സാമ്പത്തിക തട്ടിപ്പ് കേസ്: മാണി സി കാപ്പന്റെ ഹരജിയില്‍ പോലീസിന് ഹൈക്കോടതി നോട്ടീസ്

സാമ്പത്തിക തട്ടിപ്പ് കേസ്: മാണി സി കാപ്പന്റെ ഹരജിയില്‍ പോലീസിന് ഹൈക്കോടതി നോട്ടീസ്
View on original source
카테고리: Politics
공유
보관함
좋아요
കൊച്ചി | ബിസിനസ് പങ്കാളിത്ത വാഗ്ദാനം നല്‍കി കോടികള്‍ തട്ടിയെന്ന കേസില്‍ തനിക്കെതിരെയുള്ള നടപടികള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പാലാ എം എല്‍ എ. മാണി സി കാപ്പന്‍ നല്‍കിയ ഹരജിയില്‍ പോലീസിന് ഹൈക്കോടതി നോട്ടീസ്. ഹരജിയില്‍ സംസ്ഥാന സര്‍ക്കാരും കേസന്വേഷിക്കുന്ന പോലീസും വിശദമായ കൗണ്ടര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാനാണ് കോടതി ഉത്തരവിട്ടത്. ഹരജി പരിഗണിച്ച ഹൈക്കോടതി, വിഷയത്തില്‍ പോലീസിന്റെ ഭാഗം വിശദമായി കേള്‍ക്കേണ്ടതുണ്ടെന്ന് നിരീക്ഷിച്ചു. തുടര്‍ന്നാണ് പരാതിയിലെ ആരോപണങ്ങളിലും അന്വേഷണ പുരോഗതിയിലും നിലപാട് അറിയിക്കാന്‍ നിര്‍ദേശിച്ചത്. ഈ കേസില്‍ വിചാരണ കോടതി തടവുശിക്ഷ വിധിച്ചതിനെ തുടര്‍ന്ന് മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെടുന്ന ഹരജിയും ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. മുംബൈ വ്യവസായിയായ ദിനേശ് മേനോന്‍ നല്‍കിയ പരാതിയിലാണ് മാണി സി കാപ്പനെ ശിക്ഷിച്ചത്. ദുബൈ ബോര്‍ഡര്‍ ലെസ് പെട്രോളിയം ലിമിറ്റഡ് എന്ന കമ്പനിയില്‍ പങ്കാളിയാക്കാമെന്നും ലാഭവിഹിതം നല്‍കുമെന്നും വാഗ്ദാനം ചെയ്ത് കോടികള്‍ വാങ്ങിയ ശേഷം പണമോ വാഗ്ദാനം ചെയ്ത ഓഹരികളോ നല്‍കിയില്ലെന്നാണ് പരാതിയിലെ പ്രധാന ആരോപണം. എന്നാല്‍ കേസ് പൂര്‍ണമായും സിവില്‍ സ്വഭാവമുള്ളതാണെന്നും തനിക്കെതിരെയുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നുമാണ് മാണി സി കാപ്പന്റെ വാദം. ക്രിമിനല്‍ നടപടികള്‍ ഒഴിവാക്കണമെന്നും തനിക്കെതിരെയുള്ള എഫ് ഐ ആര്‍ റദ്ദാക്കണമെന്നുമാണ് ഹരജിയിലെ ആവശ്യം. കേസ് കൂടുതല്‍ വാദത്തിനായി പിന്നീട് പരിഗണിക്കും. Content Highlights: The Kerala High Court has issued a notice to the police on a petition filed by MLA Mani C Kappan regarding a financial fraud case. Kappan approached the court seeking to quash the charges registered against him. The court directed the police to clarify their position on the matter. മുട്ടില്‍ മരംമുറി കേസ്: വനംവകുപ്പ് വീണ്ടും കുറ്റപത്രം സമര്‍പ്പിച്ചു ഹൈക്കോടതിയില്‍ ഫോട്ടോഗ്രാഫിക്കും വീഡിയോഗ്രാഫിക്കും തത്സമയ സംപ്രേഷണത്തിനും വിലക്ക് ഗ്യാനേഷ് കുമാര്‍ രാജിവെക്കണം; ജന്തര്‍ മന്തറില്‍ പ്രതിഷേധിച്ചവര്‍ക്കു നേരെ ജലപീരങ്കി, നിരവധി പേരെ കസ്റ്റഡിയിലെടുത്തു ചീഫ് ഇലക്ഷൻ കമ്മീഷണറുടെ ഉത്തർപ്രദേശ് സന്ദർശനം മാറ്റി; പാനലിലെ ഭിന്നതയുമായി ബന്ധമില്ലെന്ന് കമ്മീഷൻ മുട്ടില്‍ മരംമുറി കേരളം കണ്ട വലിയ കുംഭകോണം; കുറ്റപത്രത്തിലെ പിശക് അന്വേഷിക്കും: മന്ത്രി ഷിബു ബേബി ജോണ്‍ സാമ്പത്തിക തട്ടിപ്പ് കേസ്: മാണി സി കാപ്പന്റെ ഹരജിയില്‍ പോലീസിന് ഹൈക്കോടതി നോട്ടീസ്

(0)댓글

 

쿠키 안내

Newshunt는 로그인 상태 유지와 언어 및 국가 설정 기억을 위해 필수 쿠키를 사용하여, 사이트가 기대하신 대로 작동하도록 합니다. 동의하시면, 사용자가 Newshunt를 어떻게 이용하는지 파악하고 지속적으로 개선하기 위해 분석용 쿠키도 사용하고자 합니다.

동의는 분석 기능에만 영향을 미칩니다. 자세한 내용은 개인정보처리방침 or 이용약관.