നാല് മാസം കൊണ്ട് കണ്ണൂർ മെഡിക്കൽ കോളേജിനെ വെന്റിലേറ്ററിലാക്കിയെന്ന് വിമർശനം; ചികിത്സാ പ്രതിസന്ധിക്കെതിരെ കെ.എസ്.കെ.ടി.യു മാർച്ച്

നാല് മാസം കൊണ്ട് കണ്ണൂർ മെഡിക്കൽ കോളേജിനെ വെന്റിലേറ്ററിലാക്കിയെന്ന് വിമർശനം; ചികിത്സാ പ്രതിസന്ധിക്കെതിരെ കെ.എസ്.കെ.ടി.യു മാർച്ച്
View on original source
വിഭാഗം: Health
പങ്കിടുക
ആർക്കൈവ്
ലൈക്ക്
2026-10-09T12:54:00 | By Sufaija PP #Kannur Medical College #KSKTU Protest #Pariyaram News പരിയാരം: കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിലെ ചികിത്സാ സംവിധാനങ്ങൾ കഴിഞ്ഞ നാലുമാസത്തിനിടെ പ്രതിസന്ധിയിലായെന്ന വിമർശനവുമായി കെ.എസ്.കെ.ടി.യു മാടായി ഏരിയാ കമ്മിറ്റി രംഗത്ത്. യു.ഡി.എഫ് സർക്കാർ അധികാരത്തിലെത്തി നാല് മാസം കൊണ്ട് മെഡിക്കൽ കോളേജിനെ വെന്റിലേറ്ററിലാക്കിയെന്ന രാഷ്ട്രീയ വിമർശനവും ഉയർത്തിയാണ് സംഘടനയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധർണയും നടത്തിയത്. വിവിധ വിഭാഗങ്ങളിലെ ഡോക്ടർമാരുടെ കുറവ് പരിഹരിക്കുക, മരുന്നുകളുടെയും ചികിത്സാ ഉപകരണങ്ങളുടെയും ക്ഷാമം അവസാനിപ്പിക്കുക, രോഗികൾക്ക് യഥാസമയം മികച്ച ചികിത്സ ഉറപ്പാക്കുക, ചികിത്സാപ്പിഴവിനെത്തുടർന്ന് മരിച്ച ഫാത്തിമയുടെ കുടുംബത്തിന് നീതി ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു പ്രതിഷേധം. കർഷക തൊഴിലാളി യൂണിയൻ സംസ്ഥാന സെക്രട്ടറി എൻ. ചന്ദ്രൻ ധർണ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി എം. ശ്രീധരൻ അധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി കെ.വി സന്തോഷ് സ്വാഗതം പറഞ്ഞു. സംസ്ഥാന ജോയിന്റ് സെക്രട്ടറി സി. സത്യപാലൻ, പി.പി ദാമോദരൻ, പി. ദാമോദരൻ, എ.വി രവീന്ദ്രൻ, പി. ബാലകൃഷ്ണൻ, കെ.വി ഭാരതി എന്നിവർ സംസാരിച്ചു. സാധാരണക്കാരുടെ ആശ്രയമായ സർക്കാർ മെഡിക്കൽ കോളേജിലെ ചികിത്സാ പ്രതിസന്ധി അടിയന്തരമായി പരിഹരിച്ച് രോഗികൾക്ക് ആവശ്യമായ ചികിത്സയും മരുന്നുകളും ഉറപ്പാക്കണമെന്ന ആവശ്യവും പ്രതിഷേധത്തിൽ ഉയർന്നു. Content Highlight: KSKTU March Against Crisis at Kannur Medical College Pariyaram #Kannur Medical College #KSKTU Protest #Pariyaram News Tweet Facebook Whatsapp Telegram

(0)കമന്റുകൾ

 

കുക്കികളെക്കുറിച്ചുള്ള ഒരു കുറിപ്പ്

നിങ്ങളെ സൈൻ ഇൻ ചെയ്ത നിലയിൽ നിലനിർത്താനും നിങ്ങളുടെ ഭാഷയും രാജ്യവും ഓർമ്മിക്കാനും Newshunt ആവശ്യമായ കുക്കികൾ ഉപയോഗിക്കുന്നു. നിങ്ങളുടെ അനുമതിയോടെ, ആളുകൾ Newshunt എങ്ങനെ ഉപയോഗിക്കുന്നുവെന്ന് മനസ്സിലാക്കാനും കാലക്രമേണ സേവനം മെച്ചപ്പെടുത്താനും അനലിറ്റിക്സ് കുക്കികളും ഉപയോഗിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.

അംഗീകരിക്കുന്നത് അനലിറ്റിക്സിനെ മാത്രമേ ബാധിക്കൂ. കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ സ്വകാര്യതാ നയം or നിബന്ധനകളും വ്യവസ്ഥകളും.