ഫോര്‍ട്ട് കൊച്ചിക്കെതിരായ വിദ്വേഷ പരാമര്‍ശം; യു പി യൂട്യൂബർക്ക് മുന്‍കൂര്‍ ജാമ്യം

ഫോര്‍ട്ട് കൊച്ചിക്കെതിരായ വിദ്വേഷ പരാമര്‍ശം; യു പി യൂട്യൂബർക്ക് മുന്‍കൂര്‍ ജാമ്യം
View on original source
വിഭാഗം: Politics
പങ്കിടുക
ആർക്കൈവ്
ലൈക്ക്
കൊച്ചി: ഫോര്‍ട്ട് കൊച്ചിയിലെ കാശി ആര്‍ട്ട് കഫേയെക്കുറിച്ചും മുസ്‌ലിം സമുദായത്തെക്കുറിച്ചും വര്‍ഗീയ വിദ്വേഷം വളര്‍ത്തുന്ന തരത്തില്‍ ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെ പരാമര്‍ശങ്ങള്‍ നടത്തിയെന്ന കേസില്‍ ഉത്തര്‍പ്രദേശ് സ്വദേശിയായ യൂട്യൂബർ അമൃത് സിങ്ങിന് മുന്‍കൂര്‍ ജാമ്യം. എറണാകുളം സെഷന്‍സ് കോടതിയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. നവംബര്‍ ആറിനാണ് സെഷന്‍സ് ജഡ്ജ് കെ കെ ബാലകൃഷ്ണന്‍ വിദ്വേഷ യൂട്യൂബര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. പ്രതിക്കെതിരെ മുന്‍കാല ക്രിമിനല്‍ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അന്വേഷണവുമായി ബന്ധപ്പെട്ട പ്രോസിക്യൂഷന്റെ ആശങ്കകള്‍ പരിഹരിക്കുന്നതിന് ഉചിതമായ ജാമ്യവ്യവസ്ഥകള്‍ മതിയാകുമെന്നും കോടതി നിരീക്ഷിച്ചു. അതേസമയം ഒക്ടോബര്‍ 24ന് ഫോര്‍ട്ട് കൊച്ചി പൊലീസാണ് അമൃത് സിങ്ങിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. ഭാരതീയ ന്യായ സംഹിതയിലെ (ബിഎന്‍എസ്) 353(2), 192 വകുപ്പുകള്‍ പ്രകാരമായിരുന്നു കേസ്. മതസമുദായങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുന്ന തരത്തില്‍ വ്യാജവിവരങ്ങള്‍ പ്രചരിപ്പിക്കുന്നതുമായി ബന്ധപ്പെട്ടതാണ് 353(2)ാം വകുപ്പ്. കലാപത്തിന് കാരണമായേക്കാവുന്ന പ്രകോപനം സൃഷ്ടിക്കുന്നതിനെയാണ് 192ാം വകുപ്പ് കൈകാര്യം ചെയ്യുന്നത്. വീഡിയോയിലൂടെ മതസമുദായങ്ങള്‍ക്കിടയില്‍ വിദ്വേഷവും വര്‍ഗീയ അസ്വാരസ്യങ്ങളും വളര്‍ത്താനും പൊതുജനങ്ങള്‍ക്കിടയില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിക്കാനും സാധ്യതയുണ്ടെന്നായിരുന്നു പൊലീസിന്റെ ആരോപണം. അറസ്റ്റിന് സാധ്യതയുണ്ടെന്ന് ഭയന്നാണ് അമൃത് സിങ് സെഷന്‍സ് കോടതിയെ സമീപിച്ച് മുന്‍കൂര്‍ ജാമ്യം തേടിയത്.

(0)കമന്റുകൾ

 

കുക്കികളെക്കുറിച്ചുള്ള ഒരു കുറിപ്പ്

നിങ്ങളെ സൈൻ ഇൻ ചെയ്ത നിലയിൽ നിലനിർത്താനും നിങ്ങളുടെ ഭാഷയും രാജ്യവും ഓർമ്മിക്കാനും Newshunt ആവശ്യമായ കുക്കികൾ ഉപയോഗിക്കുന്നു. നിങ്ങളുടെ അനുമതിയോടെ, ആളുകൾ Newshunt എങ്ങനെ ഉപയോഗിക്കുന്നുവെന്ന് മനസ്സിലാക്കാനും കാലക്രമേണ സേവനം മെച്ചപ്പെടുത്താനും അനലിറ്റിക്സ് കുക്കികളും ഉപയോഗിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.

അംഗീകരിക്കുന്നത് അനലിറ്റിക്സിനെ മാത്രമേ ബാധിക്കൂ. കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ സ്വകാര്യതാ നയം or നിബന്ധനകളും വ്യവസ്ഥകളും.