ചെലാനുകളിൽ നിന്ന് ഗതാഗത ലംഘന ചിത്രങ്ങൾ ഒഴിവാക്കുന്നുവോ?; വ്യാജ പ്രചാരണത്തിനെതിരെ മുന്നറിയിപ്പുമായി എംവിഡി

ചെലാനുകളിൽ നിന്ന് ഗതാഗത ലംഘന ചിത്രങ്ങൾ ഒഴിവാക്കുന്നുവോ?; വ്യാജ പ്രചാരണത്തിനെതിരെ മുന്നറിയിപ്പുമായി എംവിഡി
View on original source
Catégorie: Entreprise
Partager
Archive
J’aime
തിരുവനന്തപുരം: ഇ-ചെലാനുകളിൽ നിന്നും ഗതാഗത നിയമലംഘനത്തിന്റെ ചിത്രങ്ങൾ ഒഴിവാക്കുന്നു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് മോട്ടാർ വാഹന വകുപ്പ്. ഇത്തരം പ്രചരണങ്ങൾക്കെതിരെ പൊതുജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്നും എംവിഡി പുറത്തിറക്കിയ കുറിപ്പിൽ വ്യക്തമാക്കുന്നു. കുറിപ്പിന്റെ പൂർണരൂപം മോട്ടോർ വാഹന വകുപ്പിന്റെ ഇ-ചെലാനുകളിൽ നിന്നും ഗതാഗത നിയമലംഘനത്തിന്റെ ചിത്രങ്ങൾ ഒഴിവാക്കുന്നു എന്ന തരത്തിലുള്ള വാർത്തകൾ സാമൂഹിക മാധ്യമങ്ങളിൽ ഉൾപ്പെടെയുള്ള മാധ്യമങ്ങളിൽ പ്രചരിക്കുന്നതായി കാണുന്നു. എന്നാൽ അത്തരത്തിൽ ഒരു ഉത്തരവ് / നിർദേശം നിലവിൽ മോട്ടോർ വാഹന വകുപ്പ് നൽകിയിട്ടില്ലെന്ന് അറിയിക്കുന്നു. അതേസമയം, സെപ്തംബര്‍ 25നകം ഡ്രൈവിങ് ലൈസന്‍സിലെ മൊബൈല്‍ നമ്പര്‍ അപ്ഡേറ്റ് ചെയ്തിട്ടില്ലെങ്കില്‍ ലൈസന്‍സ് റദ്ദാകും എന്ന തരത്തില്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ച വ്യാജ വാര്‍ത്തകള്‍ക്കെതിരെയും എംവിഡി രം​ഗത്തെത്തിയിരുന്നു. വാർത്ത വ്യാജമാണെന്നും സേവനങ്ങള്‍ സുഗമമായി ലഭിക്കുന്നതിന് ഡ്രൈവിങ് ലൈസന്‍സില്‍ ഉടമയുടെ മൊബൈല്‍ നമ്പര്‍ ലിങ്ക് ചെയ്യേണ്ടത് ആവശ്യമാണെന്നും എംവിഡി കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.

(0)Commentaires

 

À propos des cookies

Newshunt utilise des cookies essentiels pour vous garder connecté et mémoriser votre langue et votre pays, afin que le site fonctionne comme prévu. Avec votre permission, nous aimerions également utiliser des cookies analytiques pour comprendre comment les utilisateurs utilisent Newshunt et l'améliorer au fil du temps.

Accepter n'affecte que les analyses. Pour en savoir plus, consultez notre Politique de confidentialité or Conditions générales.