ബാങ്ക് ജോലി ഉപേക്ഷിച്ച് കൃഷിയിലേക്ക്, ദിവസ വരുമാനം 5,000 രൂപ! ശമ്പളത്തേക്കാൾ മൂന്നിരട്ടി വരുമാനം ഉറപ്പാക്കിയത് ഈ കൃഷി രീതിയിലൂടെ..

ബാങ്ക് ജോലി ഉപേക്ഷിച്ച് കൃഷിയിലേക്ക്, ദിവസ വരുമാനം 5,000 രൂപ! ശമ്പളത്തേക്കാൾ മൂന്നിരട്ടി വരുമാനം ഉറപ്പാക്കിയത് ഈ കൃഷി രീതിയിലൂടെ..
View on original source
Categoría: Financial
Compartir
Archivo
Me gusta
തിരക്കിൽ നിന്ന് സമാധാനത്തിന്റെ തീരത്തേക്ക് മാറാൻ ആഗ്രഹിക്കാത്തവരായി ആരുമില്ല. അതിനായുള്ള ബദല്‍ മാർഗങ്ങളെ കുറിച്ചുള്ള അന്വേഷണങ്ങൾ തകൃതിയായി നടക്കുകയാണ്. കോര്‍പറേറ്റ് രംഗത്ത് നിന്ന് ചുവട് മാറ്റി ചവിട്ടാൻ ആഗ്രഹിക്കുന്നവരാണ് ഏറെയും. തിരക്ക് പിടിച്ച ജീവിതക്രമത്തിലേക്ക് ക്രമേണ മാറുമ്പോൾ പണം മാത്രം കുമിഞ്ഞു കൂടുകയും ജീവിതത്തിന്റെ സന്തോഷവും ആനന്ദവും നഷ്ടമാകുകയും ചെയ്യും. നഷ്ടപ്പെട്ടുപോയ ആ ജീവിതത്തെ തിരികെ പിടിക്കാൻ പലരും ഇറങ്ങുന്നത് ഇന്ന് കൃഷിയിലേക്കാണ്. മണ്ണിലെ നനവും ശരീരത്തെ വിയർപ്പും വരുമാനത്തെക്കാളുപരിയായി അവർക്ക് നൽകുന്നത് സന്തോഷവും സമാധാനവുമാണ്. മാനസികമായ പ്രയാസങ്ങളോ സമ്മർദങ്ങളോ ഇല്ലാതെ ജോലി ചെയ്യാൻ സാധിക്കുമെന്നതാണ് കൃഷിയുടെ പ്രധാന ഗുണം. തനതായ രീതിയിൽ അധ്വാനിക്കാൻ മനസ്സ് ഉണ്ടെങ്കിൽ മണ്ണിൽ പണിയെടുത്താൽ പൊന്ന് വരെ വിളയിക്കാം. എട്ട് വർഷത്തെ ബാങ്ക് ജീവിതത്തിന് ശേഷം കൃഷിയിലേക്കിറങ്ങിയ ആന്ധ്രാപ്രദേശ് സ്വദേശിയായ രവൂരി ശേഖറിന്റെ ജീവിതമാണ് ഇപ്പോൾ വൈറലാകുന്നത്. കടപ്പാ സ്വദേശിയായ ഇദ്ദേഹം 2025–ൽ അച്ഛൻ മരണപ്പെട്ടതോടെയാണ് കൃഷിയിലേക്ക് ഇറങ്ങിയത്. കുടുംബമായി കൃഷി ചെയ്തിരുന്നുവെങ്കിലും ബാങ്ക് ജോലി തിരഞ്ഞെടുക്കുകയായിരുന്നു. പഠിച്ചതും വളർന്നതും ജീവിച്ചതുമെല്ലാം കൃഷി തരുന്ന വരുമാനത്തിലൂടെ ആയിരുന്നതിനാൽ ചെറുപ്പം മുതൽ താൽപര്യം ഉണ്ടായിരുന്നു. അങ്ങനെയാണ് കൃഷിയിലേക്ക് ഇറങ്ങാൻ തീരുമാനിക്കുന്നത്. പച്ചക്കറികളും അവ്ക്കാഡോയും തെങ്ങും മഹാഗണിയുമാണ് ഇന്ന് പ്രധാന വരുമാന മാർഗങ്ങൾ. മണ്ണിലിറങ്ങി അധ്വാനിക്കാൻ മനസ്സുണ്ടെങ്കില്‍ ആ മണ്ണ് നമ്മളെ ചതിക്കില്ലെന്നാണ് അദ്ദേഹം പറയുന്നത്. ∙ 100 കിലോ പച്ചക്കറി ദിവസവും 100 കിലോ പച്ചക്കറികളാണ് ശേഖറിന്റെ ഫാമില്‍ നിന്ന് വിളവെടുക്കുന്നത്. ഇതിൽ നിന്ന് മാത്രമുള്ള വരുമാനം ദിവസേന 5,000 രൂപയാണ്. പച്ചക്കറി എല്ലാ ദിവസവും വരുമാനം ഉറപ്പാക്കുന്ന കൃഷിയാണ്. ആർക്കും ചെയ്യാനാകുന്നതും സാധാരണവുമായ ഈ മേഖലയിലേക്ക് ഇന്ന് ധാരാളമാളുകള്‍ എത്തുന്നുണ്ട്. അതേസമയം അവ്ക്കാഡോ, നാളികേരം, മഹാഗണി എന്നിവ ദീർഘനാളത്തേക്ക് വരുമാനം കൊണ്ടുവരുന്നവയാണ്. നിശ്ചിത കാലയളവിനുള്ളിൽ ഭീമമായ തുക വരുമാനമായി കിട്ടും. പച്ചക്കറികളും മറ്റ് കൃഷികള്‍ക്കും ഒരേ ശ്രദ്ധയും പരിചരണവും നൽകിയാണ് ശേഖർ മുൻപോട്ട് പോകുന്നത്. നൂതനമായ കൃഷിരീതിയും സാങ്കേതികവിദ്യയും ഉപയോഗപ്പെടുത്തുന്നതിനാൽ ഇരട്ടി വിളവ് ഉറപ്പാക്കാനും സാധിക്കുന്നു. ∙ കുടുംബമായി കർഷകർ ആന്ധ്രയിലെ പ്രമുഖ കാർഷിക കുടുംബമായിരുന്നു രവൂരി ശേഖറിന്റേത്. 2017–ൽ ആന്ധ്ര ബാങ്കിൽ ജോലിയിൽ പ്രവേശിക്കുമ്പോഴും വീട്ടിലെ പ്രധാന വരുമാന മാർഗം കൃഷി തന്നെയായിരുന്നു. കടപ്പയിലെ ചെന്നാം രാജു പള്ളി എന്ന ഗ്രാമത്തിലായിരുന്നു ഫാം പ്രവർത്തിച്ചിരുന്നത്. 2025–ലാണ് അച്ഛന്‍ നാഗേശ്വര റാവു മരണപ്പെട്ടത്. അതുവരെ കൃഷി കാര്യങ്ങളെല്ലാം അദ്ദേഹമാണ് നോക്കിയിരുന്നത്. രാവിലെ മുതൽ വൈകുന്നേരം വരെ നിരന്തരമായി മണ്ണിൽ പണിയെടുക്കുന്ന സ്വഭാവമായിരുന്നു അച്ഛനെന്ന് ശേഖർ ഓർമിക്കുന്നു. ഇന്നുവരെ വീട്ടിലെ എല്ലാ ആവശ്യങ്ങൾക്കുമുള്ള പണം കണ്ടെത്തിയിരുന്നത് കൃഷി ചെയ്തായിരുന്നു. അതുകൊണ്ടാണ് ബാങ്കിലെ ജോലി ഉപേക്ഷിച്ച് കൃഷി ചെയ്യാന്‍ തീരുമാനിച്ചതെന്ന് അദ്ദേഹം പറയുന്നു. ജോലി രാജിവച്ച് നാട്ടിലെ കൃഷിയുടെ കാര്യങ്ങളിലേക്കായി പിന്നീടുള്ള ശ്രദ്ധ മുഴുവന്‍. ∙ കൃഷിരീതി പാരമ്പര്യമായി കൃഷി ചെയ്തിരുന്ന സ്ഥലം തന്നെയാണ് ശേഖർ തിരഞ്ഞെടുത്തത്. പക്ഷേ, പ്രയോഗിച്ച് വന്നിരുന്ന രീതിയിൽ സമഗ്രമായ മാറ്റം നടപ്പിലാക്കി. രാസവളങ്ങളും കീടനാശിനികളും സമ്പൂർണമായി ഉപേക്ഷിച്ചു. നൂതന സാങ്കേതിക വിദ്യകൾ പ്രയോഗിച്ചു. നെല്ലും പയറും മാത്രമായിരുന്ന കൃഷിയിൽ നിന്ന് അവ്ക്കാഡോയും പച്ചക്കറികളും മറ്റ് വിളകളും ഒരേ സമയം കൃഷി ചെയ്യുന്ന ബഹുവിള രീതിയിലേക്ക് മാറി. ദിവസേനയുള്ള വരുമാനത്തിനാണ് പച്ചക്കറികൾ നടാൻ തീരുമാനിച്ചത്. അവ്ക്കാഡോയും തെങ്ങും മഹാഗണിയും നിശ്ചിത കാലയളവിലേക്കുള്ള വരുമാനത്തിനായും നട്ടു. ഒരേ സമയം ഒരു സ്ഥലത്ത് രണ്ട് വ്യത്യസ്ത കൃഷികൾ നടപ്പിലാക്കി. 2 ഏക്കർ സ്ഥലത്താണ് അവ്ക്കാഡോ കൃഷി ചെയ്യുന്നത്. തെങ്ങും മഹാഗണിയും 1.5 ഏക്കർ സ്ഥലത്തും. 2 മുതൽ 3 വർഷത്തിനിടയിൽ ഫലം കിട്ടുന്നവയാണ് അവ്ക്കോഡയും തെങ്ങും. മഹാഗണി നട്ടിരിക്കുന്നത് തടിയാക്കി വിൽക്കാനാണ്. 12 വർഷം ആകുമ്പോഴാണ് സാധാരണയായി വെട്ടാൻ പാകമാകുന്നത്. ഫർണിച്ചർ, പ്ലൈവുഡ് പോലുള്ളവയുടെ നിർമാണത്തിനായി ഇത് വെട്ടി വിൽക്കാനാകും. ഏക്കർ കണക്കിന് സ്ഥലത്താണ് കൃഷിയെങ്കിലും സ്ഥലം വെറുതെ കളയാതിരിക്കാൻ ഇടവിള രീതിയും പ്രയോഗിച്ചു. അവ്ക്കാഡോ, തെങ്ങ്, മഹാഗണി എന്നിവയോടൊപ്പം ബീൻസ്, തക്കാളി, പച്ചമുളക്, കുക്കുമ്പർ, ക്യാരറ്റ്, കോളിഫ്ലവർ, ബീറ്റ്റൂട്ട് എന്നീ പച്ചക്കറികളും നട്ടിട്ടുണ്ട്. ∙ നേരിട്ട് വിൽപന ഒരേസമയം ദിവസ വരുമാനവും ദീർഘകാലത്തേക്കുള്ള നിക്ഷേപവും കണ്ടെത്താൻ സാധിക്കുന്നു എന്നതാണ് ശേഖറിന്റെ കൃഷിയെ വ്യത്യസ്തമാക്കുന്നത്. പച്ചക്കറികൾ ആവശ്യക്കാർക്ക് നേരിട്ടാണ് വിൽക്കുന്നത്. ഹൈവേയുടെ സൈഡിലായാണ് ഫാം പ്രവർത്തിക്കുന്നത്. ധാരാളമാളുകൾ വാഹനം നിർത്തി സാധനങ്ങൾ വാങ്ങാറുണ്ടെന്നും ഒരിക്കൽ വാങ്ങിയവർ ഉറപ്പായും വീണ്ടും എത്തുമെന്നും ശേഖർ പറയുന്നു. ഗുണവും രുചിയുമാണ് ഇതിന്റെ രഹസ്യം. നാട്ടിലെ ചെറിയ കടകളിലേക്കും ആവശ്യാനുസരണം പച്ചക്കറികൾ എത്തിച്ച് നൽകുന്നു. കീടനാശിനികളൊന്നും ഉപയോഗിക്കാതെ വിളയിച്ചെടുക്കുന്നത് കൊണ്ടാണ് ദിവസവും 100 കിലോ പച്ചക്കറി വിൽക്കുന്നതെന്ന് ശേഖർ വ്യക്തമാക്കി.

(0)Comentarios

 

Una nota sobre las cookies

Newshunt utiliza cookies esenciales para mantener tu sesión iniciada y recordar tu idioma y país, para que el sitio funcione como esperas. Con tu permiso, también nos gustaría utilizar cookies de análisis para comprender cómo las personas utilizan Newshunt y mejorarlo con el tiempo.

Aceptar solo afecta a las cookies de análisis. Para obtener más información, consulta nuestra Política de privacidad or Términos y condiciones.