ചരിത്രനേട്ടം; ഏഷ്യന്‍ ഗെയിംസില്‍ പോള്‍ വോള്‍ട്ടില്‍ ഇന്ത്യയുടെ ആദ്യ മെഡല്‍ നേടി ബരാനിക്ക

ചരിത്രനേട്ടം; ഏഷ്യന്‍ ഗെയിംസില്‍ പോള്‍ വോള്‍ട്ടില്‍ ഇന്ത്യയുടെ ആദ്യ മെഡല്‍ നേടി ബരാനിക്ക
View on original source
Categoría: Sports
Compartir
Archivo
Me gusta
ഐച്ചി-നഗോയ: ഏഷ്യന്‍ ഗെയിംസില്‍ ചരിത്രനേട്ടവുമായി ഇന്ത്യന്‍ താരം ബരാനിക്ക എളങ്കോവന്‍. വനിതകളുടെ പോള്‍ വോള്‍ട്ടില്‍ 4.15 മീറ്റര്‍ ചാടി ബരാനിക്ക വെങ്കല മെഡല്‍ സ്വന്തമാക്കി. ഏഷ്യന്‍ ഗെയിംസ് പോള്‍ വോള്‍ട്ടില്‍ ഇന്ത്യ നേടുന്ന ആദ്യ മെഡലാണിത്. 29കാരിയായ ബരാനിക്ക 4.15 മീറ്ററാണ് മത്സരത്തിലെ മികച്ച ക്ലിയറന്‍സ് ആയി കുറിച്ചത്. ഇതേ ഉയരം മറികടന്ന കസാഖിസ്ഥാന്റെ പോളിന ഇവാനോവയ്‌ക്കൊപ്പമാണ് ബരാനിക്ക വെങ്കലം പങ്കിട്ടത്. കൗണ്ട്ബാക്ക് അടിസ്ഥാനത്തിലാണ് ഇരുവര്‍ക്കും മൂന്നാം സ്ഥാനം ലഭിച്ചത്. അതേസമയം, ഇന്ത്യയുടെ മറ്റൊരു താരം സിന്ധുശ്രീ ഗണേശയ്‌ക്ക് ഒരു മാര്‍ക്കും രേഖപ്പെടുത്താനായില്ല. ജപ്പാന്റെ മിസാകി മൊറോട്ട മത്സരത്തില്‍ ശക്തമായ നിലയില്‍ മുന്നേറിയപ്പോഴും ബരാനിക്ക മെഡല്‍ പോരാട്ടത്തില്‍ ഉറച്ചുനിന്നു. ബരാനിക്കയ്‌ക്ക് ഇത് മികച്ചൊരു വര്‍ഷത്തിന്റെ മറ്റൊരു പൊന്‍തൂവലാണ്. ഈ വര്‍ഷം തന്നെ ദേശീയ റെക്കോര്‍ഡ് രണ്ട് തവണ താരം തിരുത്തിയിരുന്നു. മാര്‍ച്ചില്‍ 4.22 മീറ്റര്‍ ചാടിയാണ് ആദ്യമായി റെക്കോര്‍ഡ് തിരുത്തിയത്. പിന്നീട് മെയ് മാസത്തില്‍ ഭുവനേശ്വറില്‍ 4.23 മീറ്റര്‍ മറികടന്ന് സ്വന്തം റെക്കോര്‍ഡ് വീണ്ടും മെച്ചപ്പെടുത്തി. ഏഷ്യന്‍ ഗെയിംസിലെ ഈ വെങ്കലത്തോടെ പോള്‍ വോള്‍ട്ടില്‍ ഇന്ത്യയ്‌ക്ക് പുതിയ ചരിത്രം കുറിക്കാനും ബരാനിക്കയ്‌ക്ക് കഴിഞ്ഞു. Don't miss the latest breaking news and updates! Subscribe to Janam TV's WhatsApp channel now… https://whatsapp.com/channel/0029Va4LMqWE50UdrVhraq0y

(0)Comentarios

 

Una nota sobre las cookies

Newshunt utiliza cookies esenciales para mantener tu sesión iniciada y recordar tu idioma y país, para que el sitio funcione como esperas. Con tu permiso, también nos gustaría utilizar cookies de análisis para comprender cómo las personas utilizan Newshunt y mejorarlo con el tiempo.

Aceptar solo afecta a las cookies de análisis. Para obtener más información, consulta nuestra Política de privacidad or Términos y condiciones.