ഭർത്താവ് ശകാരിച്ചിട്ടും പിന്മാറിയില്ല; യശോദയുടെ വിഡിയോ പങ്കുവച്ച് പ്രിയങ്ക ചോപ്ര, വൈറലായി ഗ്രാമീണ അധ്യാപിക

ഭർത്താവ് ശകാരിച്ചിട്ടും പിന്മാറിയില്ല; യശോദയുടെ വിഡിയോ പങ്കുവച്ച് പ്രിയങ്ക ചോപ്ര, വൈറലായി ഗ്രാമീണ അധ്യാപിക
View on original source
فئة: ترفيه
مشاركة
الأرشيف
إعجاب
ഉത്തർപ്രദേശിലെ ഗ്രാമത്തിൽ കൃഷിപ്പണിക്കിടെ ഇംഗ്ലീഷ് പഠിപ്പിക്കുന്ന വിഡിയോ ചിത്രീകരിച്ച യശോദ ലോധിയുടെ ജീവിതത്തിൽ അപ്രതീക്ഷിത വഴിത്തിരിവ്. വിഡിയോ ചിത്രീകരിച്ചതിന് ഭർത്താവിന്റെ ശകാരം നേരിടേണ്ടിവന്നെങ്കിലും യശോദ പിന്മാറിയില്ല. പിന്നാലെ നടി പ്രിയങ്ക ചോപ്ര ജോനാസ് തന്നെ യശോദയുടെ വിഡിയോ സമൂഹമാധ്യമത്തിൽ പങ്കുവച്ചതോടെ അധ്യാപികയുടെ ശ്രമം വലിയ ശ്രദ്ധ നേടി.'ഇംഗ്ലീഷ് വിത്ത് ദേഹാതി മാഡം' എന്ന പേരിലാണ് യശോദ ലോധി സമൂഹമാധ്യമങ്ങളിൽ അറിയപ്പെടുന്നത്. കൃഷിയിടത്തിൽ ജോലി ചെയ്യുന്നതിനിടെ ഇംഗ്ലീഷ് പഠിപ്പിക്കുന്ന വിഡിയോ ചിത്രീകരിക്കുകയായിരുന്നു യശോദ. ഇതിനിടെ ഭർത്താവ് ശകാരിച്ചെങ്കിലും വിഡിയോ പൂർത്തിയാക്കി സമൂഹമാധ്യമത്തിൽ പങ്കുവച്ചു. പിന്നാലെയാണ് പ്രിയങ്ക ചോപ്ര തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ വിഡിയോ പങ്കുവച്ചത്.പ്രിയങ്കയുടെ ഈ അംഗീകാരം യശോദയ്ക്ക് ഏറെ സന്തോഷം പകർന്നു. തന്റെ ചെറിയ ശ്രമം താൻ ഏറെ ആരാധിക്കുന്ന ഒരാളിലേക്ക് എത്തിയതിൽ അതിയായ സന്തോഷമുണ്ടെന്നും തുടർന്നും പഠിക്കാനും വിഡിയോകൾ ഒരുക്കാനും ഈ അംഗീകാരം പ്രചോദനമായെന്നും യശോദ പ്രതികരിച്ചു. പ്രിയങ്കയുടെ പിന്തുണയ്ക്ക് നന്ദി അറിയിച്ചുകൊണ്ട് യശോദ പങ്കുവച്ച വിഡിയോയും ശ്രദ്ധ നേടുകയാണ്.പന്ത്രണ്ടാം ക്ലാസ് വരെ പഠിച്ചിട്ടുള്ള യശോദ സ്വയം ഇംഗ്ലീഷ് പഠിച്ചാണ് മറ്റുള്ളവരെ പഠിപ്പിക്കാൻ തുടങ്ങിയത്. ഗ്രാമീണ പശ്ചാത്തലത്തിലുള്ളവർക്കും ഹിന്ദി സംസാരിക്കുന്നവർക്കും ലളിതമായി ഇംഗ്ലീഷ് സംസാരിക്കാൻ ആത്മവിശ്വാസം നൽകുന്നതാണ് അവരുടെ വിഡിയോകൾ. പ്രിയങ്കയ്ക്ക് പുറമെ മൃണാൾ താക്കൂർ, അഭയ് ഡിയോൾ, ആർ. മാധവൻ തുടങ്ങിയവരും യശോദയുടെ ഉള്ളടക്കത്തെ അഭിനന്ദിച്ചിട്ടുണ്ട്. ചെറിയ ശ്രമങ്ങളെ ഒരിക്കലും വിലകുറച്ച് കാണരുതെന്ന യശോദയുടെ സന്ദേശവും ഇപ്പോൾ ശ്രദ്ധ നേടുന്നു.

(0)تعليقات

 

ملاحظة حول ملفات تعريف الارتباط

يستخدم نيوزهنت ملفات تعريف ارتباط ضرورية لإبقائك مسجلاً للدخول ولتذكر لغتك ودولتك، حتى يعمل الموقع كما تتوقع. بإذنك، نود أيضاً استخدام ملفات تعريف ارتباط تحليلية لفهم كيفية استخدام الأشخاص لنيوزهنت وتحسينه بمرور الوقت.

الموافقة تؤثر فقط على التحليلات. لمعرفة المزيد، اطّلع على سياسة الخصوصية or الشروط والأحكام.