ET

ETV Bharat

രാജസ്ഥാനിലെ തദ്ദേശ തെരഞ്ഞെടുപ്പിലും ഡല്‍ഹി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന് പിഴച്ചതെവിടെ?

Image
കഴിഞ്ഞ ദിവസങ്ങളിലാണ് കോണ്‍ഗ്രസിന് രണ്ട് സുപ്രധാന തെരഞ്ഞെടുപ്പുകളില്‍ തിരിച്ചടി നേരിട്ടത്. രാജസ്ഥാനിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ വളരെ കുറഞ്ഞ ഭൂരിപക്ഷത്തിനാണ് കോണ്‍ഗ്രസിന് ബിജെപിയോട് പരാജയപ്പെടേണ്ടി വന്നത്. കഴിഞ്ഞ പതിനൊന്ന് വര്‍ഷത്തിനിടെ ആദ്യമായാണ് ഈ ദയനീയ തോല്‍വി. Also Read: ഹിമാലയന്‍ ദുരന്തങ്ങള്‍: നേരത്തെയുള്ള മുന്നറിയിപ്പുകള്‍ക്ക് ഇന്ത്യയും നേപ്പാളും ചൈനയും ഏകോപിച്ച് പ്രവര്‍ത്തിക്കണമെന്ന് വിദഗ്ദ്ധരും നേപ്പാള്‍ അധികൃതരും ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ നാല് സീറ്റുകളില്‍ ഒന്നില്‍ പോലും കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി വിഭാഗമായ എന്‍എസ്‌യുവിന് പച്ചതൊടാനായില്ല. എന്നാല്‍ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് വരെ രാജസ്ഥാനില്‍ കോണ്‍ഗ്രസ് ജയിക്കാനുള്ള സാധ്യതകള്‍ കല്‍പ്പിച്ചിരുന്നു. കാരണങ്ങള്‍ സമാനമായിരുന്നു. ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക യുജിസി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കെതിരെ ഉയര്‍ന്ന പ്രതിഷേധങ്ങള്‍, ജനറല്‍ വിഭാഗത്തിലുള്ളവര്‍ ജാതി സഖ്യങ്ങള്‍ രൂപീകരിച്ചിരുന്നു. ഇതിന് പിന്നാലെ സംവരണവും പട്ടികജാതി-പട്ടികവര്‍ഗ നിയമങ്ങളും വന്‍തോതില്‍ ചര്‍ച്ചയായി. രാജസ്ഥാനില്‍ വലിയ സ്വാധീനമുള്ള കര്‍ണിസേന ബിജെപിയുടെ നിലപാടിനെതിരെ പരസ്യമായി തന്നെ രംഗത്ത് എത്തി. ഡല്‍ഹിയില്‍ കോക്രോച്ച് ജനതാപാര്‍ട്ടി നടത്തിയ ഐതിഹാസിക പോരാട്ടവജയത്തിന് പിന്നാലെ ജെന്‍സികളെ ഒപ്പം കൂട്ടാന്‍ കോണ്‍ഗ്രസ് കിണഞ്ഞ് പരിശ്രമിച്ചിരുന്നു.സുപ്രധാന വിഷയങ്ങളില്‍ തുറന്ന ചര്‍ച്ചകള്‍ക്കും ശ്രമങ്ങളുണ്ടായി. എന്നിട്ടും കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി വിഭാഗമായ എന്‍എസ്‌യുഐയ്ക്ക് ഡല്‍ഹി സര്‍കലാശാല തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിട്ടു. അവസാന നിമിഷം വരെ പ്രതീക്ഷയോടെ കാത്തിരുന്ന കോണ്‍ഗ്രസ് പിന്നെയും പിന്നിലായി. ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് എന്താണ് സംഭവിച്ചത്? ആഭ്യന്തര വിഭാഗീയത എത്രമാത്രം മാരകമാണെന്നതിന്‍റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഡല്‍ഹി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പ്. കോണ്‍ഗ്രസിനുള്ളില്‍ വിഭാഗീതയതും ഗ്രൂപ്പുകളുമൊന്നും പുത്തരിയല്ല.രാജസ്ഥാനിലെ തദ്ദേശ തെരഞ്ഞെടുപ്പിലെ തോല്‍വിയും പാര്‍ട്ടിയിലെ വിഭാഗീയതയ്ക്ക് നല്‍കേണ്ടി വന്ന വിലയാണ്. ഇത് തന്നെയാണ് എന്‍എസ്‌യുഐയ്ക്കും സംഭവിച്ചത്. കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ ഐതിഹാസിക പോരാട്ട വിജയത്തിന് ശേഷം ബിജെപി തെല്ല് പിന്നാക്കം പോയിരുന്നു. ഇതിന് പിന്നാലെയാണ് യുജിസിയുടെ പുത്തന്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഉയര്‍ത്തിയ കോലാഹലങ്ങളും. എന്നാല്‍ ഇതൊന്നും തങ്ങളുടെ നേട്ടമാക്കാന്‍ കോണ്‍ഗ്രസിനായില്ല. കഴിഞ്ഞാഴ്‌ച ഡല്‍ഹി സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോഴും കാമ്പസില്‍ നിന്ന് എന്‍എസ്‌യു പൂര്‍ണമായും തുടച്ച് നീക്കപ്പെട്ടു. നാല് സുപ്രധാന സ്ഥാനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഒന്ന് പോലും നേടാനാകാതെ പോകുന്ന കഴിഞ്ഞ പതിനൊന്ന് വര്‍ഷത്തിനിടയിലെ ആദ്യത്തെ സംഭവമാണിത്. നാലില്‍ മൂന്ന് സുപ്രധാന സ്ഥാനങ്ങളും എബിവിപി സ്വന്തമാക്കി. യാഷ് ദാബാസ് പ്രസിഡന്‍റും റിയ ചൗരി സെക്രട്ടറിയും ലക്ഷ്യ രാജ് സിങ് ജോയിന്‍റ് സെക്രട്ടറിയുമായി. സ്വതന്ത്ര സ്ഥാനാര്‍ത്ഥി ദീപാംശു ഷൗകിന്‍ വൈസ്‌ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടു. ദീപാംശുവിനെയാണ് നേരത്തെ എന്‍എസ്‌യുഐന്‍റെ പാനലില്‍ വൈസ്‌പ്രസിഡന്‍റ് സ്ഥാനത്തേക്ക് നിശ്ചയിച്ചിരുന്നത്. െന്നാല്‍ അവസാന നിമിഷം അദ്ദേഹത്തെ വെട്ടി മാറ്റി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മനഷ് ഛത്രത്തിന്‍റെ മകന്‍ വീര്‍ ഛത്രത്തെ ഈ സ്ഥാനത്തേക്ക് മത്സരിപ്പിക്കാന്‍ തീരുമാനിച്ചു. മനീഷ് കോണ്‍ഗ്രസ് ആസ്ഥാനത്തിന്‍റെ ചുമതലയുള്ള ആളാണ്. ഒപ്പം കോണ്‍ഗ്രസിന്‍റെ പ്രവര്‍ത്തക സമിതിയിലെ പ്രത്യേക ക്ഷണിതാവും. മകന് മത്സരിക്കാന്‍ അവസരം കിട്ടിയതില്‍ അദ്ദേഹത്തിന്‍റെ സ്വാധീനവും ഉണ്ടായിരുന്നു. എന്നാല്‍ ഈ സ്വാധീനം കൊണ്ട് മകന് പക്ഷേ വിജയിക്കാനായില്ല. മാത്രമല്ല വിദ്യാര്‍ത്ഥികള്‍ക്കിടയിലുള്ള തന്‍റെ സ്വാധീന ദീപാംശു ഷക്കീന് വിജയം സമ്മാനിച്ചു. താന്‍ വിജയിക്കുക മാത്രമല്ല തനിക്ക് മത്സരിക്കാന്‍ അവസരം നിഷേധിച്ച എന്‍എസ്‌യുവില്‍ നിന്നുള്ള ഒരാള്‍ പോലും ജയിച്ചില്ലെന്ന് ഉറപ്പാക്കാനും ദീപാംശുവിനായി. ഈ നാല് വിജയികളിലും ദീപാംശുവിന്‍റെ വിജയം തന്നെയാണ് ഏറ്റവും മഹത്തരം. കഴിഞ്ഞ മുപ്പത് വര്‍ഷത്തിനിടെ സര്‍വകലാശാലയിലെ എല്ലാ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളിലും വച്ച് ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ചത് ദീപാംശുവിനാണ്. ദീപാംശുവിന് 30,615 വോട്ടുകള്‍ നേടാനായി എബിവിപിയുടെ ഇഷു മൗര്യയെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷമായ 13705 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. വീര്‍ ഛത്രത്തിനാകട്ടെ നോട്ടയെക്കാളും കുറഞ്ഞ വോട്ടാണ് കിട്ടിയത്. എന്‍എസ്‌യുഐയുടെ തന്ത്രം വിനോദ് ജാഖര്‍ ആണ് നിലവില്‍ എന്‍എസ്‌യുഐയുടെ ദേശീയ അധ്യക്ഷന്‍. വിജയശങ്കര്‍ മീണയെ ആണ് അദ്ദേഹം ഡല്‍ഹി സര്‍വകലാശാലയുടെ പ്രസിഡന്‍റ് പദത്തിലേക്ക് മത്സരിക്കാന്‍ തെരഞ്ഞെടുത്തത്. രാജസ്ഥാനിലെ ഭാവി എംഎല്‍എ സ്ഥാനം സ്വപ്‌നം കാണുന്ന ആളാണ് ജാഖര്‍. രാജസ്ഥാനിലെ മീണ വോട്ടുകള്‍ ഒപ്പം കൂട്ടാനുള്ള ശ്രമത്തിന്‍റെ ഭാഗമായിരുന്നു ഈ നീക്കം. എന്നാല്‍ ഇന്നത്തെ നീക്കങ്ങള്‍ ഭാവിയിലേക്കുള്ള മുതല്‍ക്കൂട്ടാകില്ലെന്ന് അദ്ദേഹം മറന്നു പോയി. തീരുമാനം തെറ്റായിരുന്നുവെന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചു. ജാഖര്‍ക്ക് പുറമെ ജവഹര്‍ലാല്‍ നെഹ്‌റുസര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി യൂണിയന്‍ മുന്‍ പ്രസിഡന്‍റായിരുന്ന കനയ്യ കുമാറും കോണ്‍ഗ്രസിന് വേണ്ടി എന്‍എസ്‌യുഐയുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്. അദ്ദേഹമാണ് വിദ്യാര്‍ത്ഥി വിഭാഗത്തിന്‍റെ പ്രധാന വഴികാട്ടി. കനയ്യ കുമാറാണ് ദീപാംശുവിന് ടിക്കറ്റ് നിഷേധിച്ചതും. കനയ്യകുമാറിനും ദീപാംശുവിനുമിടയില്‍ ചില ഈഗോ പ്രശ്‌നങ്ങളുണ്ടെന്നാണ് പിന്നാമ്പുറ സംസാരം. ഇരു വിദ്യാര്‍ത്ഥി നേതാക്കള്‍ക്കും സമാനമായ പശ്ചാത്തലമാണ് ഉള്ളത്. പശ്ചിമഡല്‍ഹിയിലെ പീരാഗര്‍ഹി ഗ്രാമത്തില്‍ നിന്നുള്ള ഒരു സാധാരണ കുടുംബത്തിലെ അംഗമാണ് ദീപാംശു. ഇയാളുടെ അച്‌ഛന്‍ ഡല്‍ഹി ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനിലെ ബസ്‌ കണ്ടക്‌ടറാണ്. അമ്മ അങ്കണവാടി ജീവനക്കാരിയും. അതേസമയം കനയ്യയുടെ അമ്മയും ബിഹാറിലെ ബഗുസരായില്‍ അങ്കണവാടി ജീവനക്കാരിയാണ്. ഇത്തരം ഒരുസാഹചര്യത്തില്‍ എവിടെയാണ് ഇരുനേതാക്കള്‍ക്കും പരസ്‌പര വൈരത്തോടെ മുന്നോട്ട പോകാനാകുക. ദീപാംശുവിന് വേണ്ടി രംഗത്തിറങ്ങിയ കുട്ടികള്‍ സാധാരണ കുടുംബത്തില്‍ നിന്ന് വരുന്നവര്‍ക്ക് ഡല്‍ഹി സര്‍വകലാശാലയോ എന്‍എസ്‌യുഐയോ വേണ്ട പരിഗണന നല്‍കുന്നില്ലെന്നും സ്വജനപക്ഷപാതം കാട്ടുന്നുവെന്നുമുള്ള ആരോപണം ഉയര്‍ത്തുന്നു. അത് കൊണ്ടാണ് വീര്‍ ഛരാതിന് ടിക്കറ്റ് നല്‍കിയതെന്നും അവര്‍ ആരോപിക്കുന്നു. ഉന്നത നിലയിലുള്ള കുട്ടികളുടെ നേതാവായാണ് വീര്‍ ഉയര്‍ന്ന് വന്നത്. ഡല്‍ഹി സര്‍വകലാശാലയുടെ ദക്ഷിണ കാമ്പസിന് സമീപം സത്യനികേതനിലുള്ള അഞ്ച് നില കെട്ടിടം തകര്‍ന്ന് വീണ് ആറ് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടിരുന്നു. ഈ കുട്ടികളുടെ കുടുംബങ്ങള്‍ക്ക് നഷ്‌ടപരിഹാരം നല്‍കണമെന്ന ആവശ്യം ദീപാംശുവും കൂട്ടരും ഉയര്‍ത്തിയിരുന്നു. നഗ്‌നപാദനായാണ് ദീപാംശു ഈ തെരഞ്ഞെടുപ്പിലുടനീളം പ്രചാരണം നടത്തിയത്. ഇത് വലിയ തോതില്‍ ശ്രദ്ധേയമായി. ഇദ്ദേഹത്തിന്‍റെ പ്രചാരണം മറ്റ് എന്‍എസ്‌യുഐ നേതാക്കളുടെ പ്രചാരണത്തില്‍ കരിനിഴല്‍ വീഴ്‌ത്തുകയും ചെയ്‌തു. സമാനമായ ഒരു സംഭവം ഉണ്ടായത് അങ്ങ് പഞ്ചാബ് സര്‍വകലാശാലയിലാണ്. തെരഞ്ഞെടുപ്പില്‍ എബിവിപിയാണ് വിജയിച്ചത്. ഇതും കനയ്യയുടെ നേതൃത്വത്തിലാണ് പോരാട്ടം നടന്നത്. രാജ്യമെമ്പാടും രാഹുല്‍ ഗാന്ധി വിദ്യാര്‍ത്ഥികള്‍ക്കായി ഗൂഞ്ച് പരിപാടിയുമായി സഞ്ചരിച്ചു. എന്നിട്ടും ഓരോ തെരഞ്ഞെടുപ്പുകളിലായി എന്‍എസ‌‌യു ദയനീയ പരാജയം ഏറ്റുവാങ്ങി. ഇതില്‍ കുപിതനായ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പതിനഞ്ച് മിനിറ്റോളം കനയ്യ കുമാറിന് കടുത്ത ക്ലാസ് നല്‍കി. എന്നിട്ടും പക്ഷേ പ്രയോജനമൊന്നുമുണ്ടായില്ല. രാജസ്ഥാന്‍ തദ്ദേശ തെരഞ്ഞെടുപ്പിലും കപ്പിനും ചുണ്ടിനും ഇടയില്‍ നഷ്‌ടമായ വിജയം അടുത്തിടെ നടന്ന രാജസ്ഥാന്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ആദ്യഘട്ടം ബഹുദൂരം മുന്നിലായിരുന്നു. ഇതിന് നിരവധി കാരണങ്ങളുമുണ്ടായിരുന്നു. കേന്ദ്രസര്‍ക്കാര്‍ നയങ്ങളോടുള്ള പ്രതിഷേധം ബിജെപിക്കെതിരെയുള്ള വികാരങ്ങള്‍ ആളിക്കത്തിച്ചു. പ്രത്യേകിച്ച് ജനറല്‍ വിഭാഗങ്ങളിലെ ജനതയുടെ വിഭാഗം ബിജെപിക്ക് എതിരായിരുന്നു. സംസ്ഥാനത്തെ ബിജെപി സര്‍ക്കാരിനെതിരെ കര്‍ണി സേന നിരന്തരം പ്രക്ഷോഭങ്ങള്‍ നടത്തി. അവര്‍ വോട്ടര്‍മാരെ സ്വാധീനിച്ചു. രാജസ്ഥാനിലെ ജനറല്‍ വിഭാഗത്തില്‍ 20-25ശതമാനമാണ് ജനറല്‍ വിഭാഗത്തിലെ വോട്ടര്‍മാരുടെ എണ്ണം. അത് കൊണ്ട് തന്നെ അവരുടെ വോട്ടുകള്‍ കോണ്‍ഗ്രസിലേക്ക് പോയാല്‍ വന്‍ തിരിച്ചടിയുണ്ടാകുമെന്ന് കോണ്‍ഗ്രസ് ഭയന്നു. എന്നാല്‍ ഫലം വന്നപ്പോള്‍ ബിജെപിയ്ക്ക് കേവലം ഒരു ശതമാനം(.94) മാത്രമാണ് കോണ്‍ഗ്രസിനെക്കാള്‍ കൂടുതല്‍ വോട്ടുകള്‍ കിട്ടിയത്. ഈ കുറഞ്ഞ വോട്ടിന് കോണ്‍ഗ്രസ് പരാജയപ്പെട്ടു. തദ്ദേശസ്ഥാപനങ്ങളുടെ ഫലം പ്രഖ്യാപിച്ച 301 ഇടത്ത് ബിജെപി 198ല്‍ വിജയിച്ചു. കോണ്‍ഗ്രസിന് കേവലം 94 സീറ്റുകളിലേക്ക് ഒതുങ്ങേണ്ടി വന്നു. ഇതിന് പിന്നാലെ കോണ്‍ഗ്രസിന് പല തിരിച്ചടികളും നേരിട്ടു. ഏഴ് നഗരസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ആറും ബിജെപി സ്വന്തമാക്കി. ബിക്കാനീര്‍ മാത്രം കൊണ്ട് കോണ്‍ഗ്രസിന് തൃപ്‌തിപ്പെടേണ്ടി വന്നു. ഇതിന് പുറമെ 10245 വര്‍ഡുകളില്‍ 4179 ഉം ബിജെപി സ്വന്തമാക്കി. കോണ്‍ഗ്രസ് 3613 വാര്‍ഡുകളുമായി രണ്ടാമതെത്തി. അജ്‌മീര്‍,ആ ല്‍വാര്‍, ഭരത് പൂര്‍, ഭില്‍വാര, പാലി, ഉദയ്‌പൂര്‍, തുടങ്ങിയ ഇടങ്ങളില്‍ ബിജെപിയുടെ മേയര്‍മാരെത്തിയെപ്പോള്‍ ബിക്കാനീര്‍ കോണ്‍ഗ്രസിന് കിട്ടി. സ്ഥിതിഗതികള്‍ കോണ്‍ഗ്രസിന് അനുകൂലമായിട്ടും എന്താണ് സംഭവിച്ചത്? എന്ത്കൊണ്ട് ഇവര്‍ക്ക് അധികാരത്തിലെത്താനായില്ല? സ്വതന്ത്രരുടെ പ്രകടനമാണ് ഇതിനുള്ള ഉത്തരം. ഈ തെരഞ്ഞെടുപ്പുകളില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ 2273 വാര്‍ഡുകളില്‍ വിജയിച്ചു. ഈ വിജയികളായ സ്വതന്ത്രരില്‍ കോണ്‍ഗ്രസ് ടിക്കറ്റ് നിഷേധിച്ച നിരവധി പേരുണ്ട്. ഇതില്‍ പ്രചോദിതരായ ബിജെപി തങ്ങളുടെ കൗണ്‍സിലര്‍മാരെ തള്ളി ഇവരെ അധ്യക്ഷപദത്തിലേക്ക് പരിഗണിക്കാമെന്ന് വരെ വാഗ്‌ദാനം ചെയ്‌തു. ഇതിന് പുറമെ ആം ആദ്‌മി പാര്‍ട്ടിയും ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വിനയായി. ആം ആദ്‌മി പാര്‍ട്ടിക്ക് പകുതിയോളം വോട്ട് പങ്കാളിത്തവും ഇക്കുറി ലഭിച്ചു. ഇതിന് പുറമെ അവര്‍ 42 സീറ്റുകളില്‍ വിജയിക്കുകയും ചെയ്‌തു. ബാരനില്‍ അവര്‍ക്ക് കൃത്യമായ കേവല ഭൂരിപക്ഷവും കിട്ടി. അറുപതില്‍ 31. അതിലൂടെ അവിടുത്തെ അധ്യക്ഷ പദവും എഎപിക്ക് കിട്ടി. ഇതാദ്യമായല്ല ആം ആദ്‌മി പാര്‍ട്ടി കോണ്‍ഗ്രസിനെ പിന്നിലാക്കുന്നത്. ഗുജറാത്ത് തദ്ദേശ തെരഞ്ഞെടുപ്പിലും കഴിഞ്ഞ രണ്ട് തവണയായി ഇത് തന്നെയാണ് സ്ഥിതിയെന്ന് തെരഞ്ഞെടുപ്പ് ഫലം പരിശോധിച്ചാല്‍ വ്യക്തമാകും. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും ഇവര്‍ കോണ്‍ഗ്രസിന് നിര്‍ണായക പരിക്കേല്‍പ്പിക്കുക മാത്രമല്ല തങ്ങളുടേതായ ഇടം ഉറപ്പിക്കുക കൂടിയാണ്. 2021, 2026 തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ ഗുജറാത്തില്‍ കോണ്‍ഗ്രസിന് ശക്തമായ തിരിച്ചടി നല്‍കാന്‍ ആം ആദ്‌മി പാര്‍ട്ടിക്കായി. 2021ല്‍ നഗരമേഖലകളില്‍ നിര്‍ണായ സ്ഥാനം ഉറപ്പിക്കാന്‍ എഎപിക്കായി. സൂറത്ത് പോലുള്ള മേഖലകളില്‍ കോണ്‍ഗ്രസിനെ പൂര്‍ണമായും തുടച്ച് നീക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. അഞ്ഞൂറിലേറെ സീറ്റുകളും അവര്‍ സ്വന്തമാക്കി. രാജസ്ഥാനിലും ഇപ്പോള്‍ ഇത് തന്നെയാണ് കാണാനാകുന്നത്. ഈ പ്രവണത തുടര്‍ന്നാല്‍ വരും തെരഞ്ഞെടുപ്പുകളിലും ആം ആദ്‌മിയില്‍ നിന്ന് കോണ്‍ഗ്രസിന് കനത്ത പ്രഹരമേല്‍ക്കേണ്ടി വരും. കാരണം കോണ്‍ഗ്രസ് വോട്ടുകള്‍ ആം ആദ്‌മിയിലേക്ക് പോകുന്നതായി തെരഞ്ഞെടുപ്പ് ചിത്രം പരിശോധിച്ചാല്‍ മനസിലാകും. പഞ്ചാബിലും ഇത് തന്നെയാണ് കാണുന്നത്. ആളുകള്‍ കോണ്‍ഗ്രസിനെ വിട്ട് ആം ആദ്‌മി പാര്‍ട്ടിയെ അധികാരത്തിലേറ്റി. അസാദുദ്ദീന്‍ ഒവൈസിയുടെ ഓള്‍ ഇന്ത്യ മജ്‌ലിസ് ഇ ഇത്തഹാദുല്‍ മുസ്ലീമീയാണ് കോണ്‍ഗ്രസിന് വെല്ലുവിളി ഉയര്‍ത്തുന്ന മറ്റൊരു പാര്‍ട്ടി. ഇവരുടെ വോട്ട് പങ്കാളിത്തം വ്യക്തമല്ല.എന്നാല്‍ ആദ്യമായി സംസ്ഥാനത്ത് ഇവര്‍ രണ്ട് സീറ്റില്‍ വിജയിച്ചിട്ടുണ്ട്. തെരഞ്ഞെടുത്ത ചില സീറ്റുകളില്‍ മാത്രമാണ് ഇവര്‍ മത്സരിച്ചത്. ഭട്ടാബസ്‌തിയിലും ജയ്‌പൂരിലെ ഝുന്‍ഝുനുവിലുമാണ് ഇവര്‍ വിജയം കൊയ്‌തത്. ഒവൈസി ഇക്കുറി ഹനുമാന്‍ ബെനിവാളിന്‍റെ രാഷ്‌ട്രീയ ലോകതന്ത്രിക് പാര്‍്ടടിയുമായി ചേര്‍ന്നാണ് മത്സരിച്ചത്. ഇരുവര്‍ക്കും കൂടി 58 സീറ്റുകള്‍ കിട്ടി. ബിജെപിക്കെതിരെ പരമ്പരാഗതമായി മുസ്ലീങ്ങളുടെ വോട്ടുകള്‍ കോണ്‍ഗ്രസിനാണ് കിട്ടുന്നത്. ഈ വോട്ടുകള്‍ പക്ഷേ ഇക്കുറി ഒവൈസി സ്വന്തമാക്കി. തെരഞ്ഞെടുപ്പുകള്‍ കോണ്‍ഗ്രസിന് നല്‍കുന്ന പാഠമെന്ത്? ഒരു പതിറ്റാണ്ടായി കോണ്‍ഗ്രസ് ഏറ്റവും മോശമായ സമയത്തിലൂടെയാണ് കടന്ന് പോകുന്നത്. പാര്‍ലമെന്‍റ് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഇവര്‍ നിരന്തരം തോല്‍ക്കുന്നു. പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും സര്‍വകലാശാലകളിലും സ്ഥിതി വ്യത്യസ്‌തമല്ല. ഒരു കാലത്ത് രാജ്യത്തെ ഏതാണ്ട് എല്ലാ സംസ്ഥാനങ്ങളും ഭരിച്ചിരുന്ന കോണ്‍ഗ്രസ് നിരന്തരമായി ചുരുങ്ങുന്നു. കോണ്‍ഗ്രസ് തിരിച്ച് വരവിന് ശ്രമിക്കുന്നുണ്ട്. പക്ഷേ കാര്യമായ ഫലമൊന്നുമില്ല. ഏറ്റവും ഒടുവിലത്തെ തിരിച്ചടിയാണ് രാജസ്ഥാനിലും ഡല്‍ഹി സര്‍വകലാശാലയിലുമുണ്ടാത്. ഒരു സുവര്‍ണാവസരമാണ് കപ്പിനും ചുണ്ടിനുമിടയില്‍ നഷ്‌ടമായത്. എന്നാല്‍ സാമൂഹ്യമായി ആളുകള്‍ കോണ്‍ഗ്രസിനെ തന്നെയാണ് പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത്. എന്നാല്‍ പാര്‍ട്ടിക്കുള്ളിലെ ചേരിതിരിവും തെരഞ്ഞെടുപ്പ് കെടുകാര്യസ്ഥതയും ഇവര്‍ക്ക് നഗര ഗ്രാമീണ മേഖലകളിലുംവിദ്യാര്‍ത്ഥികളുടെ ഇടയിലും കാര്യമായ സ്വാധീനം ഉണ്ടാക്കാനാകുന്നില്ല. ഇനിയും പരാജയത്തിന്‍റെ കയ്‌പുനീര്‍ കുടിക്കാതിരിക്കാന്‍ ഈ തെരഞ്ഞെടുപ്പുകളിലെ പരാജയങ്ങളില്‍ നിന്ന് കോണ്‍ഗ്രസ് പാഠമുള്‍ക്കൊള്ളുമോ എന്നത് കാലം തെളിയിക്കേണ്ടതാണ്. അഭിപ്രായങ്ങളും കാഴ്‌ചപ്പാടുകളും ലേഖകന്‍റേത്
രാജസ്ഥാനിലെ തദ്ദേശ തെരഞ്ഞെടുപ്പിലും ഡല്‍ഹി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന് പിഴച്ചതെവിടെ?
View on original source
مشاركة
الأرشيف
إعجاب

(0)تعليقات

 

رأي ذو صلة

ملاحظة حول ملفات تعريف الارتباط

يستخدم نيوزهنت ملفات تعريف ارتباط ضرورية لإبقائك مسجلاً للدخول ولتذكر لغتك ودولتك، حتى يعمل الموقع كما تتوقع. بإذنك، نود أيضاً استخدام ملفات تعريف ارتباط تحليلية لفهم كيفية استخدام الأشخاص لنيوزهنت وتحسينه بمرور الوقت.

الموافقة تؤثر فقط على التحليلات. لمعرفة المزيد، اطّلع على سياسة الخصوصية or الشروط والأحكام.