ET

ETV Bharat

ബ്രിക്‌സ് ഉച്ചകോടിക്കപ്പുറം; ഇന്ത്യാ ചൈന ബന്ധത്തില്‍ ഒരു പൊളിച്ചെഴുത്ത് ഉണ്ടാകുമോ?

Image
2020 ജൂണില്‍ ഗാല്‍വനില്‍ നടന്ന രക്തരൂക്ഷിത പോരാട്ടങ്ങള്‍ക്ക് ശേഷം ഇക്കഴിഞ്ഞ സെപ്റ്റംബര്‍ പന്ത്രണ്ടിന് പതിനെട്ടാമത് ബ്രിക്‌സ് ഉച്ചകോടിയ്ക്കിടെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍ പിങും തമ്മില്‍ നടന്ന ഉഭയകക്ഷി കൂടിക്കാഴ്‌ച ഇന്ത്യാ ചൈന ബന്ധം പുനക്രമീകരിക്കാനും മാറ്റാനും സാധാരണനിലയിലാകാനുമുള്ളതാണെന്ന് പലരും പറയുകയുണ്ടായി. Also Read: ലോക അര്‍ബുദ ഗവേഷണ ദിനം; ഭാവിയിലെ അര്‍ബുദ ചികിത്സ ജീവശാസ്‌ത്രവും സാങ്കേതികതയും സമന്വയിച്ച് 2024 ഒക്‌ടോബറില്‍ റഷ്യയിലെ കസാനില്‍ നടന്ന ബ്രിക്‌സ് ഉച്ചകോടിക്കിടെ ഇരുരാഷ്‌ട്രത്തലവന്‍മാരും തമ്മില്‍ നടന്ന കൂടിക്കാഴ്‌ചയക്ക് പിന്നാലെ ഉഭയകക്ഷി ബന്ധം സാധാരണ നിലയിലാകും വിധമുള്ള ചില ചുവടുവയ്‌പുകളുണ്ടായി. അതിര്‍ത്തിരേഖയായ യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ നിന്ന് ഇരുരാജ്യങ്ങളും സൈനികരെ പിന്‍വലിക്കാനും നിരീക്ഷണ മേഖല വരെ മാത്രം സൈനികര്‍ പരിശോധന നടത്താനും ധാരണയായി. ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക എന്നാല്‍ സൈനികരെ പിന്‍വലിക്കാനുള്ള നടപടികളൊന്നുമുണ്ടായില്ല.2020 ജൂണ്‍ പതിനഞ്ചിന് ഗാല്‍വന്‍ താഴ്‌വരയില്‍ ഇരു രാജ്യങ്ങളിലെയും സൈനികര്‍ തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ നമ്മുട കമാന്‍ഡറായിരുന്ന തെലങ്കാനയിലെ സൂര്യപ്പേട്ടില്‍ നിന്നുള്ള കേണല്‍ സന്തോഷ് ബാബുവും രണ്ട് ജൂനിയര്‍ ഓഫീസര്‍മാരും 20 ഇന്ത്യന്‍ സാധാരണ സൈനിക ഉദ്യോഗസ്ഥരും ചൈനീസ് പടയാല്‍ കൊല്ലപ്പെട്ടു. മേഖലയിലെ വര്‍ദ്ധിച്ച സൈനിക സാന്നിധ്യം സംബന്ധിച്ച് ഇരുഭാഗത്ത് നിന്നും നിര്‍ണായക ചര്‍ച്ചകളുണ്ടായി. സൈനികരെ പിന്‍വലിക്കണമെന്നതിനര്‍ത്ഥം അല്‍പ്പം അകലേക്ക് സൈന്യത്തെ നീക്കി വിന്യസിക്കുക എന്നതാണ്. പട്രോളിങ് എന്നത് കൊണ്ട് ഇരുരാജ്യങ്ങള്‍ക്കും യഥാര്‍ത്ഥ നിയന്ത്രണ രേഖയ്ക്കപ്പുറവും ഇപ്പുറവും നിര്‍ദ്ദിഷ്‌ട ഇടം വരെ നിരീക്ഷിക്കലിനുള്ള അനുമതിയാണ്. സൈനിക നിര്‍വ്യാപനം എന്നാല്‍ ഇരുരാജ്യങ്ങളുടെയും അതിര്‍ത്തി മേഖലയില്‍ സജ്ജമാക്കിയിട്ടുള്ള ആയുധ സംവിധാനങ്ങള്‍ പിന്‍വലിക്കണമെന്നതാണ്. ഒപ്പം മലനിരകളില്‍ വിന്യസിച്ചിട്ടുള്ള പരിശീലനം സിദ്ധിച്ച സൈനികരെ പിന്‍വലിക്കണം. ഇത്തരത്തിലാണ് പരസ്‌പര വിശ്വാസവും കരുതലും വര്‍ദ്ധിപ്പിക്കുന്ന നടപടികള്‍ക്ക് ഇരുഭാഗവും ധാരണയായത്. എന്നാല്‍ ആയുധസംവിധാനങ്ങളും സൈനികരെ പിന്‍വലിക്കലും ഇനിയും പൂര്‍ത്തിയായിട്ടില്ല. അതായത് പൂര്‍ണമായും സാധാരണനിലയിലേക്ക് അതിര്‍ത്തി എത്തിയിട്ടില്ലെന്നര്‍ത്ഥം. എന്നാല്‍ അതിര്‍ത്തിയില്‍ കാര്യങ്ങള്‍ സ്ഥിരതയാര്‍ജ്ജിച്ചിട്ടുണ്ടെന്നാണ് ഇരുപക്ഷത്തിന്‍റെയും വാദം. ഉഭയകക്ഷി ബന്ധം പുനഃസ്ഥാപിക്കണമെങ്കില്‍ അതിര്‍ത്തിയിലെ സമാധാനവും ശാന്തിയും അത്യന്താപേക്ഷിതമാണെന്ന് ഗാല്‍വനിലെ ആക്രമണങ്ങള്‍ക്ക് ശേഷം രണ്ട് ദിവസം കഴിഞ്ഞ് 2020 ജൂണ്‍ പതിനേഴിന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ പ്രസ്‌താവന നടത്തി. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍കേവലം സൈനികരെ പിന്‍വലിക്കലിനും സൈനിക ആയുധ സംവിധാനങ്ങള്‍ നീക്കം ചെയ്യലിനും പട്രോളിങിനും അപ്പുറം 1993ല്‍ പ്രധാനമന്ത്രി പി വി നരസിംഹറാവു മുതല്‍ 96, 2005, 2012, 2013 തുടങ്ങിയ വര്‍ഷങ്ങളില്‍ ആത്മവിശ്വാസം വളര്‍ത്തല്‍ പ്രക്രിയയുടെ ഭാഗമായി ഒപ്പു വച്ച എല്ലാ ധാരണകളും പാലിക്കപ്പെടണമെന്ന ആഹ്വാനമായിരുന്നു അത്. പിന്നീടിങ്ങോട്ട് ജയശങ്കറിന്‍റെ ഈ നിര്‍ദ്ദേശം സര്‍ക്കാരിന്‍റെ മൊത്തം സമീപനമായി. എങ്കിലും പക്ഷേ വളരെ ചുരുങ്ങിയ നടപടികള്‍ മാത്രമാണ് മുന്നോട്ട് പോയത്. അതായത് ഇന്ത്യ ചൈന ബന്ധം പരിമിതമായി മാത്രം സാധാരണ നിലയിലായി. ഉഭയകക്ഷി ബന്ധം സാധാരണ നിലയിലാകാതിരിക്കാനുള്ള രണ്ടാമത്തെ ഒരു കൂട്ടം വിഷയങ്ങള്‍ ഒരു ചൈന, ഒരിന്ത്യ നയങ്ങളായിരുന്നു. ഇത് കശ്‌മീര്‍, തായ്‌വാന്‍, ടിബറ്റ് അനുബന്ധ വിഷയങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.1950 ഏപ്രില്‍ മുതല്‍ തായ്‌വാനെ ഇന്ത്യ ചൈനയുടെ ഭാഗമായാണ് പരിഗണിക്കുന്നത്. 1954 പഞ്ചശീല കരാറില്‍ ടിബറ്റിനെയും ചൈനയുടെ ഭാഗമായി അംഗീകരിച്ചു. എന്നാല്‍ തിരിച്ച് ഇന്ത്യയുടെ ആശങ്കകളില്‍ ചൈന യാതൊരു നയതന്ത്ര അനുഭാവവും പ്രകടിപ്പിച്ചില്ല. 1962ല്‍ ചൈന ഇന്ത്യയുമായി നേരിട്ട് ഏറ്റുമുട്ടിയ ശേഷം കശ്‌മീര്‍ നയത്തില്‍ മാറ്റം വരുത്താനും തുടങ്ങി. 1963ല്‍ ചൈനയും പാകിസ്ഥാനും തമ്മില്‍ പാക് അധീന കശ്‌മീരിലെ ഭൂമി കച്ചവടത്തിനുള്ള ഒരു കരാര്‍ ഒപ്പിടുകയും ചെയ്‌തു. ഏകദേശം 22000 ചതുരശ്ര കിലോമീറ്റര്‍ കശ്‌മീര്‍ ഭൂമി(സക്ഷ്‌ഗാം, അഘില്‍, ഷിംഷാല്‍, രുക്‌സാം താഴ്‌വരകള്‍) ചൈന ഈ കരാര്‍ വഴി സ്വന്തമാക്കുകയും ചെയ്‌തു. കരാറിലെ അനുച്‌ഛേദം ആറ് അനുസരിച്ച് ഇത് താത്ക്കാലികമായി ഒരു സ്വന്തമാക്കല്‍ ആയിരുന്നു. 2013ല്‍ ചൈന പാകിസ്ഥാനമായി ഒരു സാമ്പത്തിക ഇടനാഴി ആരംഭിക്കാന്‍ തുടങ്ങി. ഈ നിര്‍മ്മിതി അധീന കശ്‌മീര്‍ ഇടങ്ങളായ കഷ്‌ഗര്‍ മുതല്‍ ഇസ്ലാമാബാദ് വരെയായിരുന്നു. ഇതിന് പുറമെ ചൈന അനധികൃതമായി പാകിസ്ഥാനില്‍ നിന്ന് വിട്ടു കൊടുത്ത കശ്‌മീരിലെ സ്ഥലങ്ങള്‍ ഭരണപരമായതും അര്‍ദ്ധ സൈനിക, സൈനിക വിന്യാസങ്ങള്‍ക്കായി ക്രോഡീകരിക്കാനും തുടങ്ങി. ചൈന ജമ്മുകശ്‌മീര്‍ നിവാസികള്‍ക്ക് വിശേഷ വിസകള്‍ നല്‍കുകയും അരുണാചല്‍പ്രദേശ് നിവാസികള്‍ക്ക് വിസ നിഷേധിക്കുകയും ചെയ്യാന്‍ തുടങ്ങിയതോടെ ഒരൊറ്റ ചൈന എന്ന പ്രഖ്യാപിത നിലപാടിലിക് നിന്ന് 2010 മുതല്‍ ഇന്ത്യ പിന്നാക്കം പോയി. ചൈനയുമായുള്ള സംയുക്ത പ്രഖ്യാപനത്തിലായിരുന്നു ഇത്. മുന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അന്നത്തെ ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി യോട് ഒറ്റ ചൈന, ഒറ്റ ഇന്ത്യ നയത്തെക്കുറിച്ച് ഓര്‍മ്മപ്പെടുത്തിയെങ്കിലും അവര്‍ ഇക്കാര്യത്തില്‍ അനുഭാവ പൂര്‍വമായ യാതൊരു നടപടിയും കൈക്കൊണ്ടില്ല. മറിച്ച് പാകിസ്ഥാനില്‍ സാമ്പത്തിക ഇടനാഴിയില്‍ 5200 കോടി അമേരിക്കന്‍ ഡോളറിന്‍റെ നിക്ഷേപം നടത്തി. ഇപ്പോള്‍ ചൈനയ്ക്ക് കശ്‌മീര്‍ ഭൂമി എന്നന്നേക്കുമായി സ്വന്തമാക്കണം. ഇക്കൊല്ലം ജനുവരി പന്ത്രണ്ടിന് ചൈനയുടെ വിദേശകാര്യമന്ത്രാലയ വക്താവ് സക്ഷ്‌ഗാം താഴ്‌വര ചൈനയുടേതാണെന്ന പ്രഖ്യാപനം നടത്തുകയുമുണ്ടായി. ഈ പശ്ചാത്തലത്തിലാണ് സെപ്റ്റംബര്‍ പന്ത്രണ്ടിന് നടന്ന കൂടിക്കാഴ്‌ചയില്‍ അതിര്‍ത്തിയിലെ ശാന്തിയും സമാധാനവും ഉഭയകക്ഷി ബന്ധത്തില്‍ പരമപ്രധാനമായി തുടരുമെന്ന് മോദി ഷിയോട് പറഞ്ഞജ്. ഇരുവരും നിലവിലുള്ള കരാറുകള്‍ പരിശോധിച്ച് അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ മനസിലാക്കണമെന്നും മോദി പറഞ്ഞു. ചൈന പുറത്ത് വിട്ട പ്രസ്‌താവനയില്‍ തങ്ങളുടെ മണ്ണില്‍ ചൈനാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ലെന്ന് ഇന്ത്യ ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി. എന്നാല്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയത്തിന്‍റെ പ്രസ്‌താവനയില്‍ ഇങ്ങനെയൊരു വരി പോലുമില്ല. പക്ഷേ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഇന്ത്യയിലെ ടിബറ്റന്‍ ജനതതയുടെ കാര്യത്തില്‍ ഇന്ത്യ ചൈനയ്ക്ക് ഒരു ഉറപ്പ് കൊടുത്തിരുന്നു. അത് ഇനതാണ് ഇന്ത്യയില്‍ യാതൊരു തരത്തിലുള്ള ചൈനാ വിരുദ്ധ പരിപാടികളും അനുവദിക്കില്ലെന്നതായിരുന്നു അത്. ഇന്ത്യയും ചൈനയും സുപ്രധാന വിഷയങ്ങളില്‍ ഇപ്പോഴും പോര് തുടരുകയാണെന്ന സൂചനയാണ് ഇതെല്ലാം നല്‍കുന്നത്. പൂര്‍ണമായും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാകണമെങ്കില്‍ ഇനിയും ദീര്‍ഘകാലം വേണ്ടി വരും. ഈ ആശങ്കകളെല്ലാം അഭിമുഖീകരിക്കുകയും പരിഹരിക്കുകയും വേണം. മൂന്നാമത്തെ വിഷയം ഉഭയകക്ഷി വ്യാപാരമാണ്. മോദിയും ഷിയും പറഞ്ഞത് ഏതാണ്ട് സമാനമായ കാര്യങ്ങള്‍ തന്നെയാണ്. ഇരുപക്ഷത്തിന്‍റെയും ആശങ്കകള്‍ പരിഹരിക്കേണ്ടതുണ്ട്. ഘടനാപരമായ വാണിജ്യ അസന്തുലിതത്വങ്ങളും വിതരണ ശൃംഖല വിഷയങ്ങളും ഒപ്പം അര്‍ത്ഥവത്തായ വിപണി പ്രവചന പ്രാപ്യതയ്ക്കുള്ള സൗകര്യങ്ങളും വേണം. ഇത് വാണിജ്യ കമ്മിയെ ഊതി വീര്‍പ്പിക്കലാണ്. (2025ല്‍ ചൈനയ്ക്ക് അനുകൂലമായി 9900 കോടി അമേരിക്കന്‍ ഡോളറിന്‍റെയും കഴിഞ്ഞ രണ്ട് പതിറ്റാണ്ടനിടെ 1.6 ലക്ഷം കോടി ഡോളറിന്‍റെ സഞ്ചിത വാണിജ്യ കമ്മിയും) അപൂര്‍വ ധാതുക്കളുടെ വിതരണത്തില്‍ ചൈന ഇന്ത്യയ്ക്ക് മേല്‍ നിയന്ത്രണങ്ങള്‍ കൊണ്ടു വന്നിട്ടുണ്ട്. ജര്‍മ്മേനിയം, ഗാലിയം തുടങ്ങിയവയിലാണിത്. വാണിജ്യ കമ്മി മറികടക്കാന്‍ ചൈന ഇന്ത്യന്‍ കയറ്റിറക്കുമതി നിക്ഷേപങ്ങള്‍ക്കുള്ള ചുങ്ക ഇതര തടസങ്ങള്‍ പിന്‍വലിക്കണമെന്ന് ഇന്ത്യ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇക്കൊല്ലം മാത്രം ചൈന ഇന്ത്യയില്‍ 200 കോടി അമേരിക്കന്‍ ഡോളറിന്‍റെ നിക്ഷേപം നടത്തിയിട്ടുണ്ട്. ഉത്പാദന കേന്ദ്രങ്ങള്‍ തുടങ്ങുന്നതിനും മൂന്നാമതൊരു വിപണിയിലേക്ക് ഇവ കയറ്റി അയക്കുന്നതിനും വേണ്ടിയാണിത്. എന്നാല്‍ ഇതൊന്നും ചൈന നിര്‍ബന്ധിക്കുന്നുമില്ല. കഴിഞ്ഞാഴ്‌ച നടന്ന മോദി ഷി കൂടിക്കാഴ്‌ചയില്‍ പുത്തന്‍ നിര്‍ദ്ദേശങ്ങളൊന്നുമില്ലാത്തിടത്തോളം ഉഭയകക്ഷി ബന്ധം പുനര്‍സൃഷ്‌ടിക്കപ്പെട്ടു എന്നോ മാറ്റി മറിക്കപ്പെട്ടുവെന്നോ നമുക്ക് പറയാനാകില്ല. രണ്ട് രാജ്യങ്ങളിലെയും സൈന്യം അതിര്‍ത്തികളില്‍ തുടരുകയാണ്. എണ്ണം കുറച്ചിട്ടുണ്ട്. ഇത് കൊണ്ട് പക്ഷേ നമുക്ക് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണ നിലയിലായെന്ന് പറയാനാകില്ല. (ലേഖകന്‍ ശ്രീകാന്ത് കൊണ്ടപ്പള്ളി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ കിഴക്കനേഷ്യന്‍ പഠന കേന്ദ്രം പ്രൊഫസറാണ്. )
ബ്രിക്‌സ് ഉച്ചകോടിക്കപ്പുറം; ഇന്ത്യാ ചൈന ബന്ധത്തില്‍ ഒരു പൊളിച്ചെഴുത്ത് ഉണ്ടാകുമോ?
View on original source
Partager
Archive
J’aime

(0)Commentaires

 

Opinion liée

À propos des cookies

Newshunt utilise des cookies essentiels pour vous garder connecté et mémoriser votre langue et votre pays, afin que le site fonctionne comme prévu. Avec votre permission, nous aimerions également utiliser des cookies analytiques pour comprendre comment les utilisateurs utilisent Newshunt et l'améliorer au fil du temps.

Accepter n'affecte que les analyses. Pour en savoir plus, consultez notre Politique de confidentialité or Conditions générales.