ഗർഭസ്ഥ ശിശുവിന്റെ ജീവനും വിലയുണ്ട്! ട്രെയിൻ അപകടത്തിലെ മരണത്തിന് എട്ടുലക്ഷം നഷ്ടപരിഹാരം വിധിച്ച് അലഹബാദ് ഹൈകോടതി

ഗർഭസ്ഥ ശിശുവിന്റെ ജീവനും വിലയുണ്ട്! ട്രെയിൻ അപകടത്തിലെ മരണത്തിന് എട്ടുലക്ഷം നഷ്ടപരിഹാരം വിധിച്ച് അലഹബാദ് ഹൈകോടതി
View on original source
카테고리: Health
공유
보관함
좋아요
ലഖ്നോ: ഏഴുമാസം പ്രായമായ ഗർഭസ്ഥ ശിശുവിന്റെ മരണത്തിൽ റെയിൽവേ പ്രത്യേക നഷ്ടപരിഹാരമായി എട്ടു ലക്ഷം രൂപ നൽകണമെന്ന് അലഹബാദ് ഹൈകോടതി വിധി. അഞ്ച് മാസത്തിലധികം വളർച്ചയെത്തിയ ഗർഭസ്ഥ ശിശുവിന്റെ മരണം ഒരു കുട്ടിയുടെ നഷ്ടമായി തന്നെ കണക്കാക്കാമെന്നും അതിനാൽ പ്രത്യേക നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്നും ഹൈകോടതിയുടെ ലഖ്നോ ബെഞ്ച് ഉത്തരവിട്ടു. 2017 ജൂൺ 13നാണ് സംഭവം. ഉത്തർപ്രദേശിലെ സീതാപൂർ കന്റോൺമെന്റിൽ നിന്ന് ബിസ്വാൻ റെയിൽവേ സ്റ്റേഷനിലേക്ക് ജനസാധാരൺ എക്സ്പ്രസിൽ രണ്ട് മക്കൾക്കൊപ്പം യാത്ര ചെയ്യുകയായിരുന്നു സാവിത്രി ദേവി. ബിസ്വാൻ സ്റ്റേഷനിൽ ഇറങ്ങുന്നതിനിടയിൽ കാൽവഴുതി വീണ് ഗുരുതര പരിക്കേറ്റ ഇവർ മരണപ്പെടുകയായിരുന്നു. ഏകദേശം ഏഴുമാസം ഗർഭിണിയായിരുന്ന ഇവരുടെ ഗർഭസ്ഥ ശിശുവിനും അപകടത്തിൽ ജീവൻ നഷ്ടമായി. തുടർന്ന് സാവിത്രി ദേവിയുടെ കുടുംബാംഗങ്ങൾ നഷ്ടപരിഹാരം ആവശ്യപ്പെട്ട് റെയിൽവേ ക്ലെയിംസ് ട്രൈബ്യൂണലിനെ സമീപിക്കുകയായിരുന്നു. എന്നാൽ, റെയിൽവേ നിയമപ്രകാരം ഗർഭസ്ഥ ശിശുവിനെ യാത്രക്കാരനായി കണക്കാക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടി ട്രൈബ്യൂണൽ നഷ്ടപരിഹാരം നൽകാൻ വിസമ്മതിച്ചു. റെയിൽവേ ക്ലെയിംസ് ട്രൈബ്യൂണലിന്റെ ലഖ്നോ ബെഞ്ച് 2023 സെപ്റ്റംബർ 26 ന് പുറപ്പെടുവിച്ച ഉത്തരവ് തള്ളിയാണ് ഹൈകോടതിയുടെ വിധിയുണ്ടായത്. ട്രൈബ്യൂണലിന്റെ ഈ നിലപാടിനെ ജസ്റ്റിസ് പ്രശാന്ത് കുമാർ രൂക്ഷമായി വിമർശിച്ചു. ആവശ്യത്തിന് വളർച്ചയെത്തിയ ഗർഭസ്ഥ ശിശുവിന്റെ മരണം നഷ്ടപരിഹാരം നിർണയിക്കുന്നതിൽ ഒരു കുട്ടിയുടെ മരണമായി തന്നെ കണക്കാക്കാമെന്ന് കോടതി നിരീക്ഷിച്ചു. റെയിൽവേ നിയമത്തിൽ 'ഗർഭസ്ഥ ശിശു' എന്ന വാക്ക് പ്രത്യേകമായി പരാമർശിച്ചിട്ടില്ല എന്നത് കൊണ്ടുമാത്രം, ട്രെയിൻ അപകടങ്ങളിലോ അനിഷ്ട സംഭവങ്ങളിലോ ഉണ്ടാകുന്ന മരണങ്ങൾക്ക്, നിയമപരമായ ഉത്തരവാദിത്തത്തിൽ നിന്ന് റെയിൽവേക്ക് ഒഴിയാനാവില്ലെന്ന് ബെഞ്ച് വ്യക്തമാക്കി. അമ്മയുടെയും ഗർഭസ്ഥ ശിശുവിന്റെയും മരണത്തെ ഒന്നിച്ച് ഒറ്റ നഷ്ടപരിഹാരമായി കാണാനാകില്ലെന്നും കൂട്ടിച്ചേർത്തു.

(0)댓글

 

쿠키 안내

Newshunt는 로그인 상태 유지와 언어 및 국가 설정 기억을 위해 필수 쿠키를 사용하여, 사이트가 기대하신 대로 작동하도록 합니다. 동의하시면, 사용자가 Newshunt를 어떻게 이용하는지 파악하고 지속적으로 개선하기 위해 분석용 쿠키도 사용하고자 합니다.

동의는 분석 기능에만 영향을 미칩니다. 자세한 내용은 개인정보처리방침 or 이용약관.