തിരുവനന്തപുരം– കണ്ണൂർ ജനശതാബ്ദിയിൽ ഇനി സുഖയാത്ര; പുഷ്ബാക് സൗകര്യമുള്ള സീറ്റുകളുമായി സർവീസ് തുടങ്ങി

തിരുവനന്തപുരം– കണ്ണൂർ ജനശതാബ്ദിയിൽ ഇനി സുഖയാത്ര; പുഷ്ബാക് സൗകര്യമുള്ള സീറ്റുകളുമായി സർവീസ് തുടങ്ങി
View on original source
Catégorie: Tourisme
Partager
Archive
J’aime
തിരുവനന്തപുരം ∙ യാത്രക്കാർക്ക് ആശ്വാസമായി തിരുവനന്തപുരം–കണ്ണൂർ ജനശതാബ്ദി എക്സ്പ്രസ് പുതിയ കോച്ചുകളുമായി യാത്ര തുടങ്ങി. പുഷ്ബാക് സൗകര്യമുള്ള സീറ്റുകൾ, ഫൂട്ട് റെസ്റ്റ് എന്നിവയാണു പുതിയ കോച്ചിലെ മാറ്റങ്ങൾ. മുൻപുണ്ടായിരുന്ന കോച്ചുകളിലെ സീറ്റുകൾ യാത്രക്കാർക്കു വലിയ പ്രയാസം സൃഷ്ടിച്ചിരുന്നു. മോശം ഡിസൈൻ കാരണം സീറ്റിനു ചെരിവില്ലാത്തതു ദീർഘദൂര യാത്രക്കാരെ വലച്ചതോടെ പരാതിപ്രവാഹമായിരുന്നു. തിരുവനന്തപുരം ഡിവിഷൻ ഈ വിഷയം പലതവണ ദക്ഷിണ റെയിൽവേയുടെ ശ്രദ്ധയിൽപെടുത്തി. ഒടുവിലാണു പുതിയ കോച്ചുകൾ എത്തിച്ചത്. നടുവേദന കാരണം ജനശതാബ്ദിയിലെ യാത്ര പേടിസ്വപ്നമായിരുന്നെന്ന് കോഴിക്കോട് സ്വദേശി ധനീല പറഞ്ഞു. പുതിയ കോച്ചിലെ സീറ്റുകൾ നന്നായിട്ടുണ്ടെന്നും സൗകര്യപ്രദമാണെന്നും കോട്ടയം സ്വദേശി രതീഷ് പറഞ്ഞു. വൈകാതെ തിരുവനന്തപുരം–കോഴിക്കോട് ജനശതാബ്ദിയിലും കോച്ചുകൾ മാറ്റുമെന്ന് അധികൃതർ അറിയിച്ചു. കണ്ണൂർ ജനശതാബ്ദി എല്ലാ ദിവസവും സർവീസ് നടത്താൻ നടപടി സ്വീകരിക്കണമെന്നു യാത്രക്കാർ ആവശ്യപ്പെട്ടു.

(0)Commentaires

 

À propos des cookies

Newshunt utilise des cookies essentiels pour vous garder connecté et mémoriser votre langue et votre pays, afin que le site fonctionne comme prévu. Avec votre permission, nous aimerions également utiliser des cookies analytiques pour comprendre comment les utilisateurs utilisent Newshunt et l'améliorer au fil du temps.

Accepter n'affecte que les analyses. Pour en savoir plus, consultez notre Politique de confidentialité or Conditions générales.