യഷിന്‍റെ ടോക്സിക് , പരിനീതിയുടെ ഷാക്ക് ട്രസ്റ്റ് നോ വൺ; ഒടിടിയിൽ ഈയാഴ്ച റിലീസുകളുടെ പൂരം

യഷിന്‍റെ ടോക്സിക് , പരിനീതിയുടെ ഷാക്ക് ട്രസ്റ്റ് നോ വൺ; ഒടിടിയിൽ ഈയാഴ്ച റിലീസുകളുടെ പൂരം
View on original source
فئة: ترفيه
مشاركة
الأرشيف
إعجاب
സിനിമാപ്രേമികൾക്ക് ഒടിടിയിൽ ഈയാഴ്ച റിലീസുകളുട ചാകരയാണ്. നിങ്ങൾ കാത്തിരുന്ന ചിത്രങ്ങളും സിരീസുകളും വിവിധ ഒടിടി പ്ലാറ്റ്ഫോമുകളിലെത്തിയിട്ടുണ്ട്. റോക്കി ഭായിയുടെ ടോക്സിക് പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് യഷിന്‍റെഗീതു മോഹൻദാസ് സംവിധാനം ചെയ്ത ഈ ആക്ഷൻ ക്രൈം ഡ്രാമയിൽ, സംഘടിത കുറ്റകൃത്യങ്ങളുടെയും അധികാരത്തിന്റെയും വഞ്ചനയുടെയും പശ്ചാത്തലത്തിൽ 'രായാ' എന്ന ഗ്യാങ്സ്റ്ററായിട്ടാണ് യഷ് വേഷമിടുന്നത്. നയൻതാര, കിയാര അദ്വാനി, ഹുമ ഖുറേഷി, താരാ സുതാരിയ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സെപ്റ്റംബർ 25-ലെ ZEE5 പ്രീമിയറിനെക്കുറിച്ച് വ്യാപകമായി റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ടെങ്കിലും സീ 5ൽ നിന്നോ നിർമാതാക്കളിൽ നിന്നോ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. ഹുങ്കാർ: ദ റോർ അനീത് പദ്ദ, ഫാത്തിമ സന ഷെയ്ഖ്, മുഹമ്മദ് സീഷാൻ അയ്യൂബ്, രഘുബീർ യാദവ് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ഈ ക്രൈം-കോർട്ട്റൂം ത്രില്ലർ, ബാപ്ജി എന്ന സ്വാമിക്കെതിരെ ലൈംഗികാതിക്രമ ആരോപണം ഉന്നയിക്കുന്ന മീനു റാവത്ത് എന്ന 17-കാരിയുടെ കഥയാണ് പറയുന്നത്. തുടർന്ന് പൊലീസും കോടതിയും മാധ്യമങ്ങളും ഉൾപ്പെടുന്ന വലിയൊരു നിയമപോരാട്ടമായി ഈ കേസ് മാറുന്നതാണ് പ്രമേയം. ചിത്രം ജിയോ ഹോട്ട്സ്റ്റാറിൽ പ്രദര്‍ശനം ആരംഭിച്ചിട്ടുണ്ട്. ഷാക്ക് ട്രസ്റ്റ് നോ വൺ പരിനീതി ചോപ്ര, ജെന്നിഫർ വിംഗെറ്റ്, താഹിർ രാജ് ഭാസിൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന 'ഷാക്ക്: ട്രസ്റ്റ് നോ വൺ' സെപ്റ്റംബർ 24 മുതൽ നെറ്റ്ഫ്ലിക്സിൽ സ്ട്രീമിംഗ് ആരംഭിച്ചു.നവജാതശിശുവായിരിക്കെ ആശുപത്രിയിൽ നിന്ന് അപ്രത്യക്ഷയായ തന്റെ കുഞ്ഞിനെ തേടി ഒൻപത് വർഷത്തോളം അലയുന്ന ഒരു അമ്മയുടെ കഥ പറയുന്ന മിസ്റ്ററി ത്രില്ലറാണിത്. അന്വേഷണത്തിനിടയിൽ, തന്റെ ഏറ്റവും അടുത്ത ആളുകളുടെ നിഗൂഢമായ രഹസ്യങ്ങൾ ഓരോന്നായി പുറത്തുവരുന്നതാണ് ചിത്രത്തിന്റെ പ്രമേയം. അഗാധ എം.എസ്. രാജു സംവിധാനം ചെയ്ത ഈ തെലുങ്ക് സൂപ്പർനാച്ചുറൽ ത്രില്ലർ ചിത്രം പൗരാണികതയും നിഗൂഢതയും ഫാന്റസിയും കോർത്തിണക്കിയ ഒന്നാണ്. കാമാക്ഷി ഭാസ്കർല, ഉൽക്ക ഗുപ്ത, റോഷൻ ബഷീർ, ശ്രമൺ റെഡ്ഡി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രം, ഒരു നിഗൂഢ ഗുഹയെയും അവിടെ നടക്കുന്ന അസാധാരണ സംഭവങ്ങളെയും അദൃശ്യ ശക്തികളെയും ചുറ്റിപ്പറ്റിയുള്ള കഥയാണ് പറയുന്നത്. ചിത്രം സീ 5ൽ കാണാം. യുനാബോംബർ ജാക്കബ് ട്രെംബ്ലെ, റസ്സൽ ക്രോ, ഷെയ്‌ലിൻ വുഡ്‌ലി എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ഈ ട്രൂ-ക്രൈം ഡ്രാമ, പ്രശസ്ത കുറ്റവാളിയായ ടെഡ് കാസിൻസ്കിയുടെ കഥയാണ് പറയുന്നത്. അദ്ദേഹത്തിന്റെ ഹാർവാർഡ് വിദ്യാർത്ഥി ജീവിതം മുതൽ തുടർന്നുണ്ടായ ബോംബാക്രമണ പരമ്പരകളും എഫ്ബിഐ അന്വേഷണവും ഇതിൽ പ്രതിപാദിക്കുന്നു. കാസിൻസ്കിയുടെ ഭൂതകാലവുമായി ബന്ധപ്പെട്ട വിവാദപരമായ മാനസിക പരീക്ഷണങ്ങളെക്കുറിച്ചും ചിത്രം അന്വേഷിക്കുന്നു.നെറ്റ്ഫ്ലിക്സിൽ സ്ട്രീമിംഗ് ആരംഭിച്ചിട്ടുണ്ട്. ഹബീബി കസ്തൂരി രാജ, ഈഷ എം, മാളവിക മനോജ്, ധനശ്രീ സുധാകരൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ഹബീബി' സോണിലിവിൽ സ്ട്രീമിംഗ് ആരംഭിച്ചു. തെക്കൻ തമിഴ്‌നാടിന്റെ സാംസ്‌കാരിക പശ്ചാത്തലത്തിൽ ഒരുക്കിയ ഈ തമിഴ് റൊമാന്റിക് ഡ്രാമ, ഒരു പ്രണയകഥയിലൂടെ തമിഴ് മുസ്ലീങ്ങളുടെ കുടുംബബന്ധങ്ങളും സ്വത്വവും സമുദായ ജീവിതവും വൈകാരിക നിമിഷങ്ങളും വരച്ചുകാട്ടുന്നു. റൈസ് ആൻഡ് ഫാൾ സീസൺ 2 മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിരേന്ദർ സെവാഗ് അവതാരകനായെത്തുന്ന 'റൈസ് & ഫോൾ സീസൺ 2' (Rise & Fall Season 2) പുതിയ അധ്യായവുമായി എത്തുന്നു. 15 മത്സരാർഥികൾ മാറ്റുരയ്ക്കുന്ന ഈ റിയാലിറ്റി ഗെയിം ഷോയിൽ, ആഡംബര പെന്റ്‌ഹൗസിൽ കഴിയുന്ന 'ഭരണാധികാരികൾ' (Rulers), ബേസ്‌മെന്റിൽ കഴിയുന്ന 'തൊഴിലാളികൾ' (Workers) എന്നിങ്ങനെ കളിക്കാരെ തരംതിരിച്ചിരിക്കുന്നു. തന്ത്രങ്ങളും കൂട്ടുകെട്ടുകളും തീരുമാനങ്ങളും ഉപയോഗിച്ച് അധികാരശ്രേണിയിൽ ഉയരങ്ങളിലെത്തുകയാണ് മത്സരാർത്ഥികളുടെ ലക്ഷ്യം. സ്വര ഭാസ്കർ, ഷെഹ്സാദ് പൂനാവാല, പ്രിയങ്ക ചാഹർ ചൗധരി, കരൺ പട്ടേൽ, ഗൗതം ഗുലാത്തി തുടങ്ങിയ പ്രമുഖരാണ് ഈ സീസണിൽ മത്സരിക്കുന്നത്. 'റൈസ് & ഫോൾ സീസൺ 2' സെപ്റ്റംബർ 26 ഉച്ചയ്ക്ക് 12 മണി മുതൽ ആമസോൺ പ്രൈം വീഡിയോയിലും എംഎക്സ് പ്ലെയർ ആപ്പിലും ദിനവും പുതിയ എപ്പിസോഡുകളോടെ സ്ട്രീമിംഗ് ആരംഭിക്കും. 'ദി ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോ' കപിൽ ശർമയുടെ ജനപ്രിയ കോമഡി ടോക്ക് ഷോ 'ദി ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോ'യുടെ (The Great Indian Kapil Show) അഞ്ചാം സീസൺ സെപ്റ്റംബർ 26 മുതൽ നെറ്റ്ഫ്ലിക്സിൽ സ്ട്രീമിംഗ് ആരംഭിക്കുന്നു. സുനിൽ ഗ്രോവർ, കൃഷ്ണ അഭിഷേക്, കികു ശാർദ, അർച്ചന പൂരൻ സിംഗ്, നവ്ജ്യോത് സിംഗ് സിദ്ധു എന്നിവരും പുതിയ സീസണിൽ കപിലിനൊപ്പം അണിനിരക്കുന്നു. ഈ സീസണിൽ പ്രമുഖ താരങ്ങളുടെ സാന്നിധ്യം, രസകരമായ സ്‌കിറ്റുകൾ, തുറന്ന സംഭാഷണങ്ങൾ, തമാശരൂപേണയുള്ള കളിയാക്കലുകൾ എന്നിവയുണ്ടാകും. അജയ് ദേവ്ഗൺ, ശ്രിയ ശരൺ, ജയ്ദീപ് അഹ്‌ലാവത്, ഇഷിത ദത്ത എന്നിവരാണ് ആദ്യ എപ്പിസോഡിലെ വിശിഷ്ടാതിഥികൾ.'ദി ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോ സീസൺ 5' സെപ്റ്റംബർ 26 രാത്രി 8 മണി മുതൽ നെറ്റ്ഫ്ലിക്സിൽ പ്രീമിയർ ചെയ്യും. തുടർന്ന് എല്ലാ ശനിയാഴ്ചകളിലും പുതിയ എപ്പിസോഡുകൾ പുറത്തിറങ്ങും.

(0)تعليقات

 

ملاحظة حول ملفات تعريف الارتباط

يستخدم نيوزهنت ملفات تعريف ارتباط ضرورية لإبقائك مسجلاً للدخول ولتذكر لغتك ودولتك، حتى يعمل الموقع كما تتوقع. بإذنك، نود أيضاً استخدام ملفات تعريف ارتباط تحليلية لفهم كيفية استخدام الأشخاص لنيوزهنت وتحسينه بمرور الوقت.

الموافقة تؤثر فقط على التحليلات. لمعرفة المزيد، اطّلع على سياسة الخصوصية or الشروط والأحكام.