അര്‍ബുദമെന്നത് കേവലം ഒരു രോഗമല്ല. ഒരേ അവയവത്തില്‍ വളരുന്ന വ്യത്യസ്‌ത അര്‍ബുദങ്ങള്‍ വ്യത്യസ്‌ത സ്വഭാവം പുലര്‍ത്തുന്നവയാകാം. അവയുടെ മോളിക്യുലാര്‍ സ്വഭാവവും പ്രതിരോധ പരിസ്ഥിതിയും അനുസരിച്ചാകും ഈ സ്വഭാവ വൈവിധ്യങ്ങള്‍.
Also Read: മഞ്ഞിനും ഹിമാനികള്‍ക്കും അപ്പുറം; ഹിമാലയം 5404 അപൂര്‍വ സസ്യവര്‍ഗങ്ങളുടെ പാരമ്പര്യ ശേഖരം-പഠനം
അര്‍ബുദ ജീവശാസ്‌ത്രത്തെ മനസിലാക്കുന്നതും അതിനെ ചികിത്സയിലേക്ക് പരിവര്‍ത്തനം ചെയ്യുന്നതും വലിയ ഏകസമീപനത്തില്‍ നിന്ന് വ്യക്തിഗതവും പ്രതികരണാത്മകവും ഓരോ രോഗിയുടെയും ആവശ്യത്തിന് അനുസൃതമായും കൃത്യതയുള്ളതുമായി മാറിയിരിക്കുന്നു. ലോക അര്‍ബുദ ഗവേഷണദിനത്തില്‍ ഈ വളര്‍ന്ന് വരുന്ന പാരസ്‌പര്യത്തിന്‍റെ സാധ്യതകള്‍ പരിശോധിക്കാം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അര്‍ബുദ ജീവശാസ്‌ത്രം ഇപ്പോള്‍ ചികിത്സകരെ അര്‍ബുദം ഉടലെടുത്ത ഇടത്തിനും അപ്പുറത്തേക്ക് പോകാന്‍ സഹായിക്കുന്നുണ്ട്. മോളിക്യൂലാര്‍ ബയോമാര്‍ക്കറുകല്‍, ജനിതക വ്യതിയാനങ്ങള്‍, ജീനുകളുടെ പ്രദര്‍ശനശൈലി, തുടങ്ങിയവ അര്‍ബുദ വളര്‍ച്ചകള്‍ എങ്ങനെ പെരുമാറുമെന്നും എന്ത് ചികിത്സയാണ് ഇതിന് ഫലപ്രദമാകുക എന്നതിനെയും സംബന്ധിച്ച് സുപ്രധാന വിവരങ്ങള്‍ നല്‍കുന്നുണ്ട്. ചെറുതല്ലാത്ത ശ്വാസ കോശ അര്‍ബുദം ഇതിന് ഉത്തമ ഉദാഹരണമാണ്. പരിശോധനയിലൂടെ ഇജിഎഫ്ആര്‍ വളര്‍ച്ചകള്‍ തിരിച്ചറിയാനാകും, എഎല്‍കെ അഥവ റോസി പുനക്രമീകരണങ്ങള്‍ മറ്റ് പ്രായോഗികമായ മാറ്റങ്ങള്‍ എന്നിവ കേവലം അര്‍ബുദ വളര്‍ച്ചയുള്ള സ്ഥലത്തെ മാത്രം വിശ്വാസത്തിലെടുക്കാതെ ഡോക്‌ടര്‍മാരെ അനുയോജ്യമായ ചികിത്സ നിശ്ചയിക്കാന്‍ സഹായിക്കുന്നു. ചില രോഗികളില്‍ തീവ്രമായ ചികിത്സ വേണ്ടി വരും. ചിലരില്‍ ചികിത്സ സുരക്ഷിതമായി കുറയ്ക്കാനും അനാവശ്യ പാര്‍ശ്വഫലങ്ങള്‍ ഒഴിവാക്കാനും സാധിക്കും.കൂടുതല്‍ ചികിത്സയല്ല ഇതിലൂടെ ലക്ഷ്യമിടുന്നത്. ശരിയായ ചികിത്സ നല്‍കുക എന്നതാണ് ലക്ഷ്യം.
മെച്ചപ്പെട്ട ചിത്രങ്ങള്‍ ജൈവശാസ്‌ത്രപരമായ മനസിലാക്കലിന് പുത്തന്‍മാനങ്ങള്‍ നല്‍കുന്നു. ആധുനിക എംആര്‍ഐ, പിഇടി, ഫങ്ഷണല്‍ ചിത്രങ്ങള്‍ എന്നിവയിലൂടെ കേവലം സ്ഥലമോ വളര്‍ച്ചയുടെ വലുപ്പമോ മാത്രമല്ല മനസിലാക്കാനാകുന്നത് മറിച്ച് ഇതിന്‍റെ മെറ്റബോളിസ ഘടകങ്ങള്‍ ജൈവപ്രവൃത്തി എന്നിവയും തിരിച്ചറിയാനാകും. ചികിത്സാ വേളയില്‍ പ്രതികരണങ്ങള്‍ വിലയിരുത്താനും മാറ്റങ്ങള്‍ തിരിച്ചറിയാനും സാധിക്കും. ആവശ്യമെങ്കില്‍ മറ്റ് നടപടികള്‍ സ്വീകരിക്കാം. റേഡിയേഷന്‍ അര്‍ബുദത്തില്‍ ദൈനംദിന ചിത്രങ്ങളും ഉള്‍ക്കൊള്ളല്‍ റേഡിയേഷന്‍ ചികിത്സയും ഡോക്‌ടര്‍മാര്‍ക്ക് അര്‍ബുദ വളര്‍ച്ചയുടെ വലിപ്പത്തില്‍ ഉണ്ടാകുന്ന വ്യത്യാസങ്ങള്‍ തിരിച്ചറിയാന്‍ സഹായകമാകും. ഇതിന് പുറമെ ചികിത്സയ്ക്കിടെ അവയവത്തിന്‍റെ സ്ഥാനവും തിരിച്ചറിയാന്‍ സഹായകമാകും.
നിര്‍മ്മിതി ബുദ്ധിക്ക് ജീവശാസ്‌ത്രവും ചിത്രമെടുപ്പും വൈദ്യ വിവരങ്ങളും തമ്മിലുള്ള കണ്ണിയാകാനാകും
സ്‌കാന്‍ റിപ്പോര്‍ട്ട്, രക്തപരിശോധനകള്‍, ജീനുകള്‍, ചികിത്സ രേഖകള്‍ എന്നിവ പരിശോധിച്ച് നിര്‍മ്മിത ബുദ്ധിക്ക് ഡോക്‌ടര്‍മാരെ സഹായിക്കാനാകും.ശ്വാസകോശത്തിലെയോ സ്‌തനത്തിലെയോ അര്‍ബുദ വളര്‍ച്ച, നീക്കം ചെയ്‌ത വളര്‍ച്ചകള്‍,റേഡിയേഷന്‍ ചികിത്സ നടത്തുന്ന അവയവങ്ങള്‍ എന്നിവയുടെ പ്രതികരണങ്ങള്‍ പ്രവചിക്കാനാകും. ഒപ്പം കൃത്യമായ ചികിത്സ നിശ്ചയിക്കാനും. ഇത് സ്വന്തമായി തീരുമാനമെടുക്കുമന്നതല്ല ഇതിന്‍റെ വലിയ മൂല്യം മറിച്ച് വൈദ്യശാസ്‌ത്രപരമായ ഒരു വിധി നിര്‍ണയിക്കാന്‍ ഇവയ്ക്ക് സാധിക്കുന്നു. വന്‍തോതിലുള്ള വിശ്വസ്‌തവും ഉപയോഗയോഗ്യമായ വ്യാഖ്യാനങ്ങളും വിവരങ്ങളും ചികിത്സാ സംഘവുമായി പങ്കുവയ്ക്കുന്നു. വിശ്വാസം ആര്‍ജിക്കാന്‍ ഈ സംവിധാനങ്ങള്‍ സുതാര്യമാകണം,വ്യത്യസ്‌ത രോഗികള്‍ക്കിടയില്‍ നിരന്തരം മൂല്യനിര്‍ണയം നടത്തുകയും നിരീക്ഷിക്കുകയും വേണം.
റേഡിയേഷന്‍ ചികിത്സ തന്നെ നാടകീയമായി വികസിച്ചതാണ്. വലിയ തോതില്‍ ഘടനാപരമായതും സ്റ്റീരിയോ ടാക്‌ടിക് റേഡിയേഷന്‍, ചലനാത്മകത കൈകാര്യം ചെയ്യല്‍, ചിത്രങ്ങള്‍ മാര്‍ഗനിര്‍ദ്ദേശകമാകുന്ന ചികിത്സകള്‍ തെരഞ്ഞെടുക്കപ്പെട്ട സൗകര്യങ്ങളോടെ കൃത്യത്യയോടെ നല്‍കാനും സാധിക്കുന്നു. വികസിച്ച് വരുന്ന സമീപനങ്ങള്‍ ഡിഎന്‍എ അടക്കമുള്ള ജൈവശാസ്‌ത്രപരമായ വിവരങ്ങളും ചികിത്സയ്ക്കായി നല്‍കുന്നു. ഒരു അര്‍ബുദ വളര്‍ച്ചയുടെ തന്നെ വ്യത്യസ്‌ത ഇടങ്ങളില്‍ വ്യത്യസ്‌ത അളവില്‍ റേഡിയേഷന്‍ നല്‍കാനും ഇതിലൂടെ സാധിക്കും. ജൈവശാസ്‌ത്രപരമായ ലക്ഷ്യങ്ങളെ സാങ്കേതിക കൃത്യതയുമായി സംയോജിപ്പിച്ച് നമുക്ക് അര്‍ബുദ കോശ വളര്‍ച്ചയെ നിയന്ത്രിക്കാം. മാത്രമല്ല ആരോഗ്യമുള്ള കോശങ്ങളെ സംരക്ഷിക്കാനും ഇതുവഴിയുള്ള ചികിത്സയിലൂടെ സാധിക്കും.
ഏതെങ്കിലുമൊരു നൂതനതയില്‍ നിന്നല്ല വലിയ പുരോഗതിയുണ്ടാകുന്നത്. മറിച്ച് കുറയേറെ എണ്ണത്തിന്‍റെ ഏകോപനത്തിലൂടെയാണ്. അര്‍ബുദ വളര്‍ച്ചകള്‍ എന്ത് കൊണ്ട് വഷളാകുന്നുവെന്ന് പറയാന്‍ ജീവശാസ്‌ത്രത്തിന് കഴിയും. ചിത്രങ്ങള്‍ ഇവ എവിടെയാണെന്ന് നമുക്ക് കാട്ടിത്തരും. ഇത് എങ്ങനെ മാറുന്നുവെന്നും. അതേസമയം നിര്‍മ്മിത ബുദ്ധിക്ക് വലിയ തോതിലുള്ള വിവരങ്ങള്‍ വ്യാഖ്യാനിക്കാനാകും. മെച്ചപ്പെട്ട റേഡിയേഷന്‍ സാങ്കേതികതയ്ക്ക് ഇവയെ കൃത്യമായ ചികിത്സയിലേക്ക് നയിക്കാനാകും. ദീര്‍ഘവൈദ്യ വിവരങ്ങള്‍ നമുക്ക് സമീപനങ്ങളെ കുറിച്ച് മനസിലാക്കാനും മികച്ച ഫലം നല്‍കാനും സഹായകമാകും.
ഇതിനായി അര്‍ബുദ രോഗവിദഗ്ദ്ധരും റേഡിയോളജിസ്റ്റുകളും പതോളജിസ്റ്റുകളും മെഡിക്കല്‍ സംഘവും വിവര ശാസ്‌ത്രജ്ഞരും ശസ്‌ത്രക്രിയ വിദഗ്ദ്ധരും മറ്റ് ആരോഗ്യ പരിരക്ഷ തൊഴില്‍ രംഗത്തുള്ളവരും തമ്മിലുള്ള സഹകരണം അത്യാവശ്യമാണ്. ഇതിന് വ്യത്യസ്‌ത പ്രാതിനിധ്യ വിവരങ്ങളും വേണം. ഇതുവഴി നമുക്ക് എല്ലായിടങ്ങളിലുമുള്ള, വ്യത്യസ്‌ത സാമൂഹ്യസാമ്പത്തിക ചുറ്റുപാടുകളിലുമുള്ള, വിവിധ ജനവിഭാഗങ്ങളിലുള്ള വലിയ അക്കാദമിക കേന്ദ്രങ്ങള്‍ക്ക് പുറത്തും ചികിത്സ തേടുന്നവര്‍ക്ക് ഇതിന്‍റെ പ്രയോജന ലഭ്യമാക്കാനാകും.
രോഗത്തിനുമപ്പുറമുള്ള വ്യക്തിയെ കാണാന്‍ സഹായിക്കുമ്പോള്‍ സാങ്കേതികത ഏറെ വിലപ്പെട്ടതാകുന്നു. അത് കൊണ്ട് തന്നെ ഭാവിയിലെ അര്‍ബുദ ചികിത്സ കേവലം വന്‍കിട യന്ത്രങ്ങള്‍ കൊണ്ടോ അത്യാധുനിക ജീവശാസ്‌ത്രം കൊണ്ടോ മാത്രമാകില്ല നിര്‍വചിക്കുക. മറിച്ച് ഇവയെ നാം എങ്ങനെ രോഗനിര്‍ണയം, സഹാനുഭൂതി, പങ്കാളിത്ത തീരുമാനമെടുക്കല്‍ എന്നിവയുമായി കൂട്ടിയിണക്കുന്നു എന്നതാകും പ്രധാനം. ജീവശാസ്‌ത്രവും സാങ്കേതികതയും തമ്മില്‍ സംയോജിക്കുന്നിടത്ത് അര്‍ബുദ ചികിത്സകൂടുതല്‍ കൃത്യതയുള്ളതാകാന്‍ ഒരു അവസരമുണ്ട്. ഇത് ബാധ്യതയും കുറയ്ക്കുന്നു. എല്ലാത്തിനുമുപരി ഇത് കൂടുതല്‍ മനുഷ്യത്വപരമാകുന്നു.
ലേഖകനായ ഡോ.സുശീല്‍ ബെരിവാളിന് എംഡി, എംബിഎ, എഫ്എഎസ്‌ടിആര്‍ഒ, എഫ്എബിസ്, എഫ്ഐസിആര്‍ഒ, എഫ്എസിആര്‍ഒ ബിരുദങ്ങളുമുണ്ട്.
(ലേഖനത്തിലെ അഭിപ്രായങ്ങളും ലേഖകന്‍റേത് മാത്രം. ലേഖനത്തിലെ വസ്‌തുതകളോ അഭിപ്രായങ്ങളോ ഇടിവി ഭാരതിന്‍റെ കാഴ്‌ചപ്പാടുകള്‍ അല്ല.)
(0)댓글