സർക്കാരിന്‍റെ ആരോഗ്യ സംവിധാനത്തിൽ നുഴഞ്ഞുകയറി എഐ ഏജന്‍റ്; ആശങ്ക പ്രകടിപ്പിച്ച് ആസ്ട്രേലിയൻ ഭരണകൂടം

സർക്കാരിന്‍റെ ആരോഗ്യ സംവിധാനത്തിൽ നുഴഞ്ഞുകയറി എഐ ഏജന്‍റ്; ആശങ്ക പ്രകടിപ്പിച്ച് ആസ്ട്രേലിയൻ ഭരണകൂടം
View on original source
Categoría: Health
Compartir
Archivo
Me gusta
യു.എസ് കമ്പനിയായ ഓപ്പൺഎഐയുടെ ഒരു ഓട്ടോമേറ്റഡ് എഐ ഏജന്റ് ആസ്‌ട്രേലിയൻ സർക്കാരിന്റെ ആരോഗ്യ സംവിധാനത്തിലേക്ക് അനധികൃതമായി കടന്നുകയറിയതായി റിപ്പോർട്ട്. ലോകത്ത് ആദ്യമായാണ് ഒരു സർക്കാർ സംവിധാനത്തിലേക്ക് എഐ ഏജന്റ് ഇത്തരത്തിൽ കടന്നുകയറുന്നത്. മെഡിക്കൽ സ്റ്റാറ്റിസ്റ്റിക്‌സുമായി ബന്ധപ്പെട്ട ഒരു റിസർച്ച് ടാസ്ക് ചെയ്യുന്നതിനിടയിലാണ് ഓപ്പൺഎഐയുടെ എഐ ഏജന്റ് ഈ കടന്നുകയറ്റം നടത്തിയത്. ആസ്‌ട്രേലിയയുടെ സാർവത്രിക ആരോഗ്യ ഇൻഷുറൻസ് സംവിധാനമായ മെഡികെയറിന്റെ പോർട്ടലിലേക്കാണ് എഐ സിസ്റ്റം അനുമതിയില്ലാതെ പ്രവേശിച്ചത്. പബ്ലിക്, നോൺ-പബ്ലിക് ഫയലുകൾ ഇതിൽ ഉൾപ്പെടുന്നുണ്ടെങ്കിലും വ്യക്തിഗത ആരോഗ്യ വിവരങ്ങളോ ഉപഭോക്താക്കളുടെ മെഡിക്കൽ രേഖകളോ ചോർന്നിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. എങ്കിലും ഈ സംഭവം സ്വീകാര്യമല്ലെന്ന് ആസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ്‌ പ്രതികരിച്ചു. എഐ സാങ്കേതികവിദ്യയുടെ സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ചും കർശന നിയന്ത്രണങ്ങളെക്കുറിച്ചും അന്താരാഷ്ട്രതലത്തിൽ വലിയ ചർച്ചകൾക്കാണ് ഈ സംഭവം വഴിവെച്ചിരിക്കുന്നത്. എഐ സംവിധാനങ്ങൾ സ്വന്തം നിലയിൽ തീരുമാനങ്ങൾ എടുക്കുമ്പോൾ അതിനെ പ്രതിരോധിക്കാനുള്ള തടസ്സങ്ങൾ കൂടുതൽ ശക്തമാക്കേണ്ടതുണ്ടെന്നാണ് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്.

(0)Comentarios

 

Una nota sobre las cookies

Newshunt utiliza cookies esenciales para mantener tu sesión iniciada y recordar tu idioma y país, para que el sitio funcione como esperas. Con tu permiso, también nos gustaría utilizar cookies de análisis para comprender cómo las personas utilizan Newshunt y mejorarlo con el tiempo.

Aceptar solo afecta a las cookies de análisis. Para obtener más información, consulta nuestra Política de privacidad or Términos y condiciones.