ടെസ്റ്റ് ടീമിനേയും നയിക്കാൻ സ്മൃതി; ആദ്യ മത്സരം ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ

ടെസ്റ്റ് ടീമിനേയും നയിക്കാൻ സ്മൃതി; ആദ്യ മത്സരം ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ
View on original source
വിഭാഗം: Sports
പങ്കിടുക
ആർക്കൈവ്
ലൈക്ക്
മുംബൈ: ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ സ്മൃതി മന്ദാന ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനാകും. ഏകദിന ടീമിന്റെ ക്യാപ്റ്റനായതിന് പിന്നാലെയാണ് സ്മൃതി ടെസ്റ്റ് ടീമിനേയും നയിക്കാനൊരുങ്ങുന്നത്. ഹർമൻപ്രീത് കൗർ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞതോടെയാണ് സ്മൃതി പുതിയ ദൗത്യം ഏറ്റെടുത്തത്. പരിക്കുമൂലം ഏഷ്യാ കപ്പ്, ഏഷ്യൻ ഗെയിംസ്, സിംബാബ്‌വെ പരമ്പര എന്നിവ നഷ്ടമായ ജെമീമ റോഡ്രിഗസ് ഈ പര്യടനത്തിലൂടെ ഇന്ത്യൻ ടീമിൽ തിരിച്ചെത്തും. ടെസ്റ്റ്, ഏകദിന ഫോർമാറ്റുകളിൽ ദീപ്തി ശർമയാകും വൈസ് ക്യാപ്റ്റൻ. അതേസമയം ട്വന്റി 20 പരമ്പരയിൽ ഷഫാലി വർമയാകും വൈസ് ക്യാപ്റ്റൻ. ഡിസംബർ ഒമ്പത് മുതൽ ഡിസംബർ 30 വരെ നടക്കുന്ന പര്യടനത്തിൽ ഇന്ത്യ ഒരു ടെസ്റ്റും മൂന്ന് ഏകദിനങ്ങളും മൂന്ന് ട്വന്റി 20 മത്സരങ്ങളും കളിക്കും. ഇന്ത്യയിൽ നടന്ന ട്വൻി 20, ഏകദിന പരമ്പരകളിൽ സിംബാബ്‌വെയെ തകർത്തുകൊണ്ടാണ് സ്മൃതി തന്റെ ക്യാപ്റ്റൻസിക്ക് തുടക്കമിട്ടത്. ജനുവരിയിൽ നടക്കുന്ന വനിതാ ചാമ്പ്യൻസ് ട്രോഫിയിലും ഈ വിജയക്കുതിപ്പ് തുടരാനാകും ലക്ഷ്യമിടുന്നത്.

(0)കമന്റുകൾ

 

കുക്കികളെക്കുറിച്ചുള്ള ഒരു കുറിപ്പ്

നിങ്ങളെ സൈൻ ഇൻ ചെയ്ത നിലയിൽ നിലനിർത്താനും നിങ്ങളുടെ ഭാഷയും രാജ്യവും ഓർമ്മിക്കാനും Newshunt ആവശ്യമായ കുക്കികൾ ഉപയോഗിക്കുന്നു. നിങ്ങളുടെ അനുമതിയോടെ, ആളുകൾ Newshunt എങ്ങനെ ഉപയോഗിക്കുന്നുവെന്ന് മനസ്സിലാക്കാനും കാലക്രമേണ സേവനം മെച്ചപ്പെടുത്താനും അനലിറ്റിക്സ് കുക്കികളും ഉപയോഗിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.

അംഗീകരിക്കുന്നത് അനലിറ്റിക്സിനെ മാത്രമേ ബാധിക്കൂ. കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ സ്വകാര്യതാ നയം or നിബന്ധനകളും വ്യവസ്ഥകളും.