കമ്മ്യൂണിറ്റീസ് മാറി 'കോൺടാക്റ്റ്സ്' ടാബ് വരുന്നു; വാട്‌സ്‌ആപ്പിൽ ചാറ്റിങ് ഇനി കൂടുതൽ എളുപ്പം

കമ്മ്യൂണിറ്റീസ് മാറി 'കോൺടാക്റ്റ്സ്' ടാബ് വരുന്നു; വാട്‌സ്‌ആപ്പിൽ ചാറ്റിങ് ഇനി കൂടുതൽ എളുപ്പം
View on original source
വിഭാഗം: SciTech
പങ്കിടുക
ആർക്കൈവ്
ലൈക്ക്
ഹൈദരാബാദ്: ആൻഡ്രോയിഡ് ബീറ്റ ഉപയോക്താക്കൾക്കായി വാട്ട്‌സ്ആപ്പ് പുതിയ കോൺടാക്റ്റ് ടാബ് അവതരിപ്പിച്ചിരിക്കുകയാണ്. താഴെയുള്ള നാവിഗേറ്റർ ബാറിലെ കമ്മ്യൂണിറ്റീസ് ഭാഗത്തിന് പകരമാണ് പുതിയ ടാബ് വരുന്നത്. ഇത് ഉപയോക്താക്കൾക്ക് അവരുടെ കോൺടാക്റ്റുകൾ എളുപ്പത്തിൽ കാണാനും ആരൊക്കെ ഓൺലൈനിൽ ഉണ്ടെന്ന് മനസ്സിലാക്കാനും സഹായിക്കും. കോൺടാക്‌റ്റുകളെ എങ്ങനെ കണ്ടെത്താം? കൂടാതെ ഈ ടാബിന് മുകളിലായി 'ഫേവറിറ്റ്സ്' സെക്ഷൻ നിർമിച്ച് ഇഷ്‌ട്ടപ്പെട്ട കോൺടാക്‌റ്റുകളെ പിൻ ചെയ്‌ത് വെയ്‌ക്കാനും സാധിക്കും. WABetaInfo റിപ്പോർട്ട് അനുസരിച്ച്, ഇതിലൂടെ സുഹൃത്തുക്കളുമായി എളുപ്പത്തിൽ ചാറ്റ് ചെയ്യാൻ സാധിക്കും. മുഴുവൻ കോൺടാക്റ്റ് ലിസ്റ്റും എ,ബി,സി,ഡി ക്രമത്തിലോ ജന്മദിനം അനുസരിച്ചോ, അല്ലെങ്കിൽ അവർ എപ്പോൾ ആക്ടീവ് ആകുന്നു എന്ന് നോക്കിയോ മൂന്ന് രീതിയിൽ തരംതിരിക്കാം. ഇതിൽ 'ആക്ടിവിറ്റി' തിരഞ്ഞെടുത്താൽ ഇപ്പോൾ ഓൺലൈനിലുള്ളവരുടെ പേരിന് നേരെ ഒരു പച്ച ഡോട്ട് കാണാം. ഓൺലൈനിൽ ഇല്ലാത്തവർ അവസാനം എപ്പോഴാണ് വന്നതെന്നും കാണിക്കും. അതേസമയം നിങ്ങളുടെ കോൺടാക്‌റ്റിലുള്ളവർ ഓൺലൈൻ സ്റ്റാറ്റസും, ലാസ്റ്റ് സീൻ സമയവും പരസ്യമാക്കി വെച്ചിട്ടുണ്ടെങ്കിൽ മാത്രമേ ഈ വിവരങ്ങൾ കാണാൻ സാധിക്കൂ. ഇൻവൈറ്റ് ഓപ്‌ഷനും ഈ ലിസ്റ്റിന് താഴെയായി മെറ്റ എഐയുമായി സംസാരിക്കാനുള്ള കുറുക്കുവഴി നൽകിയിട്ടുണ്ട്. മെറ്റാ എഐ എപ്പോഴും ഓൺലൈൻ ആയതുകൊണ്ട് ഐക്കണിന് നേരെ പച്ചപ്പൊട്ട് ഉണ്ടായിരിക്കും. വാട്‌സ്‌ആപ്പ് ഇൻവിറ്റേഷൻ ലിങ്ക് മറ്റ് ആപ്പുകളിലേക്ക് ഷെയർ ചെയ്യാനും, ഇൻസ്റ്റാഗ്രാം ഫോളോവേഴ്സിനെ വാട്സാപ്പിലേക്ക് ക്ഷണിക്കാനുമുള്ള ഓപ്ഷനുകളും ഇതിലുണ്ട്. WhatsApp is rolling out a new Contacts tab on Android beta! WhatsApp is finally introducing a new tab to see online contacts from the bottom navigation bar on Android. https://t.co/KQb5KLQ7da https://t.co/0LxAE4ORL6 പുതിയ കോൺടാക്‌റ്റ് ചേർക്കാം സ്ക്രീനിന്‍റെ താഴെ വലതുഭാഗത്തുള്ള ഫ്ലോട്ടിങ് ബട്ടൺ അമർത്തി പേര്, യൂസർ നെയിം, ഫോൺ നമ്പർ എന്നിവ നൽകി പുതിയ കോൺടാക്റ്റുകൾ കൂട്ടിച്ചേർക്കാം. ഇങ്ങനെ ഫോൺ നമ്പറുള്ള കോൺടാക്റ്റുകൾ നിങ്ങളുടെ ഫോണിന്‍റെ അഡ്രസ് ബുക്കിലേക്ക് നേരിട്ട് സേവ് ചെയ്യാനും സാധിക്കും. കമ്മ്യൂണിറ്റി ടാബ് മാറിയതിന് പിന്നിൽ ചാറ്റ് ലിസ്റ്റിലേക്ക് വാട്ട്‌സ്ആപ്പ് ഇതിനകം ഒരു കമ്മ്യൂണിറ്റി ഫിൽട്ടർ ചേർത്തിട്ടുണ്ട്. ഇത് ഒരു പ്രത്യേക കമ്മ്യൂണിറ്റി ടാബിന്‍റെ ആവശ്യകത ഇല്ലാതാക്കുന്നു. ഓരോ ചാറ്റും തുറക്കാതെ തന്നെ ഓൺലൈനിൽ ആളുകളെ വേഗത്തിൽ കണ്ടെത്താൻ ഉപയോക്താക്കളെ അനുവദിക്കുന്ന ഒരു കോൺടാക്‌റ്റ് ടാബ് ഇത് ഇപ്പോൾ മാറ്റിസ്ഥാപിച്ചു. വാട്ട്‌സ്ആപ്പ് വ്യത്യസ്‌ത കോൺഫിഗറേഷനുകൾ പരീക്ഷിക്കുന്നുണ്ട്. ചില ഉപയോക്താക്കൾക്ക് മെറ്റാ എഐ ടാബ് ഉണ്ടായിരിക്കാം. അതിനാൽ കോൺടാക്‌റ്റ് ടാബ് വ്യത്യസ്തമായി ദൃശ്യമായേക്കാം. ഈ സവിശേഷത നിലവിൽ കുറച്ച് ബീറ്റാ ടെസ്റ്റർമാർക്ക് മാത്രമേ ലഭ്യമാകൂ. എന്നിരുന്നാലും, കാലക്രമേണ ഒരു പുതിയ അപ്‌ഡേറ്റ് ഉപയോഗിച്ച് ഇത് എല്ലാ ഉപയോക്താക്കൾക്കും ലഭ്യമാക്കും. കൂടാതെ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് വാട്ട്‌സ്ആപ്പ് അപ്‌ഡേറ്റ് ചെയ്തുകൊണ്ട് ആളുകൾക്ക് ഈ പുതിയ സവിശേഷത ഉപയോഗിക്കാൻ കഴിയും. എല്ലാ ഉപയോക്താക്കൾക്കും ഇത് എപ്പോൾ ലഭ്യമാക്കുമെന്ന് വാട്ട്‌സ്ആപ്പ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

(0)കമന്റുകൾ

 

കുക്കികളെക്കുറിച്ചുള്ള ഒരു കുറിപ്പ്

നിങ്ങളെ സൈൻ ഇൻ ചെയ്ത നിലയിൽ നിലനിർത്താനും നിങ്ങളുടെ ഭാഷയും രാജ്യവും ഓർമ്മിക്കാനും Newshunt ആവശ്യമായ കുക്കികൾ ഉപയോഗിക്കുന്നു. നിങ്ങളുടെ അനുമതിയോടെ, ആളുകൾ Newshunt എങ്ങനെ ഉപയോഗിക്കുന്നുവെന്ന് മനസ്സിലാക്കാനും കാലക്രമേണ സേവനം മെച്ചപ്പെടുത്താനും അനലിറ്റിക്സ് കുക്കികളും ഉപയോഗിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.

അംഗീകരിക്കുന്നത് അനലിറ്റിക്സിനെ മാത്രമേ ബാധിക്കൂ. കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ സ്വകാര്യതാ നയം or നിബന്ധനകളും വ്യവസ്ഥകളും.