ആരോഗ്യവകുപ്പിൽ ബിജെപി  നേതാവിന്റെ നിയമനം; രതീഷ്  ആർ  നായരെ പിരിച്ചുവിടാൻ ഉത്തരവിട്ട് കെ മുരളീധരൻ

ആരോഗ്യവകുപ്പിൽ  ബിജെപി  നേതാവിന്റെ നിയമനം;  രതീഷ്  ആർ  നായരെ പിരിച്ചുവിടാൻ ഉത്തരവിട്ട് കെ മുരളീധരൻ
View on original source
വിഭാഗം: Health
പങ്കിടുക
ആർക്കൈവ്
ലൈക്ക്
തിരുവനന്തപുരം: ബിജെപി നേതാവിനെ ആരോഗ്യവകുപ്പിൽ നിയമിച്ച നടപടി വിവാദമായതോടെ ഇടപെട്ട് ആരോഗ്യമന്ത്രി കെ മുരളീധരൻ. ആരോഗ്യവകുപ്പിന് കീഴിലുള്ള സിമെറ്റിൽ സീനിയർ സൂപ്രണ്ടായിരുന്ന ബിജെപി നേതാവ് രതീഷ് ആർ നായരെയാണ് പിരിച്ചുവിടാൻ ആരോഗ്യമന്ത്രി നിർദേശം നൽകിയത്. ബിജെപി പെൻഷനേഴ്സ് സെൽ നേതാവാണ്. സർക്കാർ സർവീസിൽ നിന്ന് വിരമിച്ച രതീഷ് ആർ നായരെ ചട്ടങ്ങൾ ലംഘിച്ച് വീണ്ടും നിയമിച്ചതിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. പിന്നാലെയാണ് മന്ത്രിയുടെ നടപടി. രതീഷിന്റെ നിയമനം മന്ത്രിയോ മന്ത്രിയുടെ ഓഫീസോ അറിയാതെയാണെന്ന് കെ മുരളീധരൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. രതീഷ് ബിജെപിക്കാരനാണെന്നതിൽ സംശയമില്ല. നിയമവശം പരിശോധിച്ച് തുടർ നടപടിയുണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ആരോഗ്യ വകുപ്പിന് കീഴിലുള്ള പത്തനംതിട്ട കോന്നിയിലെ കോളേജ് ഓഫ് നഴ്സിംഗ് സീനിയർ സൂപ്രണ്ട് ആയി ഇക്കഴിഞ്ഞ സെപ്തംബർ 15നാണ് രതീഷിന് നിയമനം നൽകിയത്. കരാർ അടിസ്ഥാനത്തിലായിരുന്നു നിയമനം. സർക്കാരിന് താൽപര്യമുണ്ടെങ്കിൽ കരാർ നീട്ടി നൽകാമെന്നായിരുന്നു വ്യവസ്ഥ, മാസം 31,480 രൂപയായിരുന്നു ശമ്പളം. അടുത്തകാലത്താണ് സർക്കാർ സർവീസിൽ നിന്ന് രതീഷ് വിരമിക്കുന്നത്. അന്ന് ബിജെപിയുടെ സർക്കാർ സർവീസിലുള്ള ഉദ്യോഗസ്ഥരുടെ സംഘടനയായ ബിജെപി സംഘിന്റെ സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു. ഇതിന് പിന്നാലെ ഇക്കഴിഞ്ഞ ജൂലായ് 15നാണ് രതീഷിനെ സർക്കാർ സർവീസിൽ നിന്ന് വിരമിച്ചവർക്കുള്ള ബിജെപിയുടെ പെൻഷണേഴ്സ് സെല്ലിൽ നിയമിച്ചത്.

(0)കമന്റുകൾ

 

കുക്കികളെക്കുറിച്ചുള്ള ഒരു കുറിപ്പ്

നിങ്ങളെ സൈൻ ഇൻ ചെയ്ത നിലയിൽ നിലനിർത്താനും നിങ്ങളുടെ ഭാഷയും രാജ്യവും ഓർമ്മിക്കാനും Newshunt ആവശ്യമായ കുക്കികൾ ഉപയോഗിക്കുന്നു. നിങ്ങളുടെ അനുമതിയോടെ, ആളുകൾ Newshunt എങ്ങനെ ഉപയോഗിക്കുന്നുവെന്ന് മനസ്സിലാക്കാനും കാലക്രമേണ സേവനം മെച്ചപ്പെടുത്താനും അനലിറ്റിക്സ് കുക്കികളും ഉപയോഗിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.

അംഗീകരിക്കുന്നത് അനലിറ്റിക്സിനെ മാത്രമേ ബാധിക്കൂ. കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ സ്വകാര്യതാ നയം or നിബന്ധനകളും വ്യവസ്ഥകളും.