ഞങ്ങൾക്കിടയിൽ തർക്കങ്ങളോ മത്സരമോ ഇല്ല': ടി.വി. അനുപമയുമായുള്ള ഭിന്നത തള്ളി ദിവ്യ എസ്. അയ്യർ

ഞങ്ങൾക്കിടയിൽ തർക്കങ്ങളോ മത്സരമോ ഇല്ല': ടി.വി. അനുപമയുമായുള്ള ഭിന്നത തള്ളി ദിവ്യ എസ്. അയ്യർ
View on original source
Categoría: Blend
Compartir
Archivo
Me gusta
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ വകുപ്പിലെ ഉദ്യോഗസ്ഥർക്കിടയിൽ ഭിന്നതയുണ്ടെന്ന റിപ്പോർട്ടുകൾ തള്ളി പ്രിൻസിപ്പൽ ഡയറക്‌ടർ ദിവ്യ എസ്. അയ്യർ. സഹപ്രവർത്തകയും വകുപ്പിലെ സ്പെഷ്യൽ സെക്രട്ടറിയുമായ ടി.വി. അനുപമയുമായി അഭിപ്രായവ്യത്യാസങ്ങളുണ്ടെന്ന തരത്തിലുള്ള വാർത്തകളാണ് അവർ നിഷേധിച്ചത്. വകുപ്പിൽ പോരാട്ടമോ മത്സരമോ ഇല്ലെന്നും ഇത്തരം വാർത്തകൾ അവസാനിപ്പിക്കണമെന്നും ദിവ്യ എസ്. അയ്യർ ഇൻസ്റ്റഗ്രാമിലൂടെ വ്യക്തമാക്കി. അടുത്തിടെ ഇരുവരും വ്യത്യസ്‌ത പേരുകളിൽ ശുചീകരണ പരിപാടികൾ പ്രഖ്യാപിച്ചതോടെയാണ് ഉദ്യോഗസ്ഥർക്കിടയിൽ ഭിന്നതയുണ്ടെന്ന തരത്തിൽ അഭ്യൂഹങ്ങൾ പ്രചരിച്ചത്. എന്നാൽ, ഇത്തരം പ്രചാരണങ്ങളിൽ വസ്‌തുതയില്ലെന്ന് ദിവ്യ എസ്. അയ്യർ വ്യക്തമാക്കി. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജിയും ഉദ്യോഗസ്ഥർക്കിടയിൽ ഭിന്നതയുണ്ടെന്ന റിപ്പോർട്ടുകൾ നേരത്തെ തള്ളിയിരുന്നു. വകുപ്പിൽ ആരോഗ്യകരമായ മത്സരമാണ് നിലനിൽക്കുന്നതെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക ഇതുവരെ മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും തന്നെക്കുറിച്ച് കേട്ടിട്ടുള്ള കാര്യങ്ങളിൽ അധികവും ആളുകളെ സ്നേഹിക്കുകയും ചേർത്തുപിടിക്കുകയും പ്രശംസിക്കുകയും ചെയ്യുന്നുവെന്ന തരത്തിലുള്ള പരാമർശങ്ങളായിരുന്നുവെന്ന് ദിവ്യ എസ്. അയ്യർ പറഞ്ഞു. എന്നാൽ ഇപ്പോൾ പോരാട്ടം, മത്സരം, ഭിന്നത തുടങ്ങിയ വാക്കുകൾ കേൾക്കുമ്പോൾ, ഇത് താനല്ലെന്നും തന്നെക്കുറിച്ചല്ലെന്നും ഉറച്ച ബോധ്യമുണ്ടാകുന്നതായും അവർ കുറിച്ചു. ആരോടും ഒരു ദിവസം പോലും ഇത്തരം വികാരങ്ങൾ തോന്നിയിട്ടില്ലെന്നും ദിവ്യ എസ്. അയ്യർ വ്യക്തമാക്കി. ഔദ്യോഗിക നിർദേശങ്ങൾക്കനുസരിച്ചാണ് തങ്ങൾ ചുമതലകൾ നിർവഹിച്ചതെന്നും സങ്കൽപ്പങ്ങളുടെയും ഊഹാപോഹങ്ങളുടെയും അടിസ്ഥാനത്തിലുള്ള പ്രചാരണങ്ങൾ അവസാനിപ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടു. യുവകവി ആദിയുടെ കവിതയിലെ വരികളും ദിവ്യ എസ്. അയ്യർ ഇൻസ്റ്റഗ്രാം കുറിപ്പിൽ ഉദ്ധരിച്ചു. 'വലിയ സത്യങ്ങളും ചെറിയ നുണകളും തമ്മിലാണ് പോരാട്ടം' എന്ന വരികൾ പങ്കുവെച്ച അവർ, അതു മാത്രമാണ് യഥാർഥ പോരാട്ടമെന്നും കൂട്ടിച്ചേർത്തു.വ്യത്യസ്‌ത പേരുകളിൽ ശുചീകരണ പരിപാടികൾ പ്രഖ്യാപിച്ചതിനെ ചുറ്റിപ്പറ്റിയുണ്ടായ അഭ്യൂഹങ്ങൾക്കിടയിലാണ് ദിവ്യ എസ്. "പോരും ഇല്ലാ. പോരാത്തതിനു മത്സരവും ഇല്ലാ. മനുഷ്യരെ സ്നേഹിക്കുന്നു, പുൽകുന്നു. പുകഴ്ത്തുന്നു എന്ന് മാത്രമേ ഇന്നു വരെ മാധ്യമങ്ങളിലും സമുഹമാധ്യമങ്ങളിലും എന്നെ 'പഴിചാരി' കേട്ട ഓർമ്മയുളളു.ഇപോൾ പോര്, മത്സരം, ചേരിതിരിവ് എന്നൊക്കെ കേൾക്കുമ്പോൾ അത് ഞാൻ അല്ല, എന്നെക്കുറിച്ച് അല്ല എന്ന ഉറച്ചബോധ്യം മനസ്സിൽ തെളിയുന്നുണ്ട്. ഒരുനാളും ഒരാളോടും ഞങ്ങൾക്ക് തോന്നാത്ത വികാരങ്ങൾ ആണ് ഇവ. വ്യക്തമായ നിർദ്ദേശം ലഭിച്ചതിനെ തുടർന്ന് ഞങ്ങൾ ക്യത്യനിർവഹണം നടത്തിയിട്ടുണ്ട് എന്നതാണ് സത്യം. ഭാവനാവിരാജിതമായ പ്രചരണങ്ങൾക്ക് വിരാമം ഇടണം എന്ന് അദ്യർത്ഥിക്കുന്നു. ഈയടുത്തകാലത്ത് ആദി എന്ന യുംകവിയുടെ ഒരു കവിതയിൽ വായിച്ചത് ഓർക്കുന്നു."വലിയ സത്യങ്ങളും ചെറിയ നുണകളും തമ്മിലാണ് പോർ. അത് മാത്രമാണ് പോര്". എന്നതായിരുന്നു അവർ പങ്കുവെച്ച കുറിപ്പ്. Also Read: ഫ്രഞ്ചുകാരുടെ പീരങ്കിമുഴക്കങ്ങളെ തോൽപ്പിച്ച സ്നേഹം; മയ്യഴിക്കാരുടെ സ്വന്തം ത്രേസ്യാമ്മ

(0)Comentarios

 

Una nota sobre las cookies

Newshunt utiliza cookies esenciales para mantener tu sesión iniciada y recordar tu idioma y país, para que el sitio funcione como esperas. Con tu permiso, también nos gustaría utilizar cookies de análisis para comprender cómo las personas utilizan Newshunt y mejorarlo con el tiempo.

Aceptar solo afecta a las cookies de análisis. Para obtener más información, consulta nuestra Política de privacidad or Términos y condiciones.