ഭിന്നശേഷിക്കാര്‍ക്ക് ആശ്വാസം; മോട്ടോര്‍ വാഹന നികുതി ഇളവ് പരിധി 15 ലക്ഷമാക്കി ഉയര്‍ത്തി

ഭിന്നശേഷിക്കാര്‍ക്ക് ആശ്വാസം; മോട്ടോര്‍ വാഹന നികുതി ഇളവ് പരിധി 15 ലക്ഷമാക്കി ഉയര്‍ത്തി
View on original source
വിഭാഗം: Business
പങ്കിടുക
ആർക്കൈവ്
ലൈക്ക്
തിരുവനന്തപുരം: സംസ്ഥാനത്തെ ഭിന്നശേഷിക്കാര്‍ക്കുള്ള മോട്ടോര്‍ വാഹന നികുതിയിളവ് പരിധി ഉയര്‍ത്തുമെന്ന ബജറ്റ് പ്രഖ്യാപനം യാഥാര്‍ത്ഥ്യമാക്കി സര്‍ക്കാര്‍. നികുതിയിളവ് പരിധി ഏഴ് ലക്ഷത്തില്‍ നിന്ന് 15 ലക്ഷം രൂപയായി ഉയര്‍ത്തി. കേരള മോട്ടോര്‍ വാഹനനികുതി നിയമത്തില്‍ ഭേദഗതി വരുത്തിക്കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ പുതിയ വിജ്ഞാപനം പുറത്തിറക്കി. ഫേസ്ബുക്കിലൂടെ മുഖ്യമന്ത്രി തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കൂടാതെ, ഇന്ന് ചേര്‍ന്ന യോഗത്തില്‍ മന്ത്രിമാരോടും ഉദ്യോഗസ്ഥരോടും ജില്ലയുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്‌തെന്നും 60 ശതമാനത്തോളം പ്രശ്‌നങ്ങള്‍ പരിഹരിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പ് കാലത്ത് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുമെന്നും ബാക്കിയുള്ളവ പരിഹരിക്കാന്‍ നിയമനടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇടുക്കി കട്ടപ്പനയില്‍ യുഡിഎഫ് സംഘടിപ്പിച്ച സ്വീകരണപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'യോഗത്തില്‍ സംസാരിക്കുന്നതിനിടെ ചില മാധ്യമങ്ങളെയും മുഖ്യമന്ത്രി വിമര്‍ശിക്കുകയുണ്ടായി. യുഡിഎഫ് തോറ്റുപോകുമെന്ന് പലരും പറഞ്ഞു. ഒരു ദിവസം അഞ്ച് ചാനലുകള്‍ സര്‍വേ നടത്തി. ഞങ്ങള്‍ തോറ്റുപോകുമെന്ന് പ്രവചിച്ചു. പക്ഷെ, ജനങ്ങളുടെ മനസ്സില്‍ യുഡിഎഫ് ആയിരുന്നു. അവര്‍ യുഡിഎഫിന് ഉജ്ജ്വലവിജയം നല്‍കി.' മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. സിഎച്ച്ആര്‍ ഭൂമിയിലെ നിയമപ്രശ്‌നങ്ങളും ഉടന്‍ പരിഹരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുന്‍പ് റവന്യൂ വകുപ്പിനും വനംവകുപ്പിനും വ്യത്യസ്ത അഭിപ്രായമായിരുന്നു. ഈ സര്‍ക്കാരില്‍ എല്ലാ വകുപ്പുകള്‍ക്കും ഒരേ അഭിപ്രായമേ ഉണ്ടാകൂ. ജാതി സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട പ്രശ്‌നം ഈ സര്‍ക്കാര്‍ വന്നതോടെ പരിഹരിച്ചു. പട്ടയം നല്‍കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുണ്ട്. കൂടുതല്‍ പട്ടയം നല്‍കാനുള്ള നടപടികള്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

(0)കമന്റുകൾ

 

കുക്കികളെക്കുറിച്ചുള്ള ഒരു കുറിപ്പ്

നിങ്ങളെ സൈൻ ഇൻ ചെയ്ത നിലയിൽ നിലനിർത്താനും നിങ്ങളുടെ ഭാഷയും രാജ്യവും ഓർമ്മിക്കാനും Newshunt ആവശ്യമായ കുക്കികൾ ഉപയോഗിക്കുന്നു. നിങ്ങളുടെ അനുമതിയോടെ, ആളുകൾ Newshunt എങ്ങനെ ഉപയോഗിക്കുന്നുവെന്ന് മനസ്സിലാക്കാനും കാലക്രമേണ സേവനം മെച്ചപ്പെടുത്താനും അനലിറ്റിക്സ് കുക്കികളും ഉപയോഗിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.

അംഗീകരിക്കുന്നത് അനലിറ്റിക്സിനെ മാത്രമേ ബാധിക്കൂ. കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ സ്വകാര്യതാ നയം or നിബന്ധനകളും വ്യവസ്ഥകളും.