മഴ മുന്നറിയിപ്പിൽ മാറ്റം; തിരുവനന്തപുരം ഉൾപ്പെടെ 6 ജില്ലകളിൽ യെല്ലോ അലേർട്ട്

മഴ മുന്നറിയിപ്പിൽ മാറ്റം; തിരുവനന്തപുരം ഉൾപ്പെടെ 6 ജില്ലകളിൽ യെല്ലോ അലേർട്ട്
View on original source
വിഭാഗം: Tourism
പങ്കിടുക
ആർക്കൈവ്
ലൈക്ക്
സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. തിരുവനന്തപുരം ജില്ലയിൽ കൂടി യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലായിരുന്നു രാവിലെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നത്. മറ്റു ജില്ലകളിൽ മഴ മുന്നറിയിപ്പുകൾ ഇല്ലെങ്കിലും ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടി ശക്തമായ മഴയ്ക്കും 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. നാളെ ഒരു ജില്ലകളിലും ഇതുവരെ മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല. കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്ത് വ്യാപക മഴ ലഭിച്ചിരുന്നു. ശക്തമായ മഴയിൽ വിവിധയിടങ്ങളിൽ നാശനഷ്ടങ്ങളും ഉണ്ടായി. മലപ്പുറത്തും ഇടുക്കിയിലും ഉണ്ടായ മലവെള്ളപ്പാച്ചിലിലും മണ്ണിടിച്ചിലിലും അറ് ജിവനുകളാണ് നഷ്ടപ്പെട്ടത്. English summary: Kerala rain alert updated as yellow alert is issued in six districts including Thiruvananthapuram. Thunderstorms and gusty winds are also likely to happen. കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

(0)കമന്റുകൾ

 

കുക്കികളെക്കുറിച്ചുള്ള ഒരു കുറിപ്പ്

നിങ്ങളെ സൈൻ ഇൻ ചെയ്ത നിലയിൽ നിലനിർത്താനും നിങ്ങളുടെ ഭാഷയും രാജ്യവും ഓർമ്മിക്കാനും Newshunt ആവശ്യമായ കുക്കികൾ ഉപയോഗിക്കുന്നു. നിങ്ങളുടെ അനുമതിയോടെ, ആളുകൾ Newshunt എങ്ങനെ ഉപയോഗിക്കുന്നുവെന്ന് മനസ്സിലാക്കാനും കാലക്രമേണ സേവനം മെച്ചപ്പെടുത്താനും അനലിറ്റിക്സ് കുക്കികളും ഉപയോഗിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.

അംഗീകരിക്കുന്നത് അനലിറ്റിക്സിനെ മാത്രമേ ബാധിക്കൂ. കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ സ്വകാര്യതാ നയം or നിബന്ധനകളും വ്യവസ്ഥകളും.