ഷിജിനെ വിജയിയാക്കാൻ ബിഗ് ബോസ് നാടകം കളിക്കുന്നു; ആറ്റം ബോംബ് ടാസ്ക്കിൽ സംശയവുമായി പൂജ കൃഷ്ണ

ഷിജിനെ വിജയിയാക്കാൻ ബിഗ് ബോസ് നാടകം കളിക്കുന്നു; ആറ്റം ബോംബ് ടാസ്ക്കിൽ സംശയവുമായി പൂജ കൃഷ്ണ
View on original source
വിഭാഗം: Entertainment
പങ്കിടുക
ആർക്കൈവ്
ലൈക്ക്
Bigg Boss malayalam Updates: ബിഗ് ബോസ് മലയാളം സീസൺ 8-ൽ ഷിജിനെ വിജയിയാക്കാൻ ബിഗ് ബോസ് തന്നെ നാടകീയ രംഗങ്ങൾ ഒരുക്കുകയാണോ? ആറ്റം ബോംബ് ഒളിപ്പിക്കുന്ന ടാസ്ക്കിലെ സംഭവവികാസങ്ങളിൽ സംശയം പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബിഗ് ബോസ് സീസൺ 8 പ്രീ ഷോയായ 'അഗ്നിപരീക്ഷ'യിലെ മത്സരാർഥിയായിരുന്ന പൂജ കൃഷ്ണ. ടാസ്ക്കിന്റെ അവസാനം ബോംബ് ഷിജിന്റെ കൈയിൽ തന്നെ എത്തുമെന്ന് തനിക്ക് നേരത്തെ അറിയാമായിരുന്നുവെന്നാണ് പൂജയുടെ ആരോപണം. ആറ്റം ബോംബ് ഒളിപ്പിക്കുന്ന ടാസ്ക്കിൽ ഷിജിൻ കുറച്ചുനേരം പല സ്ഥലങ്ങളിലും അന്വേഷിച്ചശേഷമാണ് ബോംബ് കണ്ടെത്തിയത്. എന്നാൽ ഈ സംഭവം തനിക്ക് വിശ്വസിക്കാൻ പ്രയാസമുണ്ടെന്നാണ് പൂജ പറയുന്നത്. ഷിജിൻ തന്നെ ബോംബ് കണ്ടെത്തുന്ന രീതിയിൽ കാര്യങ്ങൾ ആസൂത്രണം ചെയ്തതാണോ എന്ന സംശയവും പൂജ പങ്കുവച്ചു. ഈ പരസ്യത്തിന് ശേഷം വായന തുടരാം "ഷിജിൻ കുറെ നേരം നോക്കിയിരിക്കുന്നു, കുറച്ച് സ്ഥലത്ത് അന്വേഷിക്കുന്നു. ഒടുവിൽ ഷിജിനു തന്നെ സാധനം കിട്ടുന്നു. ഇത് എനിക്ക് വിശ്വസിക്കാൻ കുറച്ച് ബുദ്ധിമുട്ടുണ്ട്. ഇത് സ്ക്രിപ്റ്റ് ആയിരിക്കും എന്ന് തോന്നുന്നു", എന്നാണ് പൂജ പറഞ്ഞത്. Also Read | 'അന്ന് പറഞ്ഞത് ജീവിതത്തിൽ അറംപറ്റി'; ബിഗ് ബോസിലെ മോഹൻലാലിന്റെ ചോദ്യം ഓർത്ത് രേണു സുധി ഇതിലൂടെ ഷിജിനെ മികച്ച ഗെയിമറായി അവതരിപ്പിക്കാനും ഒടുവിൽ കപ്പ് ഷിജിന് നൽകാനുമാണ് ബിഗ് ബോസ് ശ്രമിക്കുന്നതെന്നാണ് പൂജയുടെ ആരോപണം. ഈ പരസ്യത്തിന് ശേഷം വായന തുടരാം ഇക്കാര്യം പറയുമ്പോൾ തനിക്ക് ഷിജിനോട് ദേഷ്യമുണ്ടെന്ന് തോന്നിയേക്കാമെന്നും എന്നാൽ വ്യക്തിപരമായി അദ്ദേഹത്തോട് യാതൊരു വിരോധവുമില്ലെന്നും പൂജ വ്യക്തമാക്കി. ഷിജിനെ വിജയിയാക്കാൻ ബിഗ് ബോസ് പല നാടകീയ രംഗങ്ങളും ഒരുക്കുന്നതായി തനിക്ക് തോന്നിയെന്നാണ് പൂജയുടെ വാക്കുകൾ. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS .

(0)കമന്റുകൾ

 

കുക്കികളെക്കുറിച്ചുള്ള ഒരു കുറിപ്പ്

നിങ്ങളെ സൈൻ ഇൻ ചെയ്ത നിലയിൽ നിലനിർത്താനും നിങ്ങളുടെ ഭാഷയും രാജ്യവും ഓർമ്മിക്കാനും Newshunt ആവശ്യമായ കുക്കികൾ ഉപയോഗിക്കുന്നു. നിങ്ങളുടെ അനുമതിയോടെ, ആളുകൾ Newshunt എങ്ങനെ ഉപയോഗിക്കുന്നുവെന്ന് മനസ്സിലാക്കാനും കാലക്രമേണ സേവനം മെച്ചപ്പെടുത്താനും അനലിറ്റിക്സ് കുക്കികളും ഉപയോഗിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.

അംഗീകരിക്കുന്നത് അനലിറ്റിക്സിനെ മാത്രമേ ബാധിക്കൂ. കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ സ്വകാര്യതാ നയം or നിബന്ധനകളും വ്യവസ്ഥകളും.