മുട്ടിൽ മരംമുറിക്കേസിൽ വനംവകുപ്പ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ ചില പിശകുകളുണ്ടെന്ന് വനംമന്ത്രി ഷിബു ബേബി ജോൺ. ക്ലറിക്കൽ പിഴവുകൾ ഉൾപ്പെടെയുള്ളവ കോടതി ചൂണ്ടിക്കാട്ടിയതിനെ തുടർന്നാണ് കുറ്റപത്രം മടക്കിയത്. പിഴവുകൾ ബോധപൂർവം പ്രതികളെ സഹായിക്കാനാണോ എന്നതടക്കം പരിശോധിച്ച് റിപ്പോർട്ട് നൽകാൻ പി.സി.സി.എഫിനോട് ആവശ്യപ്പെട്ടതായി മന്ത്രി പറഞ്ഞു.
കേസിൽ 108 ഈട്ടി മരങ്ങൾ വനംവകുപ്പ് നേരത്തെ പിടിച്ചെടുത്തിരുന്നു. ഇതിൽ ഒൻപത് മരങ്ങൾ പട്ടയഭൂമിയിൽനിന്നല്ല മുറിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. മരം മുറിച്ച സ്ഥലത്ത് കുറ്റി കാണിച്ചുകൊടുക്കാൻ പ്രതികൾക്ക് കഴിയാതിരുന്നതിനെ തുടർന്ന് വനഭൂമിയിൽനിന്ന് മരംമുറിച്ചെന്ന നിഗമനത്തിലാണ് വനംവകുപ്പ് കേസെടുത്തത്.
വിവാദ റവന്യൂ ഉത്തരവിന്റെ മറവിൽ തട്ടേക്കാട് ഉൾപ്പെടെ വിവിധയിടങ്ങളിൽ വ്യാപകമായി മരംമുറി നടന്നിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വിവാദ ഉത്തരവ് പുറപ്പെടുവിക്കാനുണ്ടായ കാരണവും അന്വേഷിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, മുട്ടിലിൽനിന്ന് മുറിച്ചുകടത്തിയ തടികൾ എറണാകുളം കരിമുകളിൽനിന്ന് പിടികൂടിയതുമായി ബന്ധപ്പെട്ട വഞ്ചനാക്കേസിലാണ് വനംവകുപ്പ് കുറ്റപത്രം സമർപ്പിച്ചത്. ബത്തേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി സാങ്കേതിക പിഴവുകൾ ചൂണ്ടിക്കാട്ടി കുറ്റപത്രം മടക്കുകയായിരുന്നു. കുറ്റപത്രം സമർപ്പിക്കുന്നതിലുണ്ടായ കാലതാമസം വ്യക്തമാക്കുന്ന രേഖ ഉൾപ്പെടാത്തതും മറ്റു സാങ്കേതിക പിഴവുകളും കോടതി ചൂണ്ടിക്കാട്ടി.
id=AS_P_BEL_1_19299134 data-position=3 name=Articleshow-Paid-Belly-1 style=display: block; margin-top: 15px; data-priority=7> Around the Web
(0)댓글
쿠키 안내
Newshunt는 로그인 상태 유지와 언어 및 국가 설정 기억을 위해 필수 쿠키를 사용하여, 사이트가 기대하신 대로 작동하도록 합니다. 동의하시면, 사용자가 Newshunt를 어떻게 이용하는지 파악하고 지속적으로 개선하기 위해 분석용 쿠키도 사용하고자 합니다.
(0)댓글