മിനിമം ശമ്പളം 69000 രൂപ; 6 ശതമാനം വര്‍ധനവ്, 5 പ്രൊമോഷന്‍, എട്ടാം ശമ്പള കമ്മീഷനില്‍ ആവശ്യം

മിനിമം ശമ്പളം 69000 രൂപ; 6 ശതമാനം വര്‍ധനവ്, 5 പ്രൊമോഷന്‍, എട്ടാം ശമ്പള കമ്മീഷനില്‍ ആവശ്യം
View on original source
വിഭാഗം: Financial
പങ്കിടുക
ആർക്കൈവ്
ലൈക്ക്
എട്ടാം ശമ്പള കമ്മീഷന് മുമ്പില്‍ നിര്‍ണായക ആവശ്യങ്ങളുമായി റെയില്‍വെ ജീവനക്കാര്‍. അടിസ്ഥാന ശമ്പളം 69000 രൂപയാക്കി ഉയര്‍ത്തണം എന്നാണ് പ്രധാന ആവശ്യം. ശമ്പളം നിര്‍ണയിക്കുന്നതില്‍ പ്രധാനമായ ഫിറ്റ്‌മെന്റ് ഫാക്ടര്‍ 3.833 ശതമാനമാക്കണം എന്ന ആവശ്യവും നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ റെയില്‍വെമെന്‍ (എന്‍എഫ്‌ഐആര്‍) മുന്നോട്ടുവച്ചു. വാര്‍ഷിക ശമ്പള വര്‍ധനവ് ആറ് ശതമാനമാക്കി ഉയര്‍ത്തണം എന്ന ആവശ്യവും സംഘടന ഉന്നയിച്ചിട്ടുണ്ട്. വിവിധ സര്‍വീസ് സംഘടനകള്‍ എട്ടാം ശമ്പള കമ്മീഷന് മുന്നില്‍ നിവേദനങ്ങള്‍ സമര്‍പ്പിച്ചു കഴിഞ്ഞു. ഇതെല്ലാം അവലോകനം ചെയ്താണ് കമ്മീഷന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. അടുത്ത വര്‍ഷം ജൂലൈയില്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും പിന്നാലെ പുതിയ ശമ്പള സ്‌കൈല്‍ നടപ്പാക്കുമെന്നുമാണ് കരുതുന്നത്. ഏഴാം ശമ്പള കമ്മീഷന്‍ അംഗീകരിച്ച കുറഞ്ഞ അടിസ്ഥാന ശമ്പളം 18000 രൂപയാണ്. ഇതിനെ പുതിയ ഫിറ്റ്‌മെന്റ് ഫാക്ടറിനോട് ഗുണനം ചെയ്താണ് പുതുക്കിയ അടിസ്ഥാന ശമ്പളം നിര്‍ണയിക്കുക. 18000 രൂപയില്‍ നിന്ന് 69000 രൂപയിലേക്കുള്ള വര്‍ധനവാണ് റെയില്‍വെ ജീവനക്കാരുടെ സംഘടന ആവശ്യപ്പെട്ടിരിക്കുന്നത്. 18000 രൂപയെ 3.833 എന്ന സംഖ്യയുമായി ഗുണനം ചെയ്താല്‍ റെയില്‍വെ ജീവനക്കാര്‍ ആവശ്യപ്പെടുന്ന പുതിയ ശമ്പളത്തിലെത്തും. നിലവിലെ വാര്‍ഷിക ശമ്പള വര്‍ധനവ് മൂന്ന് ശതമാനമാണ്. ഇത് ആറ് ശതമാനമാക്കി ഉയര്‍ത്തണം എന്നാണ് പുതിയ ആവശ്യം. വര്‍ഷത്തില്‍ 10000 രൂപയുടെ വര്‍ധനവ് വേണമെന്നും സര്‍വീസ് കാലത്ത് അഞ്ച് തവണ സ്ഥാനക്കയറ്റം വേണമെന്നും ഫെഡറേഷന്‍ ആവശ്യപ്പെട്ടു. പ്രമോഷന്‍ ലഭിക്കുന്നതോടെ അടിസ്ഥാന ശമ്പളത്തില്‍ വര്‍ധനവ് വരും. ഇത് മൊത്തം ശമ്പളത്തിലും പെന്‍ഷനിലും പ്രതിഫലിക്കുകയും ചെയ്യും. ക്ഷാമബത്ത 25 ശതമാനത്തില്‍ എത്തിയാല്‍ അടിസ്ഥാന ശമ്പളത്തില്‍ ലയിപ്പിക്കണം എന്നാണ് മറ്റൊരു പ്രധാന ആവശ്യം. വിപണിയിലെ പണപ്പെരുപ്പം അടിസ്ഥാനമാക്കി വര്‍ഷത്തില്‍ രണ്ടു തവണയാണ് ഡിഎ വര്‍ധിപ്പിക്കുക. ഈ വര്‍ഷം അഞ്ച് ശതമാനമായിരുന്നു മൊത്തം ക്ഷാമബത്ത വര്‍ധിപ്പിച്ചത്. ഏറ്റവും ഒടുവില്‍ വാങ്ങിയ ശമ്പളത്തിന്റെ 67 ശതമാനം പെന്‍ഷന്‍ ആയി ലഭിക്കണം എന്ന ആവശ്യവും ഫെഡറേഷന്‍ മുന്നോട്ടുവെച്ചു. അവസാനം വാങ്ങിയ ശമ്പളത്തിന്റെ 50 ശഥമാനം കുടുംബ പെന്‍ഷന്‍ ലഭിക്കണം, പെന്‍ഷന്‍ കമ്യൂട്ടേഷന്‍ കാലാവധി 11 വര്‍ഷമാക്കി കുറയ്ക്കണം എന്നും ആവശ്യമുണ്ട്. നിലവില്‍ 15 വര്‍ഷമാണ് കാലാവധി. സംഘടനകള്‍ മുന്നോട്ട് വെച്ച ആവശ്യങ്ങള്‍ മാത്രമാണിത്. എട്ടാം ശമ്പള കമ്മീഷന്‍ വിഷയം പഠിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. സര്‍ക്കാര്‍ അംഗീകരിച്ചാലാണ് പുതുക്കിയ ശമ്പളം കൈയ്യില്‍ കിട്ടുക. അടുത്ത വര്‍ഷം രണ്ടാംപകുതിയില്‍ ആയിരിക്കുമിത് എന്നാണ് പ്രതീക്ഷ.

(0)കമന്റുകൾ

 

കുക്കികളെക്കുറിച്ചുള്ള ഒരു കുറിപ്പ്

നിങ്ങളെ സൈൻ ഇൻ ചെയ്ത നിലയിൽ നിലനിർത്താനും നിങ്ങളുടെ ഭാഷയും രാജ്യവും ഓർമ്മിക്കാനും Newshunt ആവശ്യമായ കുക്കികൾ ഉപയോഗിക്കുന്നു. നിങ്ങളുടെ അനുമതിയോടെ, ആളുകൾ Newshunt എങ്ങനെ ഉപയോഗിക്കുന്നുവെന്ന് മനസ്സിലാക്കാനും കാലക്രമേണ സേവനം മെച്ചപ്പെടുത്താനും അനലിറ്റിക്സ് കുക്കികളും ഉപയോഗിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.

അംഗീകരിക്കുന്നത് അനലിറ്റിക്സിനെ മാത്രമേ ബാധിക്കൂ. കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ സ്വകാര്യതാ നയം or നിബന്ധനകളും വ്യവസ്ഥകളും.