മുട്ടില്‍ മരംമുറി കേസ്: വനംവകുപ്പ് വീണ്ടും കുറ്റപത്രം സമര്‍പ്പിച്ചു

മുട്ടില്‍ മരംമുറി കേസ്: വനംവകുപ്പ് വീണ്ടും കുറ്റപത്രം സമര്‍പ്പിച്ചു
View on original source
Catégorie: Politique
Partager
Archive
J’aime
സുല്‍ത്താന്‍ ബത്തേരി | മുട്ടില്‍ മരംമുറി കേസില്‍ വനംവകുപ്പ് നല്‍കിയ കുറ്റപത്രം കോടതി തിരിച്ചയച്ചതിനെ തുടര്‍ന്ന് സാങ്കേതികപ്പിഴവുകള്‍ പരിഹരിച്ച് വീണ്ടും സമര്‍പ്പിച്ചു. സുല്‍ത്താന്‍ ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി (ഒന്ന് )യിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കഴിഞ്ഞ ദിവസം കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രം മടക്കുന്നതിന് കാരണമായി പറയുന്നത് അഞ്ചുവര്‍ഷം കഴിഞ്ഞ ശേഷവും കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ വൈകിയതിനുള്ള കാരണം രേഖപ്പെടുത്തിയിട്ടില്ല എന്നതാണ്. മതിയായ രേഖകളും വിശദാംശങ്ങളുമില്ല. മരങ്ങള്‍ വനഭൂമിയില്‍ നിന്നാണോ, റവന്യൂ ഭൂമിയില്‍ നിന്നാണോ മുറിച്ചതെന്ന് വ്യക്തമല്ല. സി ആര്‍ പി സി 94-ാം വകുപ്പ് പ്രകാരം മുതലുകള്‍ സംബന്ധിച്ച നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് ഇവ ഇ-ഫയല്‍ ചെയ്തിട്ടില്ല. പ്രതികളുടെ അറസ്റ്റ് മെമ്മോ, റിമാന്‍ഡ് റിപ്പോര്‍ട്ട് തുടങ്ങിയ രേഖകളും ഇ-ഫയല്‍ ചെയ്തിട്ടില്ല തുടങ്ങിയ കുറവുകള്‍ ചൂണ്ടിക്കാട്ടിയാണ് കോടതി കുറ്റപത്രം മടക്കിയത്. മേപ്പാടി ഫോറസ്റ്റ് റെയിഞ്ച് ഓഫീസറുടെ നേതൃത്വത്തിലാണ് കുറ്റപത്രം വീണ്ടും ഇ-ഫയല്‍ ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ നടക്കുന്നത്. 2021 ഫെബ്രുവരിയില്‍ വയനാട്ടില്‍ നിന്ന് അഗസ്റ്റിന്‍ സഹോദരന്മാര്‍ വെട്ടിക്കടത്തിയ ഈട്ടിത്തടികള്‍ മേപ്പാടി ഫോറസ്റ്റ് റെയിഞ്ച് ഓഫീസര്‍ കസ്റ്റഡിയിലെടുത്ത കേസിലാണ് വനംവകുപ്പ് കുറ്റപത്രം സമര്‍പ്പിച്ചത്. അഗസ്റ്റിന്‍ സഹോദരന്മാരടക്കം ഏഴുപേരാണ് കേസില്‍ പ്രതികളായിട്ടുള്ളത്. ഈ കേസിലെ എഫ് ഐ ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അഗസ്റ്റിന്‍ സഹോദരന്മാര്‍ 2021ല്‍ തന്നെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതില്‍ കോടതിയുടെ നിര്‍ദേശമില്ലാതെ കുറ്റപത്രം സമര്‍പ്പിക്കേണ്ടതില്ലെന്ന നിര്‍ദ്ദേശം കോടതി നല്‍കിയിരുന്നു. ഈ വിലക്ക് ഇക്കഴിഞ്ഞ എട്ടിന് കോടതി ഒഴിവാക്കി. അതിനിടെ, ചോറ്റാനിക്കര കോടതിയിലെ കേസ് നടപടികള്‍ മുട്ടില്‍ കേസില്‍ കുറ്റപത്രം നല്‍കുന്നത് വരെ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ സുപ്രീം കോടതിയെ സമീപിച്ചു. ഈ സാഹചര്യത്തിലാണ് വനം വകുപ്പ് തിടുക്കത്തില്‍ കുറ്റപത്രം നല്‍കിയത്. Content Highlights: The forest department filed a new chargesheet in the Muttil tree felling case at the Sultan Bathery court. The investigation team detailed the illegal logging and smuggling of valuable rosewood trees from Wayanad. The report highlights severe financial loss to the state and named key suspects. മുട്ടില്‍ മരംമുറി കേസ്: വനംവകുപ്പ് വീണ്ടും കുറ്റപത്രം സമര്‍പ്പിച്ചു ഗ്യാനേഷ് കുമാര്‍ രാജിവെക്കണം; ജന്തര്‍ മന്തറില്‍ പ്രതിഷേധിച്ചവര്‍ക്കു നേരെ ജലപീരങ്കി, നിരവധി പേരെ കസ്റ്റഡിയിലെടുത്തു ചീഫ് ഇലക്ഷൻ കമ്മീഷണറുടെ ഉത്തർപ്രദേശ് സന്ദർശനം മാറ്റി; പാനലിലെ ഭിന്നതയുമായി ബന്ധമില്ലെന്ന് കമ്മീഷൻ മുട്ടില്‍ മരംമുറി കേരളം കണ്ട വലിയ കുംഭകോണം; കുറ്റപത്രത്തിലെ പിശക് അന്വേഷിക്കും: മന്ത്രി ഷിബു ബേബി ജോണ്‍ ഇ ചെലാന്‍ വിവരങ്ങള്‍ ഉപയോഗിച്ചുള്ള വ്യാജ എസ് എം എസ്-എ പി കെ തട്ടിപ്പിനെതിരെ പോലീസിന്റെ ജാഗ്രതാ നിര്‍ദേശം ബി എൽ ഒ ആപ്പിൽ 'Mark VIP' ഫീച്ചർ; എസ് ഐ ആറിൽ പ്രമുഖരെ വി ഐ പി ആയി അടയാളപ്പെടുത്താൻ നിർദേശം

(0)Commentaires

 

À propos des cookies

Newshunt utilise des cookies essentiels pour vous garder connecté et mémoriser votre langue et votre pays, afin que le site fonctionne comme prévu. Avec votre permission, nous aimerions également utiliser des cookies analytiques pour comprendre comment les utilisateurs utilisent Newshunt et l'améliorer au fil du temps.

Accepter n'affecte que les analyses. Pour en savoir plus, consultez notre Politique de confidentialité or Conditions générales.