വിശുദ്ധ കാര്‍ലൊ അക്വുറ്റിസിന്റെ ജീവിത വഴികള്‍ തെരഞ്ഞെടുക്കുന്ന യുവതലമുറക്കും മറ്റുള്ളവര്‍ക്കും വിശുദ്ധിയുടെ പാതയിലൂടെ സഞ്ചരിക്കുവാനുള്ള ശക്‌തിയുള്ളവരും സമൂഹത്തില്‍ നന്മയുടെ പ്രകാശം തെളിയിക്കുന്നവരുമായി തീരുമെന്നും കെ.സി.വൈ.എം, എസ്.എം.വൈ.എം തലശേരി അതിരൂപതയുടെ നേതൃത്വത്തില്‍ വിശുദ്ധ കാര്‍ലോ അക്യുട്ടിസിന്റെ തിരുനാളിനോടനുബന്ധിച്ച് സംഘടിപ്പിച്ച കാര്‍ലോ സ്‌റ്റെപ്‌സ് രണ്ടാം യുവജന തീര്‍ത്ഥാടന സംഗമം തലശേരി അതിരൂപത ബിഷപ്പ് മാര്‍.ജോസഫ് പാീപ്ലാനി ഉദ്‌ഘാടനം ചെയ്‌ത് യുവജനങ്ങളോടായി പറഞ്ഞു. നടുവില്‍ സെന്റ് മേരീസ് ദേവാലയത്തില്‍ നിന്ന് ചെമ്പന്തൊട്ടി ഫൊറോന വികാരി ഫാ.ആന്റണി മഞ്ഞളാംകുന്നേല്‍ ഫ്‌ലാഗ് കെ.സി.വൈ.എം അതിരൂപത പ്രസിഡന്റ് അബിന്‍ വടക്കേകരക്ക് നല്‍കി വിശ്വാസ പ്രഘോഷണറാലി ഉദ്‌ഘാടനം ചെയ്‌തു.മൂവായിരത്തോളം യുവജനങ്ങള്‍ പങ്കെടുത്ത തീര്‍ത്ഥാടനം വിളക്കന്നൂര്‍ ദിവ്യകാരുണ്യ അത്ഭുത സന്നിധിയില്‍ സമാപിച്ചു. അതിരൂപതയിലെ മുഴുവന്‍ ഫൊറോനകളില്‍ നിന്നായി എത്തി ചേര്‍ന്ന യുവജനങ്ങള്‍ തീര്‍ത്ഥാടന റാലിയില്‍ അണിചേര്‍ന്നു. ആധുനിക സാങ്കേതികവിദ്യകളെ ദൈവീക സ്‌നേഹത്തിന്റെയും സുവിശേഷ പ്രചാരണത്തിന്റെയും ഉത്തമ മാധ്യമമാക്കി മാറ്റിയ വിശുദ്ധ കാര്‍ലോ അകിറ്റസിന്റെ ജീവിതം ഡിജിറ്റല്‍ യുഗത്തിലും വിശുദ്ധിയുടെ വഴിയേ സഞ്ചരിക്കാന്‍ ഇന്നത്തെ യുവതലമുറയ്‌ക്കും ഏവര്‍ക്കും വലിയ വഴികാട്ടിയുംപ്രകാശഗോപുരവുമാണെന്ന് ആര്‍ച്ച്‌ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി ഉദ്‌ഘാടന സമ്മേളനത്തില്‍ പറഞ്ഞു. വിശുദ്ധ കാര്‍ലോ അക്വിറ്റിസിന്റെ ജീവിതത്തിലെ വിവിധ സുപ്രധാന നിമിഷങ്ങളും സന്ദേശങ്ങളും മനോഹരമായിദൃശ്യവല്‍ക്കരിച്ചുകൊണ്ട് യുവജനങ്ങള്‍ പങ്കെടുത്ത വര്‍ണ്ണാഭമായ റാലിയും പരിപാടിയുടെ ഭാഗമായി ശ്രദ്ധേയമായി. തീര്‍ത്ഥാടനത്തിന്റെ ഭാഗമായി വിളക്കന്നൂര്‍ പള്ളി അങ്കണത്തില്‍ ഫാ. സചിന്‍ കപ്പുച്ചിന്‍ ടീം നയിച്ച മ്യൂസിക്കല്‍ അഡോറേഷനും ഒരുക്കിയിരുന്നു. തീര്‍ത്ഥാടനത്തിന് കെ.സി.വൈ.എം തലശേരി അതിരൂപത പ്രസിഡന്റ് അബിന്‍ വടക്കേക്കര, അതിരൂപത ഡയറക്‌ടര്‍ ഫാ. അഖില്‍ മാത്യു മുക്കുഴി, വിളക്കന്നൂര്‍ ഇടവക വികാരി ഫാ.തോമസ് കീഴാരത്തില്‍,നടുവില്‍ ഇടവക വികാരി ഫാ.ജോബി ചെരുവില്‍,പൈസക്കരി ഫൊറോന വികാരി ഫാ.നോബിള്‍ ഓണംകുളം,ഫാ.അമല്‍ വള്ളിയില്‍,ഫാ.ജോബി എടത്തിനാല്‍,ജനറല്‍ സെക്രട്ടറി ജിസ്‌മോന്‍ കുരിക്കാട്ടില്‍, വൈസ് ഡയറക്‌ടര്‍ സി. ജോസ്‌ന എസ്.എച്ച്., എബിന്‍ കാഞ്ഞിരത്തിങ്കല്‍,ട്രഷറര്‍ ബിബിന്‍ പീടിയേക്കല്‍, വൈസ് പ്രസിഡന്റുമാരായ അഖില്‍ നെല്ലിക്കല്‍, ശ്രേയ ശ്രുതിനിലയം, സോന ചവണിയാങ്കല്‍, എഡ്വിന്‍ തെക്കേമുറിയില്‍, എന്നിവര്‍ നേതൃത്വം നല്‍-കി. ജോസ് ചാണ്ടിക്കൊല്ലിശ്രീകണ്‌ഠാപുരം
(0)കമന്റുകൾ