ദീപാവലി ആഘോഷങ്ങൾക്ക് പിന്നാലെ വായു മലിനീകരണം രൂക്ഷം; ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്

ദീപാവലി ആഘോഷങ്ങൾക്ക് പിന്നാലെ വായു മലിനീകരണം രൂക്ഷം; ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്
View on original source
വിഭാഗം: Tourism
പങ്കിടുക
ആർക്കൈവ്
ലൈക്ക്
ന്യൂഡൽഹി: ദീപാവലി ആഘോഷങ്ങൾക്ക് പിന്നാലെ രാജ്യത്തുടനീളം വായു മലിനീകരണം രൂക്ഷം. പ്രധാന നഗരങ്ങളെല്ലാം പുകമഞ്ഞ് മൂടിയ അവസ്ഥയിലാണുള്ളത്. ദേശിയ തലസ്ഥാനത്ത് വായു ഗുണനിലവാരം കുത്തനെ ഇടിഞ്ഞു. സെൻട്രൽ പൊല്യൂഷൻ കൺട്രോൾ ബോർഡിൻ്റെ (CPCB) ഏറ്റവും പുതിയ 24 മണിക്കൂർ വായു ഗുണനിലവാര റിപ്പോർട്ട് പ്രകാരം, ഇന്ത്യയിലെ നഗരങ്ങൾ ഗുരുതരമായ മലിനീകരണ പ്രതിസന്ധിയാണ് നേരിടുന്നത്. ഞായറാഴ്‌ച വൈകുന്നേരം നാല് മണിക്ക് ഡൽഹിയിലെ എയർ ക്വാളിറ്റി ഇൻഡക്‌സ് (AQI) 376-ൽ എത്തി. ഇത് തലസ്ഥാനത്തെ 'വളരെ മോശം' (very poor) വിഭാഗത്തിൽ ഉൾപ്പെടുത്തുന്നു. ഗാസിയാബാദ്, നോയിഡ, ഗ്രേറ്റർ നോയിഡ തുടങ്ങിയ അയൽ നഗരങ്ങളിലും അപകടകരമാംവിധം ഉയർന്ന മലിനീകരണ തോതാണ് രേഖപ്പെടുത്തിയത്. ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക അഹമ്മദാബാദ്, ജയ്‌പൂർ, ലഖ്‌നൗ, കൊൽക്കത്ത, പൂനെ, ചെന്നൈ തുടങ്ങിയ നഗരങ്ങളിലും വിവിധ അളവിലുള്ള മലിനീകരണം കണ്ടെത്തി. ആഘോഷങ്ങൾക്ക് ശേഷമുള്ള വായു ഗുണനിലവാര വെല്ലുവിളി രാജ്യവ്യാപകമാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഏറ്റവും ആശങ്കാജനകമായ കണക്കുകൾ ദേശിയ തലസ്ഥാന മേഖലയിൽ (NCR) തന്നെയാണ്. ഡൽഹിക്ക് പുറമെ, ഗാസിയാബാദിലാണ് ഏറ്റവും ഉയർന്ന മലിനീകരണം AQI (344) രേഖപ്പെടുത്തിയത്. തൊട്ടുപിന്നാലെ നോയിഡ (318), ഗ്രേറ്റർ നോയിഡ (299), ഫരീദാബാദ് (291), ഗുരുഗ്രാം (288) എന്നിങ്ങനെയാണ് മറ്റ് നഗരങ്ങളിലെ സ്ഥിതി. പ്രധാനപ്പെട്ട 10 നഗരങ്ങളിലെ എക്യുഐ (AQI) നിലവാരം 10 പ്രധാന നഗരങ്ങളിലെ വായു നിലവാരം സംബന്ധിച്ച വിശദമായ വിവരങ്ങൾ പുതിയ റിപ്പോർട്ടിലുണ്ട്. ബെംഗളൂരുവിലേതിനേക്കാൾ അഞ്ചിരട്ടിയിലധികം എക്യുഐ ആണ് ഡൽഹിയിൽ രേഖപ്പെടുത്തിയത്. അതേസമയം, അഹമ്മദാബാദും ജയ്‌പൂരും 'മിതമായ' (moderate) വിഭാഗത്തിൽ തുടർന്നു. ലഖ്‌നൗ മോശം വിഭാഗത്തിലാണ് ഉൾപ്പെടുന്നത്. മുംബൈ (132), ചെന്നൈ (138), ഇൻഡോർ (166) എന്നിങ്ങനെയാണ്. ഗാസിയാബാദിൽ AQI (വായു ഗുണനിലവാര സൂചിക) 344, നോയിഡയിൽ 318, ഗ്രേറ്റർ നോയിഡയിൽ 299, ഫരീദാബാദിൽ 291, ഗുരുഗ്രാമിൽ 288 എന്നിങ്ങനെ രേഖപ്പെടുത്തിയിട്ടുള്ളത്. ഡൽഹിയിലെ വായു മലിനീകരണം ദീപാവലിക്ക് മുൻപുതന്നെ മലിനീകരണ തോത് ഉയർന്ന നിലയിലായിരുന്നു എന്നത്, വായു ഗുണനിലവാരത്തിലുണ്ടായ ഈ തകർച്ചയെ കൂടുതൽ ആശങ്കാജനകമാക്കുന്നു. നവംബർ ഏഴിന് രാവിലെ എട്ട് മണിക്ക് ഡൽഹിയിലെ AQI 364 ആയിരുന്നു. ദീപാവലി രാത്രിയിൽ, വിവിധ നിരീക്ഷണ കേന്ദ്രങ്ങളിൽ മലിനീകരണ തോത് കുത്തനെ ഉയർന്നു. കണക്കുകൾ പ്രകാരം, നവംബർ ഒൻപതിന് രാവിലെ 8.10-ഓടെ ഡൽഹിയിലെ AQI 483-ൽ എത്തി. പടക്കങ്ങളിൽ നിന്നുള്ള പുക, വാഹനങ്ങളിൽ നിന്നുള്ള മലിനീകരണം, നിർമ്മാണ പ്രവർത്തനങ്ങളിൽ നിന്നുള്ള പൊടിപടലങ്ങൾ, വ്യവസായ പ്രവർത്തനങ്ങൾ, വിള അവശിഷ്‌ടങ്ങൾ കത്തിക്കൽ, അനുകൂലമല്ലാത്ത കാലാവസ്ഥാ സാഹചര്യങ്ങൾ എന്നിവയെല്ലാം ചേർന്നതാണ് ഈ മലിനീകരണ വർധനവിന് കാരണമായത്. ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങൾ വർധിക്കുന്നു വിദഗ്‌ധരുടെ അഭിപ്രായത്തിൽ, ഈ മലിനീകരണ പ്രതിസന്ധിയുടെ ഏറ്റവും ആശങ്കാജനകമായ വശം, അത് പൊതുജനാരോഗ്യത്തിന് വരുത്തുന്ന വലിയ വെല്ലുവിളിയാണ്. പ്രമുഖ പൾമനോളജിസ്റ്റും (ശ്വാസകോശ രോഗ വിദഗ്‌ധൻ) എയിംസ് (AIIMS) ന്യൂഡൽഹിയുടെ മുൻ ഡയറക്‌ടറുമായ ഡോ. രൺദീപ് ഗുലേരിയ അടുത്തിടെ ചൂണ്ടിക്കാട്ടിയത്, ഡൽഹി മേഖലയിൽ ചികിത്സ തേടുന്നവരുടെ എണ്ണത്തിൽ ഏകദേശം 20 ശതമാനം വർധനവുണ്ടായിട്ടുണ്ട് എന്നാണ്. "ആസ്ത്മ, ക്രോണിക് ഒബ്‌സ്ട്രക്റ്റീവ് പൾമണറി ഡിസീസ് (COPD), ഹൃദ്രോഗങ്ങൾ എന്നിവയുള്ള രോഗികളിൽ ലക്ഷണങ്ങൾ കൂടുതൽ ഗുരുതരമാകുന്നു. ആരോഗ്യവാന്മാരായ വ്യക്തികളിൽ പോലും വിട്ടുമാറാത്ത ചുമ, തൊണ്ടയിൽ അസ്വസ്ഥത, ശ്വാസം വലിക്കുമ്പോൾ ഉണ്ടാകുന്ന ശബ്‌ദം (wheezing), ശ്വാസതടസം തുടങ്ങിയ പ്രശ്‌നങ്ങൾ കണ്ടുവരുന്നു," അദ്ദേഹം പറഞ്ഞു.

(0)കമന്റുകൾ

 

കുക്കികളെക്കുറിച്ചുള്ള ഒരു കുറിപ്പ്

നിങ്ങളെ സൈൻ ഇൻ ചെയ്ത നിലയിൽ നിലനിർത്താനും നിങ്ങളുടെ ഭാഷയും രാജ്യവും ഓർമ്മിക്കാനും Newshunt ആവശ്യമായ കുക്കികൾ ഉപയോഗിക്കുന്നു. നിങ്ങളുടെ അനുമതിയോടെ, ആളുകൾ Newshunt എങ്ങനെ ഉപയോഗിക്കുന്നുവെന്ന് മനസ്സിലാക്കാനും കാലക്രമേണ സേവനം മെച്ചപ്പെടുത്താനും അനലിറ്റിക്സ് കുക്കികളും ഉപയോഗിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.

അംഗീകരിക്കുന്നത് അനലിറ്റിക്സിനെ മാത്രമേ ബാധിക്കൂ. കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ സ്വകാര്യതാ നയം or നിബന്ധനകളും വ്യവസ്ഥകളും.