ന്

ന്യൂസ് ഡെസ്ക്

രാഷ്ട്രീയ പോർവിളികൾക്കപ്പുറം അഴിമതിക്കഥകളിലെ ഡയറി കുറിപ്പുകള്‍ക്ക് നിയമപരമായ എന്ത് സാധുതയാണുള്ളത്?

Image
'അമ്പുകൊള്ളാത്തവരില്ല കുരുക്കളിൽ' എ​ന്ന് പണ്ടാരോ പറഞ്ഞ​പോ​ലാ​യീ കാ​ര്യ​ങ്ങ​ൾ. സി​എം​ആ​ർ​എ​ൽ എം​ഡി ശ​ശി​ധ​ര​ൻ ക​ർ​ത്ത​യു​ടെ ഡ​യ​റി​യെ​ന്ന പേ​രി​ൽ ബിജെ​പി നേ​താ​വ് ഷോ​ൺ ജോ​ർ​ജ് പു​റ​ത്തു​വി​ട്ട രേ​ഖ​ക​ളി​ൽ ആ​​രൊെ​ക്ക ഉ​ണ്ട് എ​ന്ന് ചോ​ദി​ക്കു​ന്ന​തി​ലും ന​ല്ല​ത് ആ​​രൊക്കെ ഇ​ല്ല എ​ന്ന് ചോ​ദി​ക്കു​ന്ന​താ​യി​രി​ക്കും. മ​ത രാ​ഷ്​​ട്രീ​യ സാം​സ്കാ​രി​ക സം​ഘ​ട​ന​ക​ളും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രും പ്രമുഖ നേതാക്കളും ഒ​ക്കെ​യു​ണ്ട് ഡ​യ​റി​ക്കു​റി​പ്പു​ക​ളി​ൽ. കു​റ​ച്ചു പ​ഴ​ക്ക​മു​ള​ള ഡ​യ​റി ആ​യ​തി​നാ​ൽ മ​രി​ച്ചു​പോ​യ പ്ര​മു​ഖ​രും ഏ​റെ. ​പ്ര​മു​ഖ വ്യ​വ​സാ​യി ആ​യതിനാൽ ക​ർ​ത്തയിൽ നിന്ന് സംഭാവനകൾ സ്വീകരിക്കാത്തവർ ചുരുക്കമാണ്. അതൊക്കെ തന്റെ ഡയറിയിലെ 700-ഓ​ളം പേ​ജു​ക​ളി​ലാ​യി ഓ​രോ ദി​വ​സ​വും ന​ല്‍കി​യ തു​ക, ന​ല്‍കി​യ വ്യ​ക്തി​യു​ടെ പേ​ര് അ​ല്ലെ​ങ്കി​ല്‍ ഇ​നീ​ഷ്യ​ല്‍, തീ​യ​തി എ​ന്നി​വ കൃ​ത്യ​മാ​യി രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​മുണ്ട്. ഡയറിക്കുറിപ്പുകൾ വലിയ വിവാദം സൃഷ്ടിച്ചുകൊണ്ട് പുറത്തുവരുന്നുണ്ടെങ്കിലും സിഎംആർഎൽ-എക്സാലോജിക് ​കേസിൽ അത് എത്രമാത്രം നിർണായകമാകും എന്നതിൽ സംശയം നിലനിൽക്കുന്നുണ്ട്. അഴിമതിക്കഥകളുടെ ഡയറിക്കുറിപ്പുകൾ ഇന്നും ഇന്നലെ​യും ഒന്നുമല്ല, വിവാദങ്ങൾ സൃഷ്ടിച്ചിട്ടുള്ളത്. പക്ഷേ അവയ്‌ക്കൊന്നും നിയമപരമായി വലിയ സാധുത ലഭിച്ച ചരിത്രവുമില്ല. ഡ​യ​റി​ക്കു​റി​പ്പു​ക​ൾ കു​രു​ക്കാ​കു​മോ? കൊ​ച്ചി മി​ന​റ​ല്‍സ് ആ​ന്‍ഡ് റൂ​ട്ടൈ​ല്‍ ലി​മി​റ്റ​ഡ് ഉ​ട​മ ശ​ശി​ധ​ര​ന്‍ ക​ര്‍ത്ത​യു​ടെ ഓ​ഫീ​സി​ല്‍ ഇ​ന്‍കം ടാ​ക്‌​സ് ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് ഈ ​വി​വാ​ദ ഡ​യ​റി പി​ടി​ച്ചെ​ടു​ത്ത​ത്. ​ഡ​യ​റി​യി​ല്‍ ഓ​രോ ദി​വ​സ​വും ആ​ര്‍ക്കൊ​ക്കെ എ​ത്ര രൂ​പ കൈ​ക്കൂ​ലി ന​ല്‍കി എ​ന്ന് തീ​യ​തി സ​ഹി​തം ക​ര്‍ത്ത രേ​ഖ​പ്പെ​ടു​ത്തി വെ​ച്ചി​ട്ടു​ണ്ട്. ​ഇ​പ്പോ​ള്‍ കൊ​ച്ചി​യി​ലെ ഇ​ക്ക​ണോ​മി​ക് ഒ​ഫ​ന്‍സ് കോ​ട​തി​യു​ടെ കൈ​വ​ശമുള്ള ​ഡ​യ​റി​യി​ലെ ചില പേജുകൾ നേരത്തെ പുറത്തുവന്നിരുന്നു. ഇതിനുപുറമെ, കമ്പനിയുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ നൽകിയ മൊഴിയിലും ആദായനികുതി വകുപ്പിന്റെ സെറ്റിൽമെന്റ് ബോർഡ് റിപ്പോർട്ടിലും ഇരുമുന്നണികളിലെയും വിവിധ രാഷ്ട്രീയ നേതാക്കളുടെയും മാധ്യമ സ്ഥാപനങ്ങളുടെയും ഉദ്യോഗസ്ഥരുടെയും പേരുകൾ ഉൾപ്പെട്ടിട്ടുണ്ടെന്ന വിവരങ്ങളും ആദ്യഘട്ടത്തിൽ തന്നെ പുറത്തുവന്നിരുന്നു. അതിനു ശേഷം ഇ​പ്പോൾ ഷോൺ ജോർജ് ഫേസ്ബുക്കിലൂടെ വിഡി സതീശന്റെ ഉൾപ്പെടെ ​നേതാക്കളുടെയും സംഘടനകളുടെയും ലിസ്റ്റ് പുറത്തുവിട്ടതോടെയാണ് വിവാദം വീണ്ടും ചൂടുപിടിച്ചത്. സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് എറണാകുളത്തെ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിന്റെ ഭാഗമായുള്ള രേഖകളാണ് പുറത്തുവന്നത്. മുഖ്യമന്ത്രി വി.ഡി. സതീശനു പുറമെ , ര​മേ​ശ് ചെ​ന്നി​ത്ത​ല, ഉ​മ്മ​ന്‍ചാ​ണ്ടി, ഇ​ബ്രാ​ഹിം കു​ഞ്ഞ്, ഗ​ണേ​ഷ് കു​മാ​ര്‍, ഹൈ​ബി ഈ​ഡ​ന്‍, ബെ​ന്നി, കെ.​ മു​ര​ളീ​ധ​ര​ന്‍, പാ​ലോ​ട് ര​വി, ടി.​എം.​ ജേ​ക്ക​ബ്, അ​ന്‍വ​ര്‍ സാ​ദ​ത്ത്, ജോ​ണി നെ​ല്ലൂ​ര്‍, കെ.​ആ​ര്‍. ​ഗൗ​രി​യ​മ്മ, ഷി​ബു ബേ​ബി ജോ​ണ്‍, പി​ണ​റാ​യി വി​ജ​യ​ന്‍, വി.​എ​സ്.​ അ​ച്യു, എ​ള​മ​രം ക​രീം, പ​ന്ന്യ​ന്‍ ര​വീ​ന്ദ്ര​ന്‍, സി.​കെ.​ ച​ന്ദ്ര​പ്പ​ന്‍, എ​സ്.​ ശ​ര്‍മ, എം.​വി.​ ഗോ​വി​ന്ദ​ന്‍, പി.​രാ ​ജീ​വ് തു​ട​ങ്ങി​യ ഒട്ടേറെ പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ പേ​രു​ക​ൾ പുതുതായി പുറത്തുവിട്ട ലിസ്റ്റിലുണ്ട്. വി. മുരളീധരൻ, സി.കെ.പ ത്മനാഭൻ എന്നീ നേതാക്കളുടെ പേരുകളും ആർഎസ്എസ്-ഹിന്ദുഐക്യവേദി സംഘടനകളും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പിന്നീട് വെളിപ്പെട്ടു. പിണറായി വിജയ​നെതിരെ എഫ്ഐആര്‍ ഇട്ട് അന്വേഷിക്കാത്തത് ഡയറിയിൽ മുഖ്യമന്ത്രിയുടേത് അടക്കം പേരുള്ളത് കൊണ്ടാണെന്നാണ് ഷോൺ ജോർജിന്റെ ആരോപണം. അന്വേഷണം പ്രഖ്യാപിച്ചില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കുമെന്നും ബിജെപി നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. പഴയ ഡയറിക്കുറിപ്പുകൾക്ക് എന്തു പറ്റി ? അഴിമതിക്കേസുകളിൽ റെയ്ഡുകൾ നടക്കുമ്പോഴും അന്വേഷണം പുരോഗമിക്കുമ്പോഴും പ്രതികളിൽ നിന്നോ മറ്റ് വ്യക്തികളിൽ നിന്നോ ഡയറിക്കുറിപ്പുകളും കണക്കുപുസ്തകങ്ങളും കണ്ടുകെട്ടുന്നത് സാധാരണയാണ്. ഇത്തരം ഡയറികളിൽ പ്രമുഖരുടെ പേരുകളോ പണമിടപാടുകളുടെ വിവരങ്ങളോ ഉണ്ടാകുന്നത് വലിയ വാർത്താപ്രാധാന്യം നേടാറുമുണ്ട്. എന്നാൽ, നിയമത്തിന്റെ കണ്ണിൽ വെറുമൊരു ഡയറി എൻട്രിയുടെ മാത്രം അടിസ്ഥാനത്തിൽ ഒരാളെ അഴിമതിക്കേസിൽ പ്രതിയാക്കാനോ ശിക്ഷിക്കാനോ കഴിയില്ലെന്ന് സുപ്രീംകോടതി ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. ബിജെപി നേതൃത്വം ഹൈക്കോടതിയെ സമീപിക്കുമെന്ന് ഭീഷണി മുഴക്കിയിരി​ക്കേ നമുക്ക് മുൻ ഡയറിക്കുറിപ്പുകളുടെ ചരി​ത്രവും നിയമസാധുതയും പരിശോധിക്കാം. എൽ.കെ. അദ്വാനി, വി.സി. ശുക്ല, മാധവറാവു സിന്ധ്യ, ബൽറാം ഝാക്കർ, ശരദ് യാദവ് തുടങ്ങിയ പ്രമുഖരുടെ പേരുകളാണ് 1998ലെ വിവാദമായ ജെയിൻ ഹവാല കേസിലെ ഡയറിക്കുറിപ്പുകളിൽ ഉണ്ടായിരുന്നത്. എന്നിട്ടും ആ തെളിവുകൾ പര്യാപ്തമല്ല എന്നും ആരെയെങ്കിലും ശിക്ഷിക്കാൻ കൃത്യമായ അനുബന്ധ തെളിവുകൾ അനിവാര്യമാണെന്നും കോടതി വിധിച്ചു. പിന്നീട് പണമിടപാടുകൾ സാധൂകരിക്കുന്ന മറ്റ് ബാഹ്യ തെളിവുകൾ ഇല്ലാത്തതിനാൽ കേവലം ഡയറിയിലെഴുതിയ വിവരങ്ങൾ മാത്രം അടിസ്ഥാനമാക്കി ഒരാളെയും കുറ്റക്കാരനായി പ്രഖ്യാപിക്കാനാകില്ലെന്ന് വ്യക്തമാക്കി കോടതി ഇവരെ കുറ്റവിമുക്തരാക്കി. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കേ,നരേന്ദ്ര മോദി ഉൾപ്പെടെ ഉള്ളവർക്കെതിരെ ഉയർന്ന ​കൈകൂലി ആരോപണത്തിന് തെളിവായി 2013-ലും 2014-ലും ആദായനികുതി വകുപ്പ് സഹാറ, ബിർള ഗ്രൂപ്പുകളുടെ ഓഫീസുകളിൽ നടത്തിയ റെയ്ഡുകളിൽ ചില ഡയറിക്കുറിപ്പുകളും കമ്പ്യൂട്ടർ രേഖകളും പിടിച്ചെടുത്തിരുന്നു. എന്നാൽ കേവലം ചില ഡയറിക്കുറിപ്പുകളുടെയോ ലൂസ് പേപ്പറുകളുടെയോ മാത്രം അടിസ്ഥാനത്തിൽ രാജ്യത്തെ ഉന്നത പദവിയിലിരിക്കുന്നവർക്കെതിരെ അന്വേഷണത്തിന് ഉത്തരവിടാൻ കഴിയില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഇത്തരം രേഖകൾക്ക് നിയമപരമായി 'വിശ്വസനീയത' വളരെ കുറവാണെന്നും കോടതി നിരീക്ഷിച്ചു. അതിനാൽ, അഴിമതി ആരോപണങ്ങളിൽ ഡയറിക്കുറിപ്പുകൾ മാത്രം അടിസ്ഥാനമാക്കി കേസെടുക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതി ഈ ഹർജിയും പൂർണമായി തള്ളി. 2019ൽ ബി.എസ്. യെദ്യൂരപ്പയുമായി ബന്ധപ്പെട്ട അഴിമതി ആരോപണ ഡയറിക്കുറിപ്പുകൾ കോടതിയിലെത്തിയപ്പോൾ അവ പൂർണമായ തെളിവായി പരിഗണിക്കാൻ കഴിയില്ലെന്നായിരുന്നു സുപ്രീംകോടതിയുടെ നിരീക്ഷണം. സിഎംആർഎൽ എംഡി ശശിധരൻ കർത്തയുടെ ഡയറിക്കുറിപ്പുകളും രേഖകളും അടിസ്ഥാനമാക്കി മാത്യു കുഴൽനാടൻ എംഎൽഎ നടത്തിയ നിയമപോരാട്ടങ്ങൾക്ക് കോടതി തലത്തിൽ തിരിച്ചടികളാണ് നേരിട്ടത്. രാഷ്ട്രീയ നേതാക്കൾക്ക് പണം നൽകിയെന്ന തരത്തിലുള്ള ഡയറിയിലെ വിവരങ്ങൾ ചൂണ്ടിക്കാട്ടി വിജിലൻസ് അന്വേഷണത്തിനായി അദ്ദേഹം നൽകിയ ഹർജികൾ, മുൻകൂർ അനുമതിയുടെ അഭാവവും തെളിവുകളുടെ പോരായ്മയും കാരണം കോടതികൾ തള്ളിക്കളയുകയായിരുന്നു. കോടതികളെ രാഷ്ട്രീയ പോരാട്ടങ്ങൾക്കായുള്ള വേദികളാക്കി മാറ്റരുതെന്ന് വ്യക്തമാക്കിക്കൊണ്ടായിരുന്നു, സമാനമായ ഹർജികൾ തള്ളിയ ഹൈക്കോടതി ഉത്തരവുകൾ ശരിവെച്ചുകൊണ്ട് സുപ്രീംകോടതിയും പിന്നീട് ഈ ഹർജി തള്ളിയത്. സ്വതന്ത്ര തെളിവാകാത്ത ഡയറിക്കുറിപ്പുകൾ മുൻപ് ഇന്ത്യൻ തെളിവ് നിയമത്തി​ലെ 34ാം വകുപ്പിൽ ഉൾപ്പെട്ടിരുന്ന, ഇപ്പോൾ ഭാരതീയ സാക്ഷ്യ അധീനിയം എന്നറിയപ്പെടുന്ന നിയമപ്രകാരം ഡയറിക്കുറിപ്പുകൾ അല്ലെങ്കിൽ സ്വകാര്യ ഡയറിയിലെഴുതിയ വിവരങ്ങൾ ഒരു 'സ്വതന്ത്ര തെളിവായി' കോടതികൾ സ്വീകരിക്കാറില്ല. ഒരു വ്യക്തിയുടെയോ സ്ഥാപനത്തിന്റെയോ ദൈനംദിന ഔദ്യോഗിക ഇടപാടുകളുടെ ഭാഗമായി കൃത്യമായി സൂക്ഷിക്കുന്ന ഡയറികൾക്ക് മാത്രമേ നിയമപരമായ പരിഗണന ലഭിക്കൂ. ഡയറിയിൽ നിന്നുള്ള കീറിയ പേപ്പറുകളിലോ , ഏതെങ്കിലും നോട്ടുബുക്കുകളിലോ മറ്റോ എഴുതിവെക്കുന്ന കുറിപ്പുകൾക്കോ തെളിവ് മൂല്യം വളരെ കുറവാണ്. ഒരു അഴിമതിക്കേസ് കോടതിയിൽ തെളിയിക്കപ്പെടണമെങ്കിൽ ഡയറിക്കുറിപ്പുകൾക്ക് പുറമെ വിശ്വസനീയമായ മറ്റ് ബാഹ്യ തെളിവുകൾ കൂടി പ്രോസിക്യൂഷൻ ഹാജരാക്കേണ്ടതുണ്ട്. കുറച്ചുകൂടി വ്യക്തമാക്കിയാൽ ഡയറിയിൽ ഇന്ന വ്യക്തിക്ക് ഇത്ര തുക നൽകി എന്ന് എഴുതിവെച്ചിട്ടുണ്ടെങ്കിൽ, ആ പണത്തിന്റെ ഉറവിടം, പണം കൈമാറിയ സാഹചര്യം, അതിന് സാക്ഷികളായവർ, അല്ലെങ്കിൽ ശാസ്ത്രീയമായ തെളിവുകൾ എന്നിവ കൂടി ഹാജരാക്കിയാൽ മാത്രമേ ഡയറിക്കുറിപ്പുകൾക്ക് നിയമസാധുത ലഭിക്കൂ. അതായത്, കോടതികൾ നിരീക്ഷിച്ച പോലെ, ഡയറിയിലെ രേഖപ്പെടുത്തലുകൾ, കേസ് അന്വേഷണത്തിന് ദിശാബോധം നൽകുന്ന ഒരു അനുബന്ധ തെളിവ് മാത്രമാണ്. അഴിമതിക്കേസുകളിൽ പ്രതികളുടെ ഡയറിക്കുറിപ്പുകൾ അന്വേഷണ ഏജൻസികൾക്ക് വലിയ വഴിത്തിരിവുകൾ സമ്മാനിക്കാറുണ്ടെന്നത് യാഥാർത്ഥ്യമാണ്. എന്നാൽ മാധ്യമങ്ങളിലും പൊതുസമൂഹത്തിലും ഇത്തരം ഡയറി വെളിപ്പെടുത്തലുകൾ ഉണ്ടാക്കുന്ന രാഷ്ട്രീയ-സാമൂഹിക ചലനങ്ങൾ പലപ്പോഴും കോടതികളിൽ നിലനിൽക്കാറില്ല. കൃത്യമായ സാക്ഷിമൊഴികളും ശാസ്ത്രീയ തെളിവുകളും പണമിടപാടിന്റെ രേഖകളും വഴി ഡയറിയിലെ വിവരങ്ങൾ സത്യമാണെന്ന് സ്ഥാപിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞാൽ മാത്രമേ ഡയറിക്കുറിപ്പുകൾ കൊണ്ട് പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കാൻ സാധിക്കൂ. അതിനാൽ ഇപ്പോൾ നടക്കുന്ന ഡയറിക്കുറിപ്പ് വിവാദങ്ങൾ കേവലം രാഷ്ട്രീയ പോർവിളികൾക്കപ്പുറം നിയമപരമായി എന്തെങ്കിലും നൽകില്ല.
രാഷ്ട്രീയ പോർവിളികൾക്കപ്പുറം അഴിമതിക്കഥകളിലെ ഡയറി കുറിപ്പുകള്‍ക്ക് നിയമപരമായ എന്ത് സാധുതയാണുള്ളത്?
View on original source
공유
보관함
좋아요

(0)댓글

 

관련 오피니언

쿠키 안내

Newshunt는 로그인 상태 유지와 언어 및 국가 설정 기억을 위해 필수 쿠키를 사용하여, 사이트가 기대하신 대로 작동하도록 합니다. 동의하시면, 사용자가 Newshunt를 어떻게 이용하는지 파악하고 지속적으로 개선하기 위해 분석용 쿠키도 사용하고자 합니다.

동의는 분석 기능에만 영향을 미칩니다. 자세한 내용은 개인정보처리방침 or 이용약관.