മുട്ടിൽ മരംമുറിക്കേസ്: കുറ്റപത്രത്തിൽ പിഴവ്; അന്വേഷണം പ്രഖ്യാപിച്ച് വനംമന്ത്രി

മുട്ടിൽ മരംമുറിക്കേസ്: കുറ്റപത്രത്തിൽ പിഴവ്; അന്വേഷണം പ്രഖ്യാപിച്ച് വനംമന്ത്രി
View on original source
വിഭാഗം: Blend
പങ്കിടുക
ആർക്കൈവ്
ലൈക്ക്
മുട്ടിൽ മരംമുറിക്കേസിൽ വനംവകുപ്പ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ ചില പിശകുകളുണ്ടെന്ന് വനംമന്ത്രി ഷിബു ബേബി ജോൺ. ക്ലറിക്കൽ പിഴവുകൾ ഉൾപ്പെടെയുള്ളവ കോടതി ചൂണ്ടിക്കാട്ടിയതിനെ തുടർന്നാണ് കുറ്റപത്രം മടക്കിയത്. പിഴവുകൾ ബോധപൂർവം പ്രതികളെ സഹായിക്കാനാണോ എന്നതടക്കം പരിശോധിച്ച് റിപ്പോർട്ട് നൽകാൻ പി.സി.സി.എഫിനോട് ആവശ്യപ്പെട്ടതായി മന്ത്രി പറഞ്ഞു. കേസിൽ 108 ഈട്ടി മരങ്ങൾ വനംവകുപ്പ് നേരത്തെ പിടിച്ചെടുത്തിരുന്നു. ഇതിൽ ഒൻപത് മരങ്ങൾ പട്ടയഭൂമിയിൽനിന്നല്ല മുറിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. മരം മുറിച്ച സ്ഥലത്ത് കുറ്റി കാണിച്ചുകൊടുക്കാൻ പ്രതികൾക്ക് കഴിയാതിരുന്നതിനെ തുടർന്ന് വനഭൂമിയിൽനിന്ന് മരംമുറിച്ചെന്ന നിഗമനത്തിലാണ് വനംവകുപ്പ് കേസെടുത്തത്. വിവാദ റവന്യൂ ഉത്തരവിന്റെ മറവിൽ തട്ടേക്കാട് ഉൾപ്പെടെ വിവിധയിടങ്ങളിൽ വ്യാപകമായി മരംമുറി നടന്നിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വിവാദ ഉത്തരവ് പുറപ്പെടുവിക്കാനുണ്ടായ കാരണവും അന്വേഷിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, മുട്ടിലിൽനിന്ന് മുറിച്ചുകടത്തിയ തടികൾ എറണാകുളം കരിമുകളിൽനിന്ന് പിടികൂടിയതുമായി ബന്ധപ്പെട്ട വഞ്ചനാക്കേസിലാണ് വനംവകുപ്പ് കുറ്റപത്രം സമർപ്പിച്ചത്. ബത്തേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി സാങ്കേതിക പിഴവുകൾ ചൂണ്ടിക്കാട്ടി കുറ്റപത്രം മടക്കുകയായിരുന്നു. കുറ്റപത്രം സമർപ്പിക്കുന്നതിലുണ്ടായ കാലതാമസം വ്യക്തമാക്കുന്ന രേഖ ഉൾപ്പെടാത്തതും മറ്റു സാങ്കേതിക പിഴവുകളും കോടതി ചൂണ്ടിക്കാട്ടി. id=AS_P_BEL_1_19299134 data-position=3 name=Articleshow-Paid-Belly-1 style=display: block; margin-top: 15px; data-priority=7> Around the Web

(0)കമന്റുകൾ

 

കുക്കികളെക്കുറിച്ചുള്ള ഒരു കുറിപ്പ്

നിങ്ങളെ സൈൻ ഇൻ ചെയ്ത നിലയിൽ നിലനിർത്താനും നിങ്ങളുടെ ഭാഷയും രാജ്യവും ഓർമ്മിക്കാനും Newshunt ആവശ്യമായ കുക്കികൾ ഉപയോഗിക്കുന്നു. നിങ്ങളുടെ അനുമതിയോടെ, ആളുകൾ Newshunt എങ്ങനെ ഉപയോഗിക്കുന്നുവെന്ന് മനസ്സിലാക്കാനും കാലക്രമേണ സേവനം മെച്ചപ്പെടുത്താനും അനലിറ്റിക്സ് കുക്കികളും ഉപയോഗിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.

അംഗീകരിക്കുന്നത് അനലിറ്റിക്സിനെ മാത്രമേ ബാധിക്കൂ. കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ സ്വകാര്യതാ നയം or നിബന്ധനകളും വ്യവസ്ഥകളും.