ആന്റോ അഗസ്റ്റിൻ പ്രതിയായ അബ്കാരി കേസ്; ഭാര്യാമാതാവിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

ആന്റോ അഗസ്റ്റിൻ പ്രതിയായ അബ്കാരി കേസ്; ഭാര്യാമാതാവിന്റെ മുൻകൂർ   ജാമ്യാപേക്ഷ കോടതി തള്ളി
View on original source
വിഭാഗം: Politics
പങ്കിടുക
ആർക്കൈവ്
ലൈക്ക്
കല്‍പറ്റ: റിപ്പോർട്ടർ ടിവി മാനേജിങ് എഡിറ്റർ ആന്റോ അഗസ്റ്റിൻ പ്രതിയായ അബ്കാരി കേസിൽ ഭാര്യ മാതാവ് ലില്ലി ജോസിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ തള്ളി. നിലവിൽ കേസിൽ പ്രതിയല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കൽപ്പറ്റ സെഷൻസ് കോടതിയുടെ നടപടി. പ്രതി ചേർക്കുകയാണെങ്കിൽ നോട്ടീസ് നൽകിയ ശേഷം മാത്രം അറസ്റ്റിലേക്ക് കടന്നാൽ മതിയെന്ന് കോടതി നിർദേശിച്ചു. ആന്റോ അഗസ്റ്റിന്റെ വാഴവറ്റയിലുള്ള വീട്ടിൽനിന്ന് അനധികൃത മദ്യം പിടിച്ചെടുത്ത സംഭവവുമായി ബന്ധപ്പെട്ട കേസിലാണ് ലില്ലി ജോസ് മുൻകൂർ ജാമ്യം തേടി സെഷൻസ് കോടതിയെ സമീപിച്ചത്. ഈ വീട് തന്റെ പേരിലല്ലെന്നും ലില്ലി ജോസ് എന്നയാളുടെ പേരിലാണെന്നും വിചാരണക്കോടതിയിലും ഹൈക്കോടതിയിലും മുൻപ് ആന്റോ അഗസ്റ്റിൻ വാദിച്ചിരുന്നു. ബാങ്ക് ജപ്തി നടപടികൾക്ക് ശേഷമാണ് വീട് അവർക്ക് നൽകിയതെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. കേസന്വേഷണത്തിന്റെ ഭാഗമായി ലില്ലി ജോസിന്റെ മൊഴിയെടുക്കാനാണ് എക്സൈസ് സംഘം ആദ്യം തീരുമാനിച്ചത്. മൊഴിയെടുക്കുന്നതിനായി ഉദ്യോഗസ്ഥർ പലതവണ ഇവരുടെ വീട്ടിൽ എത്തിയെങ്കിലും അവരെ കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്നാണ് ലില്ലി ജോസ് മുൻകൂർ ജാമ്യത്തിന് അപേക്ഷനൽകി ജില്ലാ സെഷൻസ് കോടതിയെ സമീപിച്ചത്. Watch video

(0)കമന്റുകൾ

 

കുക്കികളെക്കുറിച്ചുള്ള ഒരു കുറിപ്പ്

നിങ്ങളെ സൈൻ ഇൻ ചെയ്ത നിലയിൽ നിലനിർത്താനും നിങ്ങളുടെ ഭാഷയും രാജ്യവും ഓർമ്മിക്കാനും Newshunt ആവശ്യമായ കുക്കികൾ ഉപയോഗിക്കുന്നു. നിങ്ങളുടെ അനുമതിയോടെ, ആളുകൾ Newshunt എങ്ങനെ ഉപയോഗിക്കുന്നുവെന്ന് മനസ്സിലാക്കാനും കാലക്രമേണ സേവനം മെച്ചപ്പെടുത്താനും അനലിറ്റിക്സ് കുക്കികളും ഉപയോഗിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.

അംഗീകരിക്കുന്നത് അനലിറ്റിക്സിനെ മാത്രമേ ബാധിക്കൂ. കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ സ്വകാര്യതാ നയം or നിബന്ധനകളും വ്യവസ്ഥകളും.