അതീവ ജാഗ്രത പാലിക്കണം; ഇന്ത്യൻ പൗരന്മാർക്ക് നിർദ്ദേശം നൽകി റിയാദിലെ എംബസി

അതീവ ജാഗ്രത പാലിക്കണം; ഇന്ത്യൻ പൗരന്മാർക്ക് നിർദ്ദേശം നൽകി റിയാദിലെ എംബസി
View on original source
Catégorie: Tourisme
Partager
Archive
J’aime
റിയാദ്: നിലവിലെ സാഹചര്യം കണക്കിലെടുത്ത് സൗദി അറേബ്യയിലുള്ള മുഴുവൻ ഇന്ത്യൻ പൗരന്മാരും അതീവ ജാഗ്രത പാലിക്കണമെന്ന് റിയാദിലെ ഇന്ത്യൻ എംബസി ആവശ്യപ്പെട്ടു. സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്നും പൗരന്മാർ ജാഗ്രത പുലർത്തുകയും ആവശ്യമെങ്കിൽ വീടുകൾക്കുള്ളിൽ തന്നെ തുടരുകയും ചെയ്യണമെന്ന് ഔദ്യോഗിക നിർദ്ദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. പ്രാദേശിക ഭരണകൂടങ്ങൾ ഔദ്യോഗിക ചാനലുകൾ വഴി നൽകുന്ന നിർദ്ദേശങ്ങൾ പൂർണ്ണമായും പാലിക്കാൻ എല്ലാവരും ശ്രദ്ധിക്കണം. നിലവിലെ സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട വീഡിയോകളോ വാർത്തകളോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിനോ റീപോസ്റ്റ് ചെയ്യുന്നതിനോ വിലക്കുണ്ട്. ഇത്തരം പ്രചാരണങ്ങളിൽ നിന്ന് പ്രവാസികൾ പൂർണ്ണമായും വിട്ടുനിൽക്കണമെന്ന് എംബസി കർശന നിർദ്ദേശം നൽകി. അതേസമയം, റിയാദിലെ എംബസി, ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ്, വി.എഫ്.എസ് വഴിയുള്ള സേവനങ്ങൾ എന്നിവ തടസ്സമില്ലാതെ സാധാരണ നിലയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു. ആവശ്യമനുസരിച്ച് തുടർ നിർദ്ദേശങ്ങളും വിവരങ്ങളും പുറപ്പെടുവിക്കും. പ്രവാസി ഭാരതീയ സഹായതാ കേന്ദ്രത്തിന്റെ 24 മണിക്കൂറും പ്രവർത്തിക്കുന്ന സൗജന്യ ഹെൽപ്പ് ലൈൻ നമ്പർ വഴി പ്രവാസികൾക്ക് ആവശ്യമായ സഹായങ്ങൾ തേടാവുന്നതാണ്. ടോൾ ഫ്രീ നമ്പർ: 8002471234 ഔദ്യോഗിക അറിയിപ്പുകൾ കൃത്യമായി അറിയുന്നതിനായി എംബസിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകൾ പരിശോധിക്കേണ്ടതാണ്. ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

(0)Commentaires

 

À propos des cookies

Newshunt utilise des cookies essentiels pour vous garder connecté et mémoriser votre langue et votre pays, afin que le site fonctionne comme prévu. Avec votre permission, nous aimerions également utiliser des cookies analytiques pour comprendre comment les utilisateurs utilisent Newshunt et l'améliorer au fil du temps.

Accepter n'affecte que les analyses. Pour en savoir plus, consultez notre Politique de confidentialité or Conditions générales.