തീരദേശത്ത് വിസ്മയമൊരുക്കാൻ റാസൽഖൈമ; വെടിക്കെട്ടും ഡ്രോൺ ഷോയും, പുതുവത്സരാഘോഷത്തിന് ആഘോഷരാവ്

തീരദേശത്ത് വിസ്മയമൊരുക്കാൻ റാസൽഖൈമ; വെടിക്കെട്ടും ഡ്രോൺ ഷോയും, പുതുവത്സരാഘോഷത്തിന് ആഘോഷരാവ്
View on original source
വിഭാഗം: Tourism
പങ്കിടുക
ആർക്കൈവ്
ലൈക്ക്
റാസൽഖൈമ∙ വരാനിരിക്കുന്ന പുതുവത്സരത്തെ വരവേൽക്കാൻ അഞ്ച് കിലോമീറ്റർ തീരദേശത്ത് വിസ്മയമൊരുക്കി റസൽഖൈമ. 11 മണിക്കൂർ നീണ്ടുനിൽക്കുന്ന വിപുലമായ പുതുവത്സരാഘോഷത്തിന് റസൽഖൈമ ഒരുങ്ങി. വെടിക്കെട്ടും ഡ്രോൺ ഷോയും തത്സമയ സംഗീത പരിപാടികളും അരങ്ങേറും. ജെയ്സ് ഫെസ്റ്റിവൽ ഗ്രൗണ്ടിൽ നടക്കുന്ന ആഘോഷങ്ങളിലേക്ക് പ്രവേശനം സൗജന്യമാണ്. എന്നാൽ ഇതിനായി മുൻകൂട്ടി റജിസ്റ്റർ ചെയ്യണം. ഇൌ മാസം 15 മുതലാണ് റജിസ്ട്രേഷൻ ആരംഭിക്കുക. ഡിസംബർ 31-ന് വൈകിട്ട് നാലിന് ആരംഭിക്കുന്ന ആഘോഷങ്ങൾ ജനുവരി ഒന്നിന് പുലർച്ചെ മൂന്ന് വരെ നീണ്ടുനിൽക്കും. രാത്രി 11.50 മുതൽ 12.05 വരെയാണ് പ്രധാന വെടിക്കെട്ടും ഡ്രോൺ ഷോയും നടക്കുക. സംഗീതത്തിന്റെ അകമ്പടിയോടെയായിരിക്കും ഇത്. ഒരു റജിസ്ട്രേഷൻ ഉപയോഗിച്ച് പ്രധാന വ്യക്തിക്ക് പുറമെ നാല് പേർക്ക് കൂടി പ്രവേശിക്കാം. ഒരു വാഹനത്തിനുള്ള പാസും ഇതിലൂടെ ലഭിക്കും. വെബ്സൈറ്റ് വഴി റജിസ്റ്റർ ചെയ്യുമ്പോൾ ലഭിക്കുന്ന ക്യൂആർ കോഡ് പ്രവേശന കവാടത്തിൽ കാണിക്കണം. ഡിസംബർ 31-ന് വൈകിട്ട് ഏഴ് മുതൽ പ്രദേശത്തെ റോഡുകൾ അടയ്ക്കും. അതിനാൽ സന്ദർശകർ നേരത്തെ എത്തണമെന്ന് സംഘാടകർ നിർദേശിച്ചു. എക്സിറ്റ് 122 മാത്രമായിരിക്കും ഫെസ്റ്റിവൽ ദിനത്തിൽ പൊതുജനങ്ങൾക്കുള്ള ഏക പാർക്കിങ് കേന്ദ്രം. ഇവിടെ രാവിലെ 10 മുതൽ സൗജന്യ പാർക്കിങ് ലഭ്യമായിരിക്കും. പാർക്കിങ് കേന്ദ്രത്തിൽ നിന്ന് ഫെസ്റ്റിവൽ ഗ്രൗണ്ടിലേക്ക് സൗജന്യ ബസ് സർവീസുകൾ ഉണ്ടായിരിക്കും. ഇതിനു പുറമെ അൽ മർജാൻ ദ്വീപിലേക്ക് പ്രവേശിക്കുന്നതിനും പ്രത്യേക റജിസ്ട്രേഷൻ നിർബന്ധമാണ്. റസൽഖൈമ കോർണിഷിൽ രാത്രി ഒൻപതിന് പ്രത്യേക വെടിക്കെട്ട് ഉണ്ടായിരിക്കും. മനാർ മാൾ പ്രോമനേഡിൽ നിന്നും പരിസരങ്ങളിൽ നിന്നും റജിസ്ട്രേഷൻ ഇല്ലാതെ തന്നെ പൊതുജനങ്ങൾക്ക് ഇത് കാണാം.

(0)കമന്റുകൾ

 

കുക്കികളെക്കുറിച്ചുള്ള ഒരു കുറിപ്പ്

നിങ്ങളെ സൈൻ ഇൻ ചെയ്ത നിലയിൽ നിലനിർത്താനും നിങ്ങളുടെ ഭാഷയും രാജ്യവും ഓർമ്മിക്കാനും Newshunt ആവശ്യമായ കുക്കികൾ ഉപയോഗിക്കുന്നു. നിങ്ങളുടെ അനുമതിയോടെ, ആളുകൾ Newshunt എങ്ങനെ ഉപയോഗിക്കുന്നുവെന്ന് മനസ്സിലാക്കാനും കാലക്രമേണ സേവനം മെച്ചപ്പെടുത്താനും അനലിറ്റിക്സ് കുക്കികളും ഉപയോഗിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.

അംഗീകരിക്കുന്നത് അനലിറ്റിക്സിനെ മാത്രമേ ബാധിക്കൂ. കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ സ്വകാര്യതാ നയം or നിബന്ധനകളും വ്യവസ്ഥകളും.