'ഞാന്‍ എന്തു ചെയ്തു' എന്ന് ആലോചിക്കണം; തിരഞ്ഞെടുപ്പു തോല്‍വികളില്‍ ജനങ്ങളെ കുറ്റപ്പെടുത്തരുത്: എം എ ബേബി

'ഞാന്‍ എന്തു ചെയ്തു' എന്ന് ആലോചിക്കണം; തിരഞ്ഞെടുപ്പു തോല്‍വികളില്‍ ജനങ്ങളെ കുറ്റപ്പെടുത്തരുത്: എം എ ബേബി
View on original source
വിഭാഗം: Politics
പങ്കിടുക
ആർക്കൈവ്
ലൈക്ക്
കണ്ണൂര്‍ | തിരഞ്ഞെടുപ്പു തോല്‍വികളില്‍ ജനങ്ങളെ കുറ്റപ്പെടുത്തുകയല്ല വേണ്ടതെന്നും പകരം സ്വയം വിമര്‍ശനാത്കമായി ആലോചിക്കണമെന്നും സിപിഎം ജനറല്‍ സെക്രട്ടറി എ എ ബേബി. തോല്‍വികളില്‍ ജനങ്ങളെ കുറ്റപ്പെടു്തതാതെ പകരം 'ഞാന്‍ എന്ത് ചെയ്തു' എന്ന് സ്വയം ആലോചിക്കുകയാണ് വേണ്ടത്. ഈ വിഷയത്തില്‍ എം വി രാഘവന്‍ വലിയൊരു മാതൃകയാണെന്നും എം എ ബേബി പറഞ്ഞു പത്തുവര്‍ഷത്തെ വികസനത്തിനുവേണ്ടി പ്രവര്‍ത്തിച്ചാലും അതെല്ലാം ജനങ്ങളിലേക്ക് സൂക്ഷ്മമായി എത്തിക്കാന്‍ ശ്രദ്ധ ചെലുത്തിയില്ലെങ്കില്‍, വോട്ട് ചെയ്യുന്ന സമയത്ത് ജനങ്ങള്‍ അത് ഓര്‍ത്തുകൊള്ളണമെന്നില്ല. അത്തരം ഘട്ടത്തില്‍ എന്തുകൊണ്ട് അക്കാര്യം ഓര്‍ത്തില്ലെന്ന് എന്ന് ജനങ്ങളെ കുറ്റപ്പെടുത്തുകയല്ല വേണ്ടത്. പകരം ജനങ്ങളെ അത് ഓര്‍മ്മിപ്പിക്കേണ്ട കടമ 'ഞാന്‍ എന്തുകൊണ്ട് ചെയ്തില്ല' എന്ന് സ്വയം ചിന്തിക്കുകയാണ് വേണ്ടതെന്നും എം എ. ബേബി വിശദീകരിച്ചു. ജനങ്ങളുമായി നിരന്തരബന്ധം പുലര്‍ത്തുന്നതില്‍ എം വി രാഘവന്‍ വലിയൊരു മാതൃകയായിരുന്നു. നെയ്ത്ത് തൊഴിലാളിയായി തുടങ്ങിയ അദ്ദേഹം തനിക്ക് അറിയാന്‍ പാടില്ലാത്ത കാര്യങ്ങള്‍ മറ്റുള്ളവരോട് ചോദിച്ചുമനസ്സിലാക്കുമായിരുന്നു. സംഘടനയെ എങ്ങനെ ചലിപ്പിക്കണം എന്നതിലും തിരഞ്ഞെടുപ്പ് പോരാട്ടത്തിനായി സംഘടനാസംവിധാനത്തെ എങ്ങനെ പ്രവര്‍ത്തിപ്പിക്കണം എന്നതിലും അസാധാരണമായ പ്രായോഗിക ജ്ഞാനം അദ്ദേഹത്തിനുണ്ടായിരുന്നുവെന്നും എം എ ബേബി പറഞ്ഞു #MABaby #CPM #Kannur #KeralaPolitics #MVRaghavan #ElectionAnalysis #KeralaNews #SirajLive Content Highlights: CPM General Secretary MA Baby stated that political parties should engage in self-criticism rather than blaming voters after election defeats. Speaking in Kannur, he cited MV Raghavan as a prime model for maintaining strong ties with the public and praised his practical organizational skills. ജിഎന്‍എ വൈദ്യുതി വാങ്ങില്ലെന്നറിഞ്ഞത് മാധ്യമങ്ങളിലൂടെ; അതൃപ്തി പരസ്യമാക്കി മന്ത്രി സണ്ണി ജോസഫ് വിവാദങ്ങള്‍ക്ക് പിറകെ നെടുമ്പാശ്ശേരി എയര്‍ലോഞ്ച് ബാറിന് അനുവദിച്ച ലൈസന്‍സ് സര്‍ക്കാര്‍ റദ്ദാക്കി രോഗികള്‍ക്ക് ആശ്വാസം; രാജ്യത്ത് കാന്‍സര്‍ മരുന്നുകളുടെ വില നിയന്ത്രണം പ്രാബല്യത്തില്‍ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ പി ടി ഉഷക്ക് തോല്‍വി 'ഞാന്‍ എന്തു ചെയ്തു' എന്ന് ആലോചിക്കണം; തിരഞ്ഞെടുപ്പു തോല്‍വികളില്‍ ജനങ്ങളെ കുറ്റപ്പെടുത്തരുത്: എം എ ബേബി സഭ നിര്‍ദ്ദേശിച്ചയാളെ റവന്യൂമന്ത്രിയുടെ സെക്രട്ടറിയാക്കി; പരസ്യമായി നന്ദി പറഞ്ഞ് ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി

(0)കമന്റുകൾ

 

കുക്കികളെക്കുറിച്ചുള്ള ഒരു കുറിപ്പ്

നിങ്ങളെ സൈൻ ഇൻ ചെയ്ത നിലയിൽ നിലനിർത്താനും നിങ്ങളുടെ ഭാഷയും രാജ്യവും ഓർമ്മിക്കാനും Newshunt ആവശ്യമായ കുക്കികൾ ഉപയോഗിക്കുന്നു. നിങ്ങളുടെ അനുമതിയോടെ, ആളുകൾ Newshunt എങ്ങനെ ഉപയോഗിക്കുന്നുവെന്ന് മനസ്സിലാക്കാനും കാലക്രമേണ സേവനം മെച്ചപ്പെടുത്താനും അനലിറ്റിക്സ് കുക്കികളും ഉപയോഗിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.

അംഗീകരിക്കുന്നത് അനലിറ്റിക്സിനെ മാത്രമേ ബാധിക്കൂ. കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ സ്വകാര്യതാ നയം or നിബന്ധനകളും വ്യവസ്ഥകളും.