രാജ്യത്ത് ഇത് ആദ്യം! ഒന്ന് ആഞ്ഞുചവിട്ടിയാൽ രണ്ട് കാലുകൾക്കും പവർ കൂടും; രക്തസമ്മർദ്ദം നിയന്ത്രിച്ച് ഹൃദയാഘാത സാധ്യത വരെ കുറയ്ക്കും; പഞ്ചസാരയുടെ അളവ് ക്രമീകരിക്കാനും ഈ വ്യായാമം ഉത്തമം; ദേശീയ മെഡിക്കൽ കോൺക്ലേവിന്റെ ഭാഗമായി രാജ്യത്തെ ആദ്യ 'സൈക്ലിംഗ്' ശില്പശാല തിരുവല്ല ബിലീവേഴ്സ് ആശുപത്രിയിൽ; ചരിത്ര നിമിഷം പിറക്കാൻ ഇനി മണിക്കൂറുകൾ മാത്രം

രാജ്യത്ത് ഇത് ആദ്യം! ഒന്ന് ആഞ്ഞുചവിട്ടിയാൽ രണ്ട് കാലുകൾക്കും പവർ കൂടും; രക്തസമ്മർദ്ദം നിയന്ത്രിച്ച് ഹൃദയാഘാത സാധ്യത വരെ കുറയ്ക്കും; പഞ്ചസാരയുടെ അളവ് ക്രമീകരിക്കാനും ഈ വ്യായാമം ഉത്തമം; ദേശീയ മെഡിക്കൽ കോൺക്ലേവിന്റെ ഭാഗമായി രാജ്യത്തെ ആദ്യ 'സൈക്ലിംഗ്' ശില്പശാല തിരുവല്ല ബിലീവേഴ്സ് ആശുപത്രിയിൽ; ചരിത്ര നിമിഷം പിറക്കാൻ ഇനി മണിക്കൂറുകൾ മാത്രം
View on original source
Categoría: Health
Compartir
Archivo
Me gusta
തിരുവല്ല: ആശുപത്രി കേന്ദ്രീകരിച്ച് സംഘടിപ്പിക്കുന്ന രാജ്യത്തെ ആദ്യ സൈക്ലിംഗ് ശില്പശാല നാളെ (സെപ്റ്റംബർ 26, ശനിയാഴ്ച) തിരുവല്ല ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടക്കും. ഒരു ദേശീയ മെഡിക്കൽ കോൺക്ലേവിന്റെ ഭാഗമായി ഇത്തരമൊരു പ്രായോഗിക സൈക്ലിംഗ് പരിശീലന സെഷൻ ഒരുക്കുന്നത് രാജ്യത്ത് ആദ്യമായാണ്. സെപ്റ്റംബർ 25 മുതൽ 27 വരെ ആശുപത്രിയിൽ നടക്കുന്ന കാർഡിയോ–കിഡ്നി–മെറ്റബോളിക് ഹെൽത്ത് നാഷണൽ കോൺക്ലേവിന്റെ ഭാഗമായാണ് ഈ സവിശേഷ ശില്പശാല സംഘടിപ്പിച്ചിരിക്കുന്നത്. ഹൃദയം, വൃക്ക, ശരീരത്തിലെ മെറ്റബോളിക്ക് പ്രക്രിയകൾ എന്നിവയുടെ സമഗ്രമായ സംരക്ഷണത്തിന് സൈക്ലിംഗ് എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് വിശദീകരിക്കുന്നതാണ് ഈ സെഷൻ. ശരിയായ രീതിയിലുള്ള സൈക്ലിംഗ് പരിശീലനം, വ്യായാമമുറകൾ, സുരക്ഷാ മാനദണ്ഡങ്ങൾ, പരിക്കുകൾ ഒഴിവാക്കാനുള്ള മുൻകരുതലുകൾ, സൈക്ലിംഗും സ്ത്രീകളും തുടങ്ങിയ വിഷയങ്ങളിൽ പ്രമുഖ ഡോക്ടർമാരും പ്രൊഫഷണൽ സൈക്ലിസ്റ്റുകളും മാർഗ്ഗനിർദ്ദേശങ്ങൾ നൽകും. ബിലീവേഴ്‌സ് ആശുപത്രി ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ റോസി മാർസൽ 'വൈ ഐ റൈഡ്' എന്ന അനുഭവപങ്കിടലിലൂടെ ശില്പശാല ഉദ്ഘാടനം ചെയ്യും. ഡോ. ദീപക് അരവിന്ദ്, ഡോ. ചെപ്സി സി. ഫിലിപ്പ്, ഡോ. കണ്ണൻ നായർ, ഡോ. സുബിൻ ബാബു, അയൺമാൻ ചലഞ്ചിലൂടെ ശ്രദ്ധേയനായ സുരേഷ് സാം ചാണ്ടി, സൈക്ലിംഗ് & വെൽനെസ് വിദഗ്ദ്ധൻ നാസർ എം. സലീം, ന്യൂട്രീഷനിസ്റ്റ് അൻസ സാജു, എൻഡുറൻസ് സൈക്ലിസ്റ്റ് എ. എൻ. ശോഭ, സൈക്ലിംഗ് ചാമ്പ്യൻ മാസ്റ്റർ യോനാഥൻ ഉമ്മൻ, ആർടിഒ എൻഫോഴ്സ്മെന്റ് വിഭാഗത്തിലെ സാജു പി. ചന്ദ്രൻ, സൈക്ലിംഗ് കോച്ച് സോൾവിൻ ടോം, അലക്സ് വർഗീസ്, ഫിയോണ എലിസബത്ത്, മാസ്റ്റർ സെയ്ൻ പ്രിൻസ് എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിക്കും. നവാഗതർക്കായി 'സ്ട്രാവ' ആപ്ലിക്കേഷൻ പരിചയപ്പെടുത്തുന്ന പ്രത്യേക സെഷൻ ബിലീവേഴ്സ് ആശുപത്രി ഐടി മാനേജർ ജോമോൻ മാത്യു കൈകാര്യം ചെയ്യും. ഒരു യാത്രാമാർഗ്ഗ എന്നതിലുപരി രക്തസമ്മർദ്ദം, പ്രമേഹം, അമിതവണ്ണം എന്നിവ നിയന്ത്രിച്ച് ഹൃദയാഘാത സാധ്യത കുറയ്ക്കാനും വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാനും സൈക്ലിംഗ് സഹായിക്കുമെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. ജീവിതശൈലീ രോഗങ്ങൾക്കെതിരെ അവബോധം സൃഷ്ടിക്കുന്നതിനായി കഴിഞ്ഞ പത്തു വർഷമായി ബിലീവേഴ്സ് ആശുപത്രി സൈക്ലോത്തോണുകൾ സംഘടിപ്പിച്ചു വരുന്നുണ്ട്. ഇതിനുപുറമേ, ഡോക്ടർമാരും ജീവനക്കാരും അടങ്ങുന്ന സജീവമായ ഒരു സൈക്ലിംഗ് ക്ലബും ആശുപത്രിയിൽ പ്രവർത്തിക്കുന്നുണ്ട്. നാളത്തെ ചടങ്ങിൽ ഡോക്ടർമാർ, ആരോഗ്യ പ്രവർത്തകർ, വിദ്യാർത്ഥികൾ, സൈക്ലിംഗ് പ്രേമികൾ എന്നിവർ പങ്കെടുക്കും.

(0)Comentarios

 

Una nota sobre las cookies

Newshunt utiliza cookies esenciales para mantener tu sesión iniciada y recordar tu idioma y país, para que el sitio funcione como esperas. Con tu permiso, también nos gustaría utilizar cookies de análisis para comprender cómo las personas utilizan Newshunt y mejorarlo con el tiempo.

Aceptar solo afecta a las cookies de análisis. Para obtener más información, consulta nuestra Política de privacidad or Términos y condiciones.