വൺപ്ലസ് എയ്സ് 7 വരുന്നു; ഈ മാറ്റങ്ങൾ നിങ്ങളെ അമ്പരപ്പിക്കും!

വൺപ്ലസ് എയ്സ് 7 വരുന്നു; ഈ മാറ്റങ്ങൾ നിങ്ങളെ അമ്പരപ്പിക്കും!
View on original source
വിഭാഗം: SciTech
പങ്കിടുക
ആർക്കൈവ്
ലൈക്ക്
വൺപ്ലസ് എയ്സ് 7 സീരീസ് ഈ വർഷം തന്നെ വിപണിയിലെത്തിയേക്കുമെന്ന് സൂചന. മുൻ തലമുറയായ എയ്സ് 6 സീരീസിനെ അപേക്ഷിച്ച് നിരവധി അപ്‌ഗ്രേഡുകളുമായാകും പുതിയ ഫോണുകൾ എത്തുകയെന്നാണ് റിപ്പോർട്ടുകൾ. വൺപ്ലസ് ഔദ്യോഗികമായി പുതിയ എയ്സ് സീരീസിന്റെ വരവ് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, പ്രധാന സവിശേഷതകളും വിലയും സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. പുതിയ സീരീസിൽ വൺപ്ലസ് എയ്സ് 7, എയ്സ് 7 പ്രോ എന്നീ മോഡലുകൾ ഉൾപ്പെട്ടേക്കുമെന്നാണ് സൂചന. ഉയർന്ന റിഫ്രഷ് റേറ്റുള്ള ഡിസ്‌പ്ലേ, വലിയ ശേഷിയുള്ള ബാറ്ററി എന്നിവയാണ് ഫോണുകളുടെ പ്രധാന പ്രത്യേകതകളെന്നാണ് റിപ്പോർട്ട്. എക്സ് പ്ലാറ്റ്‌ഫോമിലെ ടിപ്‌സ്റ്റർ ദേബയാൻ റോയ് പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, എയ്സ് 7 സീരീസ് ഇന്ത്യയിൽ വൺപ്ലസ് 16ആർ എന്ന പേരിൽ അവതരിപ്പിച്ചേക്കും. ഏകദേശം 70,000 രൂപ മുതൽ 75,000 രൂപ വരെയായിരിക്കും വിലയെന്നും റിപ്പോർട്ടുണ്ട്. വൺപ്ലസ് 15ആർ ഇന്ത്യയിൽ 59,999 രൂപ പ്രാരംഭ വിലയിലാണ് അവതരിപ്പിച്ചത്. ഇതിനെ അപേക്ഷിച്ച് പുതിയ മോഡലിന് വില വർധിക്കാനുള്ള സാധ്യതയാണ് റിപ്പോർട്ട് നൽകുന്നത്. സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ചിപ്‌സെറ്റായിരിക്കും എയ്സ് 7 സീരീസിന് കരുത്തേകുകയെന്നാണ് വിവരം. എസ്‌എം8850, എസ്‌എം8850ക്യു എന്നീ മോഡൽ നമ്പറുകളുള്ള ചിപ്‌സെറ്റായിരിക്കും ഉപയോഗിക്കുകയെന്നും സൂചനയുണ്ട്. 6.78 ഇഞ്ച് വലുപ്പമുള്ള ഫ്ലാറ്റ് എൽടിപിഎസ് ഒഎൽഇഡി ഡിസ്‌പ്ലേയാണ് ഫോണിൽ പ്രതീക്ഷിക്കുന്നത്. 1.5കെ റെസല്യൂഷനും 185 ഹെർട്‌സ് റിഫ്രഷ് റേറ്റും ഡിസ്‌പ്ലേയ്ക്ക് ലഭിച്ചേക്കും. ക്യാമറ വിഭാഗത്തിലും വലിയ അപ്‌ഗ്രേഡ് പ്രതീക്ഷിക്കാം. 200 മെഗാപിക്സൽ പ്രധാന പിൻ ക്യാമറയായിരിക്കും എയ്സ് 7 സീരീസിൽ ഉണ്ടാകുകയെന്നാണ് റിപ്പോർട്ട്. സെൽഫിക്കും വീഡിയോ കോളുകൾക്കുമായി 16 മെഗാപിക്സൽ മുൻ ക്യാമറ ലഭിച്ചേക്കും. എയ്സ് 7 പ്രോ മോഡലിൽ 50 മെഗാപിക്സൽ സാംസങ് ജെഎൻ5 പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറ ഉൾപ്പെടുത്തിയേക്കും. 3.5 മടങ്ങ് ഒപ്റ്റിക്കൽ സൂം പിന്തുണയും ഇതിനുണ്ടാകുമെന്നാണ് വിവരം. ബാറ്ററി ശേഷിയിലും വൺപ്ലസ് വലിയ മാറ്റം കൊണ്ടുവരുമെന്നാണ് റിപ്പോർട്ട്. ഏകദേശം 9,000 എംഎഎച്ച് ശേഷിയുള്ള ബാറ്ററിയാണ് എയ്സ് 7 സീരീസിൽ പ്രതീക്ഷിക്കുന്നത്. 100 വാട്ട് അല്ലെങ്കിൽ അതിന് മുകളിലുള്ള ഫാസ്റ്റ് ചാർജിങ് പിന്തുണയും ലഭിച്ചേക്കും. ഫോണിന്റെ പ്രകടനം സ്ഥിരതയോടെ നിലനിർത്താൻ ബിൽറ്റ്-ഇൻ കൂളിങ് ഫാനും നൽകാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഇല്ല വൺപ്ലസ് നേരത്തെ എയ്സ് സീരീസിലെ ചില ഫോണുകൾ ഇന്ത്യയിൽ ആർ സീരീസ് പേരിൽ അവതരിപ്പിച്ചിട്ടുണ്ട്. അതിനാൽ എയ്സ് 7 സീരീസിലെ ഏതെങ്കിലും മോഡൽ ഇന്ത്യയിൽ വൺപ്ലസ് 16ആർ എന്ന പേരിൽ എത്തിയേക്കുമെന്നാണ് പ്രതീക്ഷ. എന്നാൽ എയ്സ് 7 സീരീസിന്റെ വികസനമോ ഇന്ത്യയിലെ ലഭ്യതയോ വൺപ്ലസ് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അതിനാൽ പുറത്തുവന്നിരിക്കുന്ന വിവരങ്ങൾ ഔദ്യോഗിക പ്രഖ്യാപനം വരുന്നതുവരെ കൃത്യമായി സ്ഥിരീകരിച്ചവയായി കണക്കാക്കാനാകില്ല. എയ്സ് 6 സീരീസ് കഴിഞ്ഞ വർഷം ഒക്ടോബറിലാണ് വൺപ്ലസ് എയ്സ് 6 പുറത്തിറക്കിയത്. സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്‌സെറ്റും 7,800 എംഎഎച്ച് ബാറ്ററിയുമായിരുന്നു ഫോണിന്റെ പ്രധാന സവിശേഷതകൾ. ഈ വർഷം ഏപ്രിലിൽ പുറത്തിറങ്ങിയ വൺപ്ലസ് എയ്സ് 6 അൾട്രയിൽ മീഡിയടെക് ഡൈമെൻസിറ്റി 9500 ചിപ്‌സെറ്റും 8,600 എംഎഎച്ച് ബാറ്ററിയുമാണ് നൽകിയിരുന്നത്. പുതിയ എയ്സ് 7 സീരീസിൽ ഇതിലും വലിയ ബാറ്ററിയും കൂടുതൽ ശക്തിയേറിയ ഹാർഡ്‌വെയറും എത്തുമെന്നാണ് നിലവിലെ റിപ്പോർട്ടുകൾ.

(0)കമന്റുകൾ

 

കുക്കികളെക്കുറിച്ചുള്ള ഒരു കുറിപ്പ്

നിങ്ങളെ സൈൻ ഇൻ ചെയ്ത നിലയിൽ നിലനിർത്താനും നിങ്ങളുടെ ഭാഷയും രാജ്യവും ഓർമ്മിക്കാനും Newshunt ആവശ്യമായ കുക്കികൾ ഉപയോഗിക്കുന്നു. നിങ്ങളുടെ അനുമതിയോടെ, ആളുകൾ Newshunt എങ്ങനെ ഉപയോഗിക്കുന്നുവെന്ന് മനസ്സിലാക്കാനും കാലക്രമേണ സേവനം മെച്ചപ്പെടുത്താനും അനലിറ്റിക്സ് കുക്കികളും ഉപയോഗിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.

അംഗീകരിക്കുന്നത് അനലിറ്റിക്സിനെ മാത്രമേ ബാധിക്കൂ. കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ സ്വകാര്യതാ നയം or നിബന്ധനകളും വ്യവസ്ഥകളും.