രജനികാന്ത് ചിത്രം ‘ജയിലർ 2' റിലീസിന് ഇനി വെറും 6 ദിവസം മാത്രം

രജനികാന്ത് ചിത്രം ‘ജയിലർ 2' റിലീസിന് ഇനി വെറും 6 ദിവസം മാത്രം
View on original source
카테고리: 오락
공유
보관함
좋아요
രജനികാന്തിനെ നായകനാക്കി നെൽസൺ സംവിധാനം ചെയ്യുന്ന 'ജയിലർ 2' റിലീസിന് ഇനി വെറും ആറ് ദിവസം മാത്രം. ഇതോട് അനുന്ധിച്ചുള്ള കൗണ്ട്ഡൗൺ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. ഒക്ടോബർ 15ന് ആണ് സിനിമയുടെ റിലീസ്. ജയിലർ 2 കേരളത്തിൽ പുലർച്ചെ 6 മണിക്ക് ആദ്യ പ്രദർശനം ആരംഭിക്കും. ശ്രീ ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസ് റെക്കോർഡ് തുകയ്ക്ക് വിതരണാവകാശം സ്വന്തമാക്കിയ ചിത്രത്തിന് കേരളത്തിൽ ഓൾ ടൈം റെക്കോർഡ് റിലീസാണ് ഒരുക്കുന്നത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രം കർണാടകയിൽ വിതരണം ചെയ്യുന്നതും ശ്രീ ഗോകുലം മൂവീസ് ആണ്. ഡ്രീം ബിഗ് ഫിലിംസാണ് ചിത്രത്തിൻ്റെ കേരളത്തിലെ ഡിസ്ട്രിബ്യൂഷൻ പാർട്ണർ. ബ്ലോക്ക്ബസ്റ്റർ വിജയമായ 'ജയിലർ'ക്ക് ശേഷം മുത്തുവേൽ പാണ്ഡ്യനായി രജനികാന്ത് വീണ്ടും എത്തുന്ന ചിത്രമെന്ന നിലയിൽ വലിയ പ്രതീക്ഷയാണ് 'ജയിലർ 2' പ്രേക്ഷകരിൽ ഉണ്ടാക്കിയിരിക്കുന്നത്. ആദ്യ ഭാഗത്തിലെ കഥാപാത്രങ്ങൾക്കൊപ്പം പുതിയ താരങ്ങളെയും അണിനിരത്തിയാണ് രണ്ടാം ഭാഗം ഒരുക്കിയിരിക്കുന്നത്. ആദ്യ ഭാഗത്തിൽ അതിഥി വേഷത്തിലെത്തിയ മോഹൻലാലും ശിവ രാജ്കുമാറും രണ്ടാം ഭാഗത്തിലും എത്തുന്നുണ്ട്. ട്രെയ്‌ലറിൽ മോഹൻലാലിനെ മാസ് ലുക്കിൽ അവതരിപ്പിച്ചതും മലയാളി പ്രേക്ഷകർക്കിടയിൽ ചിത്രത്തിന്റെ ആവേശം വർധിപ്പിച്ചിട്ടുണ്ട്. പുലർച്ചെ 6 മണിക്ക് ആരംഭിക്കുന്ന ആദ്യ പ്രദർശനം ഉൾപ്പെടെ കേരളത്തിലെ വമ്പൻ റിലീസിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരികയാണ്. അഡ്വാൻസ് ബുക്കിംഗ് ആരംഭിക്കുന്നതോടെ ചിത്രത്തിന്റെ ആദ്യ ദിന ബുക്കിംഗിലും വലിയ പ്രതികരണമാണ് പ്രതീക്ഷിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ ട്രെയ്‌ലർ ആദ്യ ഭാഗത്തേക്കാൾ വലിയ കാൻവാസിലുള്ള മാസ് ആക്ഷൻ എന്റർടെയ്നറായിരിക്കും രണ്ടാം ഭാഗമെന്ന സൂചന നൽകിയിരുന്നു. ആക്ഷൻ രംഗങ്ങൾ, പഞ്ച് ഡയലോഗുകൾ, സ്റ്റൈലിഷ് അവതരണം, വൈകാരിക രംഗങ്ങൾ, നെൽസൺ ദിലീപ്കുമാറിന്റെ ബ്ലാക്ക് ഹ്യൂമർ എന്നിവയ്ക്കൊപ്പം അനിരുദ്ധ് രവിചന്ദറിന്റെ സംഗീതവും പശ്ചാത്തല സംഗീതവും ട്രെയ്‌ലറിന്റെ പ്രധാന ആകർഷണങ്ങളാണ്. ചിത്രത്തിലെ 'അല്ല ബോലലോ' ഉൾപ്പെടെയുള്ള ഗാനങ്ങളും ഇതിനോടകം ശ്രദ്ധ നേടിയിട്ടുണ്ട്. സുരാജ് വെഞ്ഞാറമൂട്, എസ്. ജെ. സൂര്യ, വിദ്യ ബാലൻ, മിഥുൻ ചക്രവർത്തി, യോഗി ബാബു, ഹക്കീം ഷാജഹാൻ തുടങ്ങിയവരും ചിത്രത്തിൻ്റെ താരനിരയിലുണ്ട്. ദിലീപ് എന്ന് പേരുള്ള കഥാപാത്രമായി അതിനിർണായകമായ വില്ലൻ വേഷത്തിലാണ് ചിത്രത്തിൽ സുരാജ് എത്തുന്നതെന്ന സൂചനയും ട്രെയ്‌ലർ നൽകിയിട്ടുണ്ട്. രചന, സംവിധാനം: നെൽസൺ ദിലീപ്കുമാർ, നിർമ്മാതാവ്: കലാനിധി മാരൻ, ബാനർ: സൺ പിക്ചേഴ്സ്, ഛായാഗ്രഹണം: വിജയ് കാർത്തിക് കണ്ണൻ, എഡിറ്റർ: ആർ. നിർമ്മൽ,സംഗീതം: അനിരുദ്ധ് രവിചന്ദർ, പ്രൊഡക്ഷൻ ഡിസൈനർ: ഡോ. കെ. കിരൺ, ആക്ഷൻ: ചേതൻ ഡി'സൂസ, കോസ്റ്റ്യൂം ഡിസൈനർമാർ: പല്ലവി സിംഗ്, മുതുൽ ഹഫീസ്, സൗണ്ട് മിക്സ്: സുരേൻ. ജി, സൗണ്ട് ഡിസൈൻ: സുരേൻ ജി, എസ്. അളഗിയകൂത്തൻ, കളറിസ്റ്റ്: ആൻഡ്രിയാസ് ബ്രൂക്കൽ, ഡിഐ ലാബ്: അന്നപൂർണ സ്റ്റുഡിയോസ്, വിഎഫ്എക്സ് പ്രൊഡ്യൂസർ: സന്തോഷ് രാജു, മേക്കപ്പ്: പട്ടണം റഷീദ്, സി. ഹരിനാഥ്, സ്റ്റിൽസ്: വി. സിത്തിരസു, പബ്ലിസിറ്റി ഡിസൈൻ: കബിലൻ ചെല്ലയ്യ, പ്രൊഡക്ഷൻ കൺട്രോളർ: ഡി. രമേഷ് കുച്ചിരായർ, ആർ. എസ്. സുരേഷ് മണിയൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: സുനിൽ റെഡ്ഡി, പിആർഒ: ശബരി. സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ കാർത്തിക് സുബ്ബരാജിന്റെ 'ദൊറോത്തി' മൂന്നാം ആഴ്ചയിലേക്ക് 'ഷിബിനക്കു സംഭവിച്ചത് നിർഭാഗ്യകരം, പക്ഷേ, ഗൗതമിന്റെ ഉദ്ദേശം അതായിരുന്നില്ല'; പ്രതികരിച്ച് രാഹുല്‍ ഈശ്വറിന്റെ ഭാര്യ ഭുവന്റെ അമ്മ എനിക്ക് കുഞ്ഞിനെപ്പോലെ, പാവമാണ്; മനസു തുറന്ന് അനുമോൾ 'എന്‍റെ കരിയറിലെ നാഴികക്കല്ലായി രണബാലി നിലനിൽക്കും'; നടൻ വിജയ് ദേവരകൊണ്ട

(0)댓글

 

쿠키 안내

Newshunt는 로그인 상태 유지와 언어 및 국가 설정 기억을 위해 필수 쿠키를 사용하여, 사이트가 기대하신 대로 작동하도록 합니다. 동의하시면, 사용자가 Newshunt를 어떻게 이용하는지 파악하고 지속적으로 개선하기 위해 분석용 쿠키도 사용하고자 합니다.

동의는 분석 기능에만 영향을 미칩니다. 자세한 내용은 개인정보처리방침 or 이용약관.