Highlights: Crime Branch has named Principal Dr. Vinod Moni and teacher Dr. Latha Sasidharan as accused in the Anjarakandi Dental College student Nithin Raj death case. Both filed for anticipatory bail in Thalassery court. Nithin died on April 10 last year. SP KV Venugopal heads the probe. മുട്ടില്‍ മരംമുറി കേസ്: വനംവകുപ്പ് വീണ്ടും കുറ്റപത്രം സമര്‍പ്പിച്ചു ഹൈക്കോടതിയില്‍ ഫോട്ടോഗ്രാഫിക്കും വീഡിയോഗ്രാഫിക്കും തത്സമയ സംപ്രേഷണത്തിനും വിലക്ക് ഗ്യാനേഷ് കുമാര്‍ രാജിവെക്കണം; ജന്തര്‍ മന്തറില്‍ പ്രതിഷേധിച്ചവര്‍ക്കു നേരെ ജലപീരങ്കി, നിരവധി പേരെ കസ്റ്റഡിയിലെടുത്തു ചീഫ് ഇലക്ഷൻ കമ്മീഷണറുടെ ഉത്തർപ്രദേശ് സന്ദർശനം മാറ്റി; പാനലിലെ ഭിന്നതയുമായി ബന്ധമില്ലെന്ന് കമ്മീഷൻ മുട്ടില്‍ മരംമുറി കേരളം കണ്ട വലിയ കുംഭകോണം; കുറ്റപത്രത്തിലെ പിശക് അന്വേഷിക്കും: മന്ത്രി ഷിബു ബേബി ജോണ്‍ സാമ്പത്തിക തട്ടിപ്പ് കേസ്: മാണി സി കാപ്പന്റെ ഹരജിയില്‍ പോലീസിന് ഹൈക്കോടതി നോട്ടീസ്

(0)تعليقات

 

ملاحظة حول ملفات تعريف الارتباط

يستخدم نيوزهنت ملفات تعريف ارتباط ضرورية لإبقائك مسجلاً للدخول ولتذكر لغتك ودولتك، حتى يعمل الموقع كما تتوقع. بإذنك، نود أيضاً استخدام ملفات تعريف ارتباط تحليلية لفهم كيفية استخدام الأشخاص لنيوزهنت وتحسينه بمرور الوقت.

الموافقة تؤثر فقط على التحليلات. لمعرفة المزيد، اطّلع على سياسة الخصوصية or الشروط والأحكام.