സഹകരണത്തില്‍ പുതു അധ്യായം രചിക്കാന്‍ ഇന്ത്യ, യൂറോപ്യന്‍ യൂണിയന്‍റെ ശാസ്‌ത്ര നൂതനത പദ്ധതിയുമായി കൈകോര്‍ക്കുന്നു

സഹകരണത്തില്‍ പുതു അധ്യായം രചിക്കാന്‍ ഇന്ത്യ,  യൂറോപ്യന്‍ യൂണിയന്‍റെ ശാസ്‌ത്ര നൂതനത പദ്ധതിയുമായി കൈകോര്‍ക്കുന്നു
View on original source
വിഭാഗം: SciTech
പങ്കിടുക
ആർക്കൈവ്
ലൈക്ക്
ന്യൂഡല്‍ഹി: യൂറോപ്യന്‍ യൂണിയന്‍റെ ഹൊറൈസണ്‍ യൂറോപ്പ് പദ്ധതയുമായി സഹകരിക്കാനുള്ള ചര്‍ച്ചകളില്‍ വിജയം. യൂറോപ്പുമായുള്ള തന്ത്രപരമായ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതില്‍ നിര്‍ണായകമായ ഒരു നാഴികകല്ലായി മാറിയിരിക്കുകയാണ് ഇത്. ഈ പങ്കാളിത്തം ഇന്ത്യയ്ക്ക് വലിയൊരു അവസരമാണ് തുറന്ന് തന്നിരിക്കുന്നത്. മെച്ചപ്പെട്ട സാങ്കേതികതകളുടെ വലിയ ഉപഭോക്താവിനപ്പുറം ആഗോള ശാസ്‌ത്ര-ഗവേഷണ-സാങ്കേതിക നൂതനതകളില്‍ സുപ്രധാന സംഭാവനകള്‍ നല്‍കുന്നൊരു രാജ്യമായി മാറാനുള്ള അവസരമാണ് നമുക്ക് ഇതിലൂടെ ലഭിച്ചിരിക്കുന്നത്. ഇരു കൂട്ടരുമായുള്ള ദീര്‍ഘകാല ഗവേഷണ സഹകരണത്തിനുള്ള സ്ഥാപന ചട്ടക്കൂടിനുള്ള തന്ത്രപരമായ നീക്കമാണ് ഈ പദ്ധതിയെന്ന് ശാസ്‌ത്ര-സാങ്കേതിക മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. നിലവിലുള്ള ആര്‍ ആന്‍ഡ് ഡി പദ്ധതികളലും ഇന്ത്യ യൂറോപ്യന്‍ യൂണിയന്‍ ശാസ്‌ത്ര സാങ്കേതിക സഹകരണ കരാറിലും യൂറോപ്യന്‍ യൂണിയന്‍ വാണിജ്യ സാങ്കേതിക കൗണ്‍സിലിലും ഊന്നിയാകും ഇത്. ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക സഹകരണ ഗവേഷണ പദ്ധതികളില്‍ ഇരുരാജ്യങ്ങളിലെയും കഴിവുകള്‍ കൈമാറാനും സ്ഥാപന വ്യവസായിക പങ്കാളിത്തത്തിനും ഇത് സഹായകമാകും. നിര്‍ണായക സാങ്കേതികതകളില്‍ പരസ്‌പര വികസനത്തിനും യൂറോപ്യന്‍ പങ്കാളിത്തം ലഭ്യമാക്കുന്നതിനും ഒപ്പം ഗവേഷണഅടിസ്ഥാന സൗകര്യങ്ങളും ലക്ഷ്യമിട്ടാണ് ഈ സഹകരണമെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. എന്താണ് ഹൊറൈസണ്‍ യൂറോപ്പ് ഹൊറൈസണ്‍ യൂറോപ്പ് എന്നത് യൂറോപ്യന്‍ യൂണിയന്‍റെ പ്രധാന ഗവേണ നൂതനത സാമ്പത്തിക പദ്ധതിയാണ്. 2021-27 കാലത്തേക്കാണ് ഇത് വിഭാവന ചെയ്‌തിരിക്കുന്നത്. 9350 കോടി യൂറോയാണ് പദ്ധതിയ്ക്കായി തുടക്കത്തില്‍ നീക്കി വച്ചത്. ലോകത്തെ ഏറ്റവും വലിയ പൊതുധനസഹായമുള്ള ബഹുരാഷ്‌ട്ര ഗവേഷണ പദ്ധതിയാണിത്. ശാസ്‌ത്ര മേന്‍മയ്ക്ക് ഇന്ന് പ്രാധാന്യം നല്‍കുന്നു. സുപ്രധാ ആഗോള വെല്ലുവിളികള്‍ നേരിടാന്‍ വാണിജ്യ കാര്യക്ഷമത, സാങ്കേതിക നൂതനത, സഹകരണ ഗവേഷണം തുടങ്ങിയവയും ലക്ഷ്യമിടുന്നു. പദ്ധതിയിലൂടെ യൂറോപ്യന്‍ യൂണിയനിലെയും സഹകരിക്കുന്ന മറ്റ് രാജ്യങ്ങളിലെയും സര്‍വകലാശാലകള്‍, ഗവേഷണ സ്ഥാപനങ്ങള്‍, സ്വകാര്യ കമ്പനികള്‍, സ്റ്റാര്‍ട്ട് അപുകള്‍, പരീക്ഷണ ശാലകള്‍, ശാസ്‌ത്ര സ്ഥാപനങ്ങള്‍ എന്നിവയെ കൂട്ടിയിണക്കുന്നു. ശാസ്‌ത്ര വിജ്ഞാനം മെച്ചപ്പെടുത്തുക എന്നതാണ് ഇതിന്‍റെ പ്രധാന ലക്ഷ്യം. പുത്തന്‍ സാങ്കേതികതകള്‍ വികസിപ്പിക്കുക, വാണിജ്യ ശേഷി കരുത്തുറ്റതാക്കുക, കാലാവസ്ഥ വ്യതിയാനം നേരിടുക, പൊതുജനാരോഗ്യം മെച്ചപ്പെടുത്തുക, സുസ്ഥിര സാമ്പത്തിക വളര്‍ച്ച തുടങ്ങിയവയാണ് ഇതിന്‍റെ വിശാല ലക്ഷ്യങ്ങള്‍. Negotiations for India's association to Horizon Europe have concluded! This will open new opportunities for researchers and innovators in the EU and India to work together more closely, develop new technologies and help address shared challenges. ➡️ https://t.co/kdD4LiHiJx https://t.co/q2DMz1K2Oj അതിര്‍ത്തി കടന്നുള്ള ഗവേഷണം, ശാസ്‌ത്ര കഴിവുകള്‍, സഹകരണ ഗവേഷണം,എന്നീ മൂന്ന് സുപ്രധാന സ്‌തംഭങ്ങളിലൂന്നി സാമൂഹ്യ വെല്ലുവിളികള്‍ കൂട്ടായി നേരിടല്‍ നൂതനത പ്രോത്സാഹിപ്പിക്കല്‍, വാണിജ്യവത്ക്കരണം, നൂതന വ്യവസായ വളര്‍ച്ച എന്നിവയും ഇതിലൂടെ ലക്ഷ്യമിടുന്നുണ്ട്. ഇന്ത്യയുടെ സഹരണം പ്രത്യേകിച്ച് ആഗോള വെല്ലുവിളികളും യൂറോപ്യന്‍ വാണിജ്യ ക്ഷമതയുായാണ്. ഇത് സഹകരണ ഗവേഷണത്തിന് ധനസഹായം നല്‍കുകയും നൂതനത അഭിസംബോധന ചെയ്യുകയും ചെയ്യുന്നു. ഈ സ്‌തംഭങ്ങള്‍ സഹകരണ ഗവേഷണത്തിന് ഊന്നല്‍ നല്‍കുന്നു. ഇന്ത്യയുടെ ദേശീയ മുന്‍ഗണനകള്‍ക്ക് പ്രത്യേകിച്ച് ആരോഗ്യമേഖ, കാലാവസ്ഥ, ഊര്‍ജ്ജം, ഗതാഗതം, കൃഷി പരിസ്ഥിതി തുടങ്ങിയവയ്ക്ക് മുന്‍ഗണന നല്‍കുകയും ചെയ്യുന്നു. ഈ വ്യത്യാസം സുപ്രധാനമാണ്. പ്രത്യേകിച്ച്ഇത് ഇന്ത്യന്‍ സ്ഥാപനങ്ങള്‍ക്ക് നിര്‍ബാധം ഇതൊന്നും പ്രാപ്യമാകുന്നില്ല. രാജ്യാന്തര ഗവേഷ ഫണ്ടുകളുടെ നേരിട്ടുള്ള പ്രാപ്യത സുപ്രധാനമായ നേട്ടം എന്നത് എന്ന് പറയുന്നത് യോഗ്യരായ ഇന്ത്യന്‍ സ്ഥാപനങ്ങലും സംഘടനകള്‍ക്കും ഹൊറൈസണ്‍ യൂറോപ്പ് ഗവേഷണ പദ്ധതികള്‍ക്ക് നേരിട്ട് തന്നെ ധനസഹായങ്ങള്‍ കൈമാറും. പുതിയ കൂട്ടുകെട്ടുകള്‍ ഈ പൊതു ധനസഹായ പദ്ധതികള്‍ക്ക് കരാറില്‍ ചില മേഖലകള്‍ വ്യക്തമാക്കുന്നുണ്ട്. ഒരിക്കല്‍ കരാറില്‍ ഒപ്പിട്ട് കഴിഞ്ഞാല്‍ ഇതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. യോഗ്യരായ ഇന്ത്യന്‍ സംഘടനകള്‍ക്ക് ധനസഹായത്തിന് അപേക്ഷിക്കാനാകും. ഇന്ത്യയുടെ സാങ്കേതിക സ്വയം പര്യാപ്‌തതയും തന്ത്രപരമായ സ്വയംഭരണ ശേഷിയും ശക്തിപ്പെടുത്തുക ഈ സഹകരണത്തിന് തന്ത്രപരമായി ഏറെ പ്രാധാന്യമുണ്ട്. പ്രത്യേകിച്ച് ഇന്ത്യ ഇറക്കുമതി ചെയ്‌ത സാങ്കേതികതകളുടെ ആശ്രിതത്വം കുറയ്ക്കാന്‍ ശ്രമിക്കുകയും നിര്‍ണായ നൂതന മേഖലകളില്‍ തദ്ദേശീമായി ശേഷി വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍. ഹൊറൈസണ്‍ യൂറോപ്പിന് ഇക്കാര്യങ്ങളില്‍ നമ്മുടെ ആവശ്യങ്ങള്‍ നേടിത്തരാനും ഇന്ത്യന്‍ ഗവേഷകര്‍ക്കും കമ്പനികള്‍ക്കും യൂറോപ്യന്‍ ശാസ്‌ത്ര സ്ഥാപനങ്ങളും വാണിജ്യ പങ്കാളികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനുമുള്ള അവസരങ്ങള്‍ തുറന്ന് നല്‍കുകയും ചെയ്യും. ഇന്ത്യയ്ക്ക് തങ്ങളുടെ സ്വന്തം ബൗദ്ധിക സ്വത്തുക്കള്‍ വികസിപ്പിക്കാനും ആഭ്യന്തര ഉത്പാദനം ശക്തിപ്പെടുത്താനും നമ്മുടെ സാങ്കേതിക ശേഷി മെച്ചപ്പെടുത്താനും യൂറോപ്യന്‍ വൈദഗ്ദ്ധ്യം, ഗവേഷണ അടിസ്ഥാന സൗകര്യങ്ങള്‍, ശാസ്‌ത്ര ശൃംഖല തുടങ്ങിയവ ഉപയോഗിക്കാനാകും. രണ്ടാം സ്‌തംഭം ഇന്ത്യയ്ക്ക് നമ്മുട സാമ്പത്തിക വികസനത്തില്‍ നേരിട്ട് സ്വാധീനമുണ്ടാക്കുന്ന മേഖലകളില്‍ സഹകരണ ഗവേഷണത്തിന് അവസരം ഒരുക്കുന്നു എന്നതാണ്. യൂറോപ്യന്‍ സഹകരണത്തിലൂടെ ഈ ശേഷികള്‍ വികസിപ്പിക്കാനാകും. ബയോടെക്‌നോളജി, മെച്ചപ്പെട്ട രോഗനിര്‍ണയം, മരുന്നുകുറിക്കല്‍, വൈദ്യോപകരണങ്ങള്‍, മരുന്നുകള്‍ കണ്ടെത്തല്‍ തുടങ്ങിയ രംഗങ്ങളില്‍ സംയുക്ത ഗവേഷണത്തിനുള്ള ശേഷിയും വികസിപ്പിക്കാന്‍ യൂറോപ്യന്‍ സഹകരണം സഹായകമാകും. India and the EU have successfully completed negotiations for India's association with Horizon Europe, the EU's flagship research and innovation programme. This marks a significant milestone in the India-EU strategic partnership, towards building a long-term framework of research cooperation, along the vision laid out by the leaders during the historic India-EU Summit in January 2026. 🔗 https://t.co/RWW4YAK0DD @IndiaDST @IndEmbassyBru @EU_in_India നിര്‍മ്മിത ബുദ്ധി, സെമികണ്ടക്‌ടറുകള്‍, ഡിജിറ്റല്‍ സാങ്കേതികതകള്‍ തുടങ്ങിയവ സഹകരണ രംഗത്തെ തന്ത്രപ്രധാന മേഖലകളാണ്. നിര്‍മ്മിത ബുദ്ധി, മെഷീന്‍ ലേണിങ്, ക്വാണ്ടം കമ്പ്യൂട്ടിങ്, സൈബര്‍ സുരക്ഷ, ഉയര്‍ന്ന പ്രകടനമുള്ള കമ്പ്യൂട്ടിങ്, സെമികണ്ടക്‌ടര്‍ സാങ്കേതികത, പുതുതലമുറ ടെലികമ്യൂണക്കേഷന്‍ തുടങ്ങിയ മേഖലകളിലാണ് സംയുക്ത ഗവേഷണം. മെച്ചപ്പെട്ട ഉത്പാദനം, റോബോട്ടിക്‌സ്, ഓട്ടോമേഷന്‍, വാണിജ്യ വിഭവങ്ങള്‍, വ്യോമമേഖല എന്‍ജിനീയറിങ്, ഉപഗ്രഹ സാങ്കേതികതകള്‍ എന്നിവ ഇന്ത്യയുടെ വാണിജ്യ ശാസ്‌ത്ര ശേഷികള്‍ മെച്ചപ്പെടുത്താന്‍ സഹായിക്കും. ഐഎസ്ആര്‍ഒ നയിക്കുകയും വളര്‍ന്ന് വരുന്ന സ്വകാര്യ ബഹിരാകാശ വാണിജ്യ മേഖലയുടെ പിന്തുണയുള്ള ഇന്ത്യയുടെ വളര്‍ന്ന് കൊണ്ടിരിക്കുന്ന ബഹിരാകാശ മേഖലയ്ക്ക് യൂറോപ്യന്‍ ഗവേഷണ സംഘടനകളുമായുള്ള സഹകരണം ഗുണകരമാകും. ഉപഗ്രഹാധിഷ്‌ഠിത ഭൗമനിരീക്ഷണം, കാലാവസ്ഥ നിരീക്ഷണം, ഗതാഗതം, ബഹിരാകാശ സുസ്ഥിരത മെച്ചപ്പെട്ട വ്യോമമേഖല ഘടകങ്ങള്‍ തുടങ്ങിയവയാണ് നിര്‍ണായക മേഖലകള്‍. അതുപോലെ തന്നെ ഇന്ത്യയ്ക്ക് കാലാവസ്ഥ ശാസ്‌ത്ര ഗവേഷണം, ജലസംരക്ഷണം, ഭക്ഷ്യ സുരക്ഷ തുടങ്ങിയവയില്‍ ഗുണമുണ്ടാകും ഇന്ത്യന്‍ സര്‍വകലാശാലകള്‍ക്കും ഗവേഷണ സ്ഥാപനങ്ങള്‍ക്കും കരുത്താകും ഇന്ത്യയുടെ ഉന്നത വിദ്യാഭ്യാസ രംഗത്തും ഗവേഷണ പരിസ്ഥിതിയിലും ഗുണപരമായ മെച്ചങ്ങള്‍ ഈ സഹകരണം കൊണ്ടുണ്ടാകുമെന്നതാണ് ഏറ്റവും വലിയ സവിശേഷത. നമ്മുടെ രാജ്യത്ത് നിരവധി രാജ്യാന്തര അംഗീകാരമുള്ള സ്ഥാപന്ങളുണ്ട്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്, കൗണ്‍സില്‍ ഓഫ് സയന്‍റിഫിക് ആന്‍ഡ് ഇന്‍ഡസ്‌ട്രിയല്‍ റിസര്‍ച്ച് ലബോറട്ടറികള്‍, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്, മറ്റ് വന്‍കിട ഗവേഷണ സ്ഥാപനങ്ങള്‍ എന്നിവ ഇതില്‍പ്പെടും. എങ്കിലും രാജ്യത്തെ ഗവേഷണ കേന്ദ്രങ്ങള്‍ എല്ലാവര്‍ക്കും പ്രാപ്യമായ നിലയില്‍ അല്ല. മിക്ക സര്‍വകലാശാലകള്‍ക്കും ചെറുകിട ഗവേഷണ സ്ഥാപനങ്ങളെ ഉള്ളൂ. വേണ്ടത്ര സാമ്പത്തിക സ്രോതസുമില്ല. അത്യാധുനിക ഉപകരണങ്ങളോ രാജ്യാന്തര ബന്ധങ്ങളോ ഇല്ലാത്തതിനാല്‍ വന്‍കിട ശാസ്‌ത്ര പദ്ധതികള്‍ ഏറ്റെടുക്കാനാകുന്നില്ല. ഹൊറൈസണ്‍ ഗ്രൂപ്പിന് ഈ പോരായ്‌മ പരിഹരിക്കാനാകും. ഇന്ത്യയ്ക്കും യൂറോപ്പിനുമിടയില്‍ ശാസ്‌ത്ര ശേഷികള്‍ കൈമാറുന്നത് ശക്തമാക്കാന്‍ ഈ സഹകരണം സഹായിക്കും. നമ്മുടെ രാജ്യത്ത് വന്‍തോതില്‍ ശാസ്‌ത്രജ്ഞരുണ്ട്. എന്‍ജിനീയര്‍മാരും സാങ്കേതിക വിദഗ്ദ്ധരും ഗവേഷകരുമുണ്ട്. എന്നാല്‍ വലിയ വിഭാഗം ഉയര്‍ന്ന യോഗ്യതയുള്ള ഇന്ത്യന്‍ ഗവേഷകരും വിദേശ സര്‍വകലാശാലകളിലും പരീക്ഷണ സ്ഥാപനങ്ങളിലും സാങ്കേതിക കമ്പനികളിലും ചേക്കേറാനാണ് ശ്രമിക്കുന്നത്. കാരണം അവിടെയുള്ള മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെട്ട ധനസഹായവും തൊഴില്‍ അവസരങ്ങളുമൊക്കെയാണ്. യൂറോപ്യന്‍ ഗവേഷക സംഘങ്ങളുമായി സഹകരിക്കാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ ശാസ്‌ത്രജ്ഞര്ക്ക് ഹൊറൈസണ്‍ യൂറോപ്പുമായുള്ള സഹകരണം മെച്ചപ്പെട്ട വാതായനങ്ങള്‍ തുറന്ന് നല്‍കും. ഇന്ത്യ യൂറോപ്പ് ശാസ്‌ത്രജ്ഞര്‍, സാങ്കേതികത ഡെവലപ്പര്‍മാര്‍, ഗവേഷണ സ്ഥാപനങ്ങള്‍ തുടങ്ങിയവയ്ക്ക് പരസ്‌പരം വലിയ തോതിലുള്ള ആശയ സംവാദത്തിന് ഹൊറൈസണ്‍ യൂറോപ്പ് സഹകരണം സഹായകമാകും. വലിയ തോതിലുള്ള ഉയര്‍ന്ന യോഗ്യതയുള്ള ഇന്ത്യന്‍ ഗവേഷകര്‍ക്ക് വിദേശ സര്‍വകലാശാലകളിലും പരീക്ഷണ ശാലകളിലും സാങ്കേതിക കമ്പനികളിലും തൊഴില്‍ നേടാനും സാധിക്കും. കാരണം അവിടെ മെച്ചപ്പെട്ട ഗവേഷണ സൗകര്യങ്ങളും ധനസഹായവും തൊഴില്‍പരമായ അവസരങ്ങളുമുണ്ട്. ഹൊറൈസണ്‍ യൂറോപ്പ് ഇന്ത്യന്‍ ശാസ്‌ത്രജ്ഞര്‍ക്ക് യൂറോപ്യന്‍ ഗവേഷക സംഘങ്ങളുമായി സഹരിക്കാനുള്ള പുത്തന്‍ അവസരങ്ങള്‍ തുറന്ന് നല്‍കും. ഒപ്പം ഇന്ത്യയുമായി ശക്തമായ സ്ഥാപന ബന്ധങ്ങള്‍ക്കും. ഹൊറൈസണ്‍ യൂറോപ്പുമായുള്ള സഹകരണത്തിലൂടെ കൂടുതല്‍ മെച്ചപ്പെട്ട ഇടപെടല്‍ ഇന്ത്യ യൂറോപ്യന്‍ ശാസ്‌ത്രജ്ഞരുമായും സാങ്കേതിക വിദഗ്ദ്ധുമായും ഗവേഷണ സ്ഥാപനങ്ങളുമായും ഉണ്ടാകും. പരസ്‌പരം ഉപയോഗിക്കാനാകുന്ന സാങ്കേതികതകളും സാങ്കേതിക നിലവാരവും വികസിപ്പിക്കാനും ഇതിലൂടെ സാധിക്കും. ഇന്ത്യ യൂറോപ്യന്‍ യൂണിയന്‍ തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തല്‍ ഈ സഹകരണത്തിന് നയതന്ത്രപരമായും ഭൗമരാഷ്‌ട്രീയമായും ഏറെ പ്രാധാന്യമുണ്ട്. കാരണം ഇത് വര്‍ധിച്ച് വരുന്ന ഇന്തോ യൂറോപ്യന്‍ യൂണിയന്‍ നയതന്ത്ര പങ്കാളിത്തത്തില്‍ സുപ്രധാന ശാസ്‌ത്ര സാങ്കേതിക മാനങ്ങള്‍ കൂടി ചേര്‍ക്കുന്നുണ്ട്. ഇന്ത്യയും യൂറോപ്യന്‍ യൂണിയനും ക്രമാനുഗതമായി അവരുടെ ബന്ധം പരമ്പരാഗത വാണിജ്യ സാമ്പത്തിക ഇടപാടുകള്‍ക്ക് അപ്പുറത്തേക്ക് സാങ്കേതികത, പ്രതിരോധം, സമുദ്ര സുരക്ഷ, ഗതഗതം, കാലാവസ്ഥ വ്യതിയാനം ആഗോള ഭരണം തുടങ്ങിയ മേഖലകളിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. യൂറോപ്യന്‍ കൗണ്‍സില്‍ അധ്യക്ഷന്‍ അന്‍റോണിയോ ലൂയിസ് സാന്‍റോസ് ഡ കോസ്റ്റയും യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്‍റ് ഉര്‍സുല വോണ്‍ഡെര്‍ ലെയെനും ജനുവരിയില്‍ ഇന്ത്യയിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. ഇന്ത്യയും യൂറോപ്യന്‍ യൂണിയനും മത്മില്‍ നിരന്തരം സന്ദര്‍ശനങ്ങള്‍ക്ക് ഇക്കൊല്ലം തുടക്കം കുറിച്ചിരുന്നു. ഹൊറൈസണ്‍ യൂറോപ്പ് അസോസിയേഷന്‍ ചര്‍ച്ചകള്‍ നന്നായി പര്യവസാനിച്ചത് ഈ പ്രക്രിയയിലെ മറ്റൊരു സുപ്രധാന ചുവട് വയ്‌പായിരുന്നു. ഹൊറൈസണ്‍ യൂറോപ്പുമായുള്ള സഹകരണം ഇന്തോ യൂറോപ്യന്‍ യൂണിയന്‍ ശാസ്‌ത്ര സഹകരണത്തിലെ കേവലമൊരു തുടക്കമല്ല. ഇത് രണ്ട് പതിറ്റാണ്ടായി വികസിച്ച് കൊണ്ടിരിക്കുന്ന സുപ്രധാനമായ ഒരു സ്ഥാപന ബന്ധത്തിന്‍റെ വ്യാപിപ്പിക്കലും കൂടിയാണ്. പുത്തന്‍ സഹകരണം നിലവിലുള്ള ക്രമങ്ങള്‍ക്ക് വിശാലമായ ധസഹായവും ഗവേഷണ ചട്ടക്കൂടും നല്‍കും. പില്ലര്‍ രണ്ട് യൂറോപ്പിന് പുറത്തുള്ള രാജ്യങ്ങളുടെ പങ്കാളിത്തത്തെക്കുറിച്ച് ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ ഇന്‍റര്‍നാഷണല്‍ സ്റ്റഡീസ് യൂറോപ്യന്‍ പഠന കേന്ദ്രം പ്രൊഫസര്‍ ഗുല്‍ഷന്‍ സച് ദേവ് ഇടിവി ഭാരതിനോട് വിശദീകരിച്ചു. ഹൊറൈസണ്‍ വണുമായി ഇന്ത്യന്‍ ഗവേഷകരോ ഗവേഷണ സ്ഥാപനങ്ങളോ സഹകരിക്കുമ്പോള്‍ അവര്‍ക്ക് നേരിട്ട് യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ധനസഹായം ലഭിക്കാന്‍ അര്‍ഹതയില്ല. എന്നാല്‍ ഇപ്പോള്‍ രണ്ട് കാര്യങ്ങളാണ് സംഭവിക്കുക. ഇവര്‍ക്ക് നേരിട്ട് സഹായങ്ങള്‍ കിട്ടുന്നു. രണ്ടാമതായി ഇവര്‍ക്ക് പദ്ധതികള്‍ നയിക്കാനുമാകുന്നു. ഇതുവരെ പദ്ധതികള്‍ യൂറോപ്യന്‍ ഗവേഷണ കേന്ദ്രങ്ങളും സര്‍വകലാശാലകളും തന്നെയാണ് നയിച്ചിരുന്നത്. നിങ്ങള്‍ക്ക് അവരുടെ പങ്കാളികളാകാമെന്ന് മാത്രമേയുണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ ഇന്ത്യന്‍ ഗവേഷകര്‍ക്കും ഗവേഷണ സ്ഥാപനങ്ങള്‍ക്കും യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പങ്കാളികളെ തേടാം. അവരില്‍ നിന്ന് ഫണ്ടും ആവശ്യപ്പെടാം. യൂറോപ്യന്‍ യൂണിയന്‍ ഉറവിടങ്ങളില്‍ നിന്ന് ഫണ്ട് കിട്ടുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2027 മുതല്‍ തന്നെ ഔദ്യോഗികമായി ഇന്ത്യ ഈ പദ്ധതിയുടെ ഭാഗമാകും. അടുത്ത ഏഴ് വര്‍ഷ ചക്രം ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണെന്നും സച്‌ദേവ് പറഞ്ഞു. അതായത് 2028 മുതല്‍ 2034 വരെ. ആ സമയത്തേക്ക് കൂടുതല്‍ സഹായധനം ലഭ്യമാകും. അപ്പോഴേക്കും 17500 യൂറോയുടെ സഹായം നല്‍കാനാണ് യൂറോപ്യന്‍ യൂണിയന്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

(0)കമന്റുകൾ

 

കുക്കികളെക്കുറിച്ചുള്ള ഒരു കുറിപ്പ്

നിങ്ങളെ സൈൻ ഇൻ ചെയ്ത നിലയിൽ നിലനിർത്താനും നിങ്ങളുടെ ഭാഷയും രാജ്യവും ഓർമ്മിക്കാനും Newshunt ആവശ്യമായ കുക്കികൾ ഉപയോഗിക്കുന്നു. നിങ്ങളുടെ അനുമതിയോടെ, ആളുകൾ Newshunt എങ്ങനെ ഉപയോഗിക്കുന്നുവെന്ന് മനസ്സിലാക്കാനും കാലക്രമേണ സേവനം മെച്ചപ്പെടുത്താനും അനലിറ്റിക്സ് കുക്കികളും ഉപയോഗിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.

അംഗീകരിക്കുന്നത് അനലിറ്റിക്സിനെ മാത്രമേ ബാധിക്കൂ. കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ സ്വകാര്യതാ നയം or നിബന്ധനകളും വ്യവസ്ഥകളും.