വന്യമൃഗങ്ങളും കോടമഞ്ഞും നിറഞ്ഞ മലനിരകളും: വയനാടിന്റെ മറഞ്ഞിരിക്കുന്ന സൗന്ദര്യം തേടി

വന്യമൃഗങ്ങളും കോടമഞ്ഞും നിറഞ്ഞ മലനിരകളും: വയനാടിന്റെ മറഞ്ഞിരിക്കുന്ന സൗന്ദര്യം തേടി
View on original source
Catégorie: Tourisme
Partager
Archive
J’aime
വയനാട് എന്ന് കേൾക്കുമ്പോൾ മനസ്സിലേക്ക് മഴയും പച്ചപ്പുമാണ് ഓടിയെത്തും. എന്നാൽ, സാധാരണ കാണുന്ന ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ നിന്ന് മാറി, കാടിന്റെ വന്യതയും മലനിരകളുടെ സാഹസികതയും ഒരേപോലെ അനുഭവിച്ചറിയാൻ പറ്റിയ സ്ഥലങ്ങളാണ് തോൽപ്പെട്ടി വന്യജീവി സങ്കേതവും ബ്രഹ്മഗിരി ട്രക്കിങും പ്രഭാതത്തിലെ തണുപ്പിൽ ജീപ്പ് സഫാരിയിലൂടെയായിരുന്നു തുടക്കം. കാട്ടിനുള്ളിലൂടെയുള്ള യാത്ര ഞങ്ങളെ വരവേറ്റത് മനോഹരമായ കാഴ്ചകളോടെയാണ്. ദൂരെ മേയുന്ന മാൻകൂട്ടങ്ങളും കാട്ടുപോത്തുകളും മരച്ചില്ലകളിൽ വാലാട്ടി നിൽക്കുന്ന കിളികളും കൗതുകമുണർത്തി. വഴിമാറിനടക്കുന്ന കാട്ടാനക്കൂട്ടത്തെ അടുത്തുനിന്ന് കണ്ടത് ശ്വാസം അടക്കിപ്പിടിച്ചാണ്. സാഹസികത നിറഞ്ഞതായിരുന്നു ബ്രഹ്മഗിരി ട്രക്കിങ്. സമുദ്രനിരപ്പിൽ നിന്ന് ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ബ്രഹ്മഗിരിയിലേക്കുള്ള ട്രെക്കിങ് അത്ര എളുപ്പമായിരുന്നില്ല. തിരുനെല്ലി അമ്പലത്തിന് സമീപത്തുനിന്നും വനം വകുപ്പിന്റെ അനുമതിയോടെയായിരുന്നു തുടക്കം. നിബിഡ വനത്തിലൂടെയും ചോലക്കാടുകളിലൂടെയുമുള്ള നടത്തം ശരീരത്തിന് വലിയൊരു പരീക്ഷണമായിരുന്നുവെങ്കിലും ഒപ്പമുള്ള കാറ്റിന്റെയും പക്ഷികളുടെ പാട്ടിന്റെയും അകമ്പടി ആയാസം കുറച്ചു. മുകളിലേക്ക് എത്തുന്തോറും മരം കോച്ചുന്ന തണുപ്പും കോടമഞ്ഞും പൊതിയുന്നു. ഉച്ചസ്ഥായിയിലെത്തി താഴേക്ക് നോക്കിയപ്പോൾ, പച്ച വിരിച്ച താഴ്‌വരകളും തലയുയർത്തിനിൽക്കുന്ന പശ്ചിമഘട്ട മലനിരകളും സ്വർഗ്ഗത്തിൽ എത്തിയ അനുഭൂതി നൽകി. കോഴിക്കോട് നിന്ന് ബസ് മാർഗ്ഗം വയനാട്ടിൽ എത്താം. വയനാട്, മാനന്തവാടിയിൽ നിന്നാണ് തോൽപ്പെട്ടിയിലേക്കും തിരുനെല്ലിയിലേക്കും (ബ്രഹ്മഗിരി) എളുപ്പത്തിൽ എത്തിച്ചേരാനാവുക. മാനന്തവാടിയിൽ നിന്ന് കർണാടക അതിർത്തിയിലേക്ക് പോകുന്ന റൂട്ടിൽ ഏകദേശം 20 കിലോമീറ്റർ സഞ്ചരിച്ചാൽ തോൽപ്പെട്ടി വന്യജീവി സങ്കേതത്തിൽ എത്താം. മാനന്തവാടിയിൽ നിന്ന് തിരുനെല്ലി റോഡ് വഴി ഏകദേശം 30 കിലോമീറ്റർ സഞ്ചരിച്ചാൽ ചരിത്രപ്രസിദ്ധമായ തിരുനെല്ലി ക്ഷേത്രത്തിനടുത്തുള്ള ബ്രഹ്മഗിരി ട്രക്കിങ് പോയിന്റിൽ എത്താം. മാനന്തവാടി-കുട്ട റോഡിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. കെ.എസ്.ആർ.ടി.സി ബസുകളും സ്വകാര്യ വാഹനങ്ങളും സുലഭമാണ്. വനംവകുപ്പിന്റെ സഫാരി കൗണ്ടറിൽ നിന്നാണ് ജീപ്പ് സഫാരിക്കുള്ള ടിക്കറ്റുകൾ ലഭിക്കും. മാനന്തവാടിയിൽ നിന്ന് തിരുനെല്ലിയിലേക്കുള്ള റൂട്ടിൽ കാൽനടയാത്രയും ട്രക്കിങും ആരംഭിക്കുന്ന ബേസ് ക്യാമ്പിൽ എത്താം. വനംവകുപ്പിന്റെ മുൻകൂട്ടിയുള്ള അനുമതിയോടെയോ പെർമിറ്റ് എടുത്തോ ആണ് ഇവിടെ ട്രക്കിങിന് പ്രവേശനം നൽകുന്നത്.

(0)Commentaires

 

À propos des cookies

Newshunt utilise des cookies essentiels pour vous garder connecté et mémoriser votre langue et votre pays, afin que le site fonctionne comme prévu. Avec votre permission, nous aimerions également utiliser des cookies analytiques pour comprendre comment les utilisateurs utilisent Newshunt et l'améliorer au fil du temps.

Accepter n'affecte que les analyses. Pour en savoir plus, consultez notre Politique de confidentialité or Conditions générales.