സിജെപി സമരത്തിൽ നാളെ ആളെത്തുന്നത് തടയാനുള്ള തന്ത്രം; പൊലീസ് നിർദേശപ്രകാരം ഡൽഹി മെട്രോ 57 സ്റ്റേഷനുകൾ അടച്ചിടും

സിജെപി സമരത്തിൽ നാളെ ആളെത്തുന്നത് തടയാനുള്ള തന്ത്രം; പൊലീസ് നിർദേശപ്രകാരം ഡൽഹി മെട്രോ 57 സ്റ്റേഷനുകൾ അടച്ചിടും
View on original source
വിഭാഗം: Blend
പങ്കിടുക
ആർക്കൈവ്
ലൈക്ക്
ഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ കോക്രോച് ജനത പാർടി ഇടത് വിദ്യാർത്ഥി സംഘടനകളുമായി ചേർന്ന് നാളെ നടത്തുന്ന പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിലെ പ്രധാന മെട്രോ സ്റ്റേഷനുകൾ അടക്കും. വെള്ളിയാഴ്ച രാത്രി 9 മണി മുതൽ മെട്രോ സ്റ്റേഷനുകൾ അടച്ചിടുമെന്ന് ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ അറിയിച്ചു. തലസ്ഥാന നഗരിയിലെ ക്രമസമാധാന നില ഉറപ്പാക്കുന്നതിനും വൻതോതിൽ ആളുകൾ തടിച്ചുകൂടുന്നത് തടയുന്നതിനുമാണ് പോലീസിന്റെ നിർദ്ദേശപ്രകാരം ഈ തീരുമാനമെടുത്തത്. സെൻട്രൽ ഡൽഹിയോടും പ്രധാന ഭരണകേന്ദ്രങ്ങളോടും ചേർന്നുനിൽക്കുന്ന സ്റ്റേഷനുകളാണ് അടച്ചിടുന്നത്. ഈ സ്റ്റേഷനുകളിൽ ട്രെയിനുകൾ നിർത്തില്ലെന്നും യാത്രക്കാരെ പ്രവേശിപ്പിക്കുകയോ പുറത്തുവിടുകയോ ചെയ്യില്ലെന്നും അധികൃതർ വ്യക്തമാക്കി. എന്നാൽ മെട്രോ ലൈനുകൾ തമ്മിൽ മാറിക്കയറാനുള്ള സൗകര്യം നിശ്ചിത സ്റ്റേഷനുകളിൽ ലഭ്യമായിരിക്കും. പ്രതിഷേധക്കാർ കേന്ദ്ര സർക്കാർ ഓഫീസുകളിലേക്കും തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്കും മാർച്ച് നടത്താൻ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോർട്ടിനെ തുടർന്നാണ് പോലീസും ഡൽഹി മെട്രോയും മുൻകരുതൽ നടപടികൾ ശക്തമാക്കിയത്. സ്റ്റേഷനുകൾ അടയ്ക്കുന്നതിന് പുറമെ നഗരത്തിലെ പ്രധാന അതിർത്തികളിലും സുരക്ഷാ പരിശോധന കർശനമാക്കിയിട്ടുണ്ട്. പെട്ടെന്നുണ്ടായ ഈ നിയന്ത്രണം കാരണം രാത്രികാലങ്ങളിൽ യാത്ര ചെയ്യുന്ന ജീവനക്കാർക്കും മറ്റ് യാത്രക്കാർക്കും വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. യാത്രക്കാർ തങ്ങളുടെ യാത്ര മുൻകൂട്ടി പ്ലാൻ ചെയ്യണമെന്നും ഡൽഹി മെട്രോയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിലൂടെയും ആപ്പ് വഴിയും നൽകുന്ന തത്സമയ വിവരങ്ങൾ ശ്രദ്ധിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

(0)കമന്റുകൾ

 

കുക്കികളെക്കുറിച്ചുള്ള ഒരു കുറിപ്പ്

നിങ്ങളെ സൈൻ ഇൻ ചെയ്ത നിലയിൽ നിലനിർത്താനും നിങ്ങളുടെ ഭാഷയും രാജ്യവും ഓർമ്മിക്കാനും Newshunt ആവശ്യമായ കുക്കികൾ ഉപയോഗിക്കുന്നു. നിങ്ങളുടെ അനുമതിയോടെ, ആളുകൾ Newshunt എങ്ങനെ ഉപയോഗിക്കുന്നുവെന്ന് മനസ്സിലാക്കാനും കാലക്രമേണ സേവനം മെച്ചപ്പെടുത്താനും അനലിറ്റിക്സ് കുക്കികളും ഉപയോഗിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.

അംഗീകരിക്കുന്നത് അനലിറ്റിക്സിനെ മാത്രമേ ബാധിക്കൂ. കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ സ്വകാര്യതാ നയം or നിബന്ധനകളും വ്യവസ്ഥകളും.