ബലാത്സംഗ കേസ്: തൃണമൂൽ കോൺഗ്രസ് എം എൽ എ. പരേഷ് റാം ദാസ് കൊൽക്കത്ത വിമാനത്താവളത്തിൽ അറസ്റ്റിൽ

ബലാത്സംഗ കേസ്: തൃണമൂൽ കോൺഗ്രസ് എം എൽ എ. പരേഷ് റാം ദാസ് കൊൽക്കത്ത വിമാനത്താവളത്തിൽ അറസ്റ്റിൽ
View on original source
വിഭാഗം: Politics
പങ്കിടുക
ആർക്കൈവ്
ലൈക്ക്
കൊൽക്കത്ത | ബലാത്സംഗം ഉൾപ്പെടെ ക്രിമിനൽ കേസുകളിൽ പ്രതിയായി ഒളിവിൽ കഴിയുകയായിരുന്ന തൃണമൂൽ കോൺഗ്രസ് എം എൽ എ പരേഷ് റാം ദാസ് കൊൽക്കത്ത വിമാനത്താവളത്തിൽ അറസ്റ്റിലായി. മുംബൈയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് തിങ്കളാഴ്ച വൈകുന്നേരം നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് ഇദ്ദേഹത്തെ പോലീസ് പിടികൂടിയത്. കാനിങ് പശ്ചിം മണ്ഡലത്തിൽ നിന്നുള്ള എം എൽ എ യായ ഇദ്ദേഹത്തെ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കും. കഴിഞ്ഞ 17 ദിവസമായി ഇദ്ദേഹം ഒളിവിൽ കഴിയുകയായിരുന്നു. സൗത്ത് 24 പർഗാനാസ് ജില്ലയിലെ ബാരുയിപൂർ പോലീസിന്റെ സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് (SOG) ആണ് ഇദ്ദേഹത്തെ വിമാനത്താവളത്തിൽ വെച്ച് പിടികൂടിയത്. ബംഗാൾ വിടാൻ പരേഷ് റാം ദാസ് പദ്ധതിയിടുന്നതായി എസ് ഒ ജി ക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കൊൽക്കത്ത വിമാനത്താവളത്തിന്റെ ചുമതലയുള്ള ബിധാനഗർ പോലീസ് കമ്മീഷണറേറ്റുമായി ബന്ധപ്പെട്ടാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സെപ്റ്റംബർ 5 ന് കാനിങ് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ബലാത്സംഗം, ഗൂഢാലോചന തുടങ്ങിയ കേസുകളിലാണ് എം എൽ എ ഉൾപ്പെട്ടിരിക്കുന്നത്. നേരത്തെ സി ഐ ഡി ഇദ്ദേഹത്തെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നെങ്കിലും ഒരു തവണ മാത്രമാണ് ഹാജരായത്. പിന്നീട് ഒക്ടോബർ അവസാന വാരത്തോടെ ഇദ്ദേഹം ഒളിവിൽ പോവുകയായിരുന്നു. അടുത്തിടെ കാനിങ്ങിലെ ഇദ്ദേഹത്തിന്റെ വസതിയിൽ പോലീസ് റെയ്ഡ് നടത്തിയിരുന്നു. ഈ സമയം അദ്ദേഹം അവിടെ ഉണ്ടായിരുന്നില്ലെങ്കിലും മറ്റ് നാല് പ്രാദേശിക തൃണമൂൽ നേതാക്കളെ പോലീസ് ഇവിടെ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ഏപ്രിലിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബി ജെ പി യോട് തൃണമൂൽ കോൺഗ്രസ് പരാജയപ്പെട്ടതിന് പിന്നാലെ പാർട്ടിയിലുണ്ടായ പിളർപ്പിൽ പ്രതിപക്ഷ നേതാവ് ഋതബ്രത ബാനർജിയുടെ നേതൃത്വത്തിലുള്ള വിമത വിഭാഗത്തിലേക്ക് പരേഷ് റാം ദാസ് മാറിയിരുന്നു. എന്നാൽ പിന്നീട് ഇദ്ദേഹം മമത ബാനർജി ക്യാമ്പിലേക്ക് തന്നെ തിരിച്ചെത്തുകയായിരുന്നു. Content Highlights TMC MLA Paresh Ram Das was arrested at Kolkata airport while attempting to flee to Mumbai. He faces rape and extortion charges. He evaded CID summons for 17 days. ജിഎന്‍എ വൈദ്യുതി വാങ്ങില്ലെന്നറിഞ്ഞത് മാധ്യമങ്ങളിലൂടെ; അതൃപ്തി പരസ്യമാക്കി മന്ത്രി സണ്ണി ജോസഫ് വിവാദങ്ങള്‍ക്ക് പിറകെ നെടുമ്പാശ്ശേരി എയര്‍ലോഞ്ച് ബാറിന് അനുവദിച്ച ലൈസന്‍സ് സര്‍ക്കാര്‍ റദ്ദാക്കി രോഗികള്‍ക്ക് ആശ്വാസം; രാജ്യത്ത് കാന്‍സര്‍ മരുന്നുകളുടെ വില നിയന്ത്രണം പ്രാബല്യത്തില്‍ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ പി ടി ഉഷക്ക് തോല്‍വി 'ഞാന്‍ എന്തു ചെയ്തു' എന്ന് ആലോചിക്കണം; തിരഞ്ഞെടുപ്പു തോല്‍വികളില്‍ ജനങ്ങളെ കുറ്റപ്പെടുത്തരുത്: എം എ ബേബി സഭ നിര്‍ദ്ദേശിച്ചയാളെ റവന്യൂമന്ത്രിയുടെ സെക്രട്ടറിയാക്കി; പരസ്യമായി നന്ദി പറഞ്ഞ് ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി

(0)കമന്റുകൾ

 

കുക്കികളെക്കുറിച്ചുള്ള ഒരു കുറിപ്പ്

നിങ്ങളെ സൈൻ ഇൻ ചെയ്ത നിലയിൽ നിലനിർത്താനും നിങ്ങളുടെ ഭാഷയും രാജ്യവും ഓർമ്മിക്കാനും Newshunt ആവശ്യമായ കുക്കികൾ ഉപയോഗിക്കുന്നു. നിങ്ങളുടെ അനുമതിയോടെ, ആളുകൾ Newshunt എങ്ങനെ ഉപയോഗിക്കുന്നുവെന്ന് മനസ്സിലാക്കാനും കാലക്രമേണ സേവനം മെച്ചപ്പെടുത്താനും അനലിറ്റിക്സ് കുക്കികളും ഉപയോഗിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.

അംഗീകരിക്കുന്നത് അനലിറ്റിക്സിനെ മാത്രമേ ബാധിക്കൂ. കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ സ്വകാര്യതാ നയം or നിബന്ധനകളും വ്യവസ്ഥകളും.