നെടുമ്പാശേരി വിമാനത്താവളത്തിന് അനുവദിച്ച എഫ്എല്‍ 7 ബാര്‍ ലൈസന്‍സ് റദ്ദാക്കി

നെടുമ്പാശേരി വിമാനത്താവളത്തിന് അനുവദിച്ച എഫ്എല്‍ 7 ബാര്‍ ലൈസന്‍സ് റദ്ദാക്കി
View on original source
വിഭാഗം: Politics
പങ്കിടുക
ആർക്കൈവ്
ലൈക്ക്
നെടുമ്പാശേരി വിമാനത്താവളത്തില്‍ അനുവദിച്ച എഫ്എല്‍ 7 ബാര്‍ ലൈസന്‍സ് സംസ്ഥാന സര്‍ക്കാര്‍ റദ്ദാക്കി. സീറാം സാംബശിവ റാവു എക്സൈസ് കമ്മീഷണര്‍ ആയിരുന്ന വേളയില്‍ വിമാനത്താവളത്തിലെ മൂന്നാം ടെര്‍മിനലിലെ രണ്ടാംനിലയില്‍ പ്രവര്‍ത്തിക്കുന്ന എയര്‍ലോഞ്ച് ബാറിന് നല്‍കിയ ലൈസന്‍സാണ് റദ്ദാക്കിയത്. അഡീഷണല്‍ എക്സൈസ് കമ്മീഷണര്‍ ആര്‍ ജയശങ്കര്‍ ബന്ധപ്പെട്ട ഉത്തരവ് ഇറക്കി. സംസ്ഥാന സര്‍ക്കാരിന്റെ പുതിയ മദ്യനയം പ്രഖ്യാപിക്കുന്നത് വരെ എഫ്എല്‍ 7 അടക്കമുള്ള ബാര്‍ ലൈസന്‍സുകള്‍ നല്‍കേണ്ടതില്ലെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. പുതിയ നയം വന്നശേഷം വീണ്ടും അപേക്ഷിക്കാം. ലൈസന്‍സിനായി അപേക്ഷകന്‍ കെട്ടിവച്ച രണ്ട് ലക്ഷം രൂപ തിരികെ ലഭിക്കുന്നതിനായി അപേക്ഷ നല്‍കണമെന്ന് ഉത്തരവില്‍ പറയുന്നു. സര്‍ക്കാര്‍ നയത്തിന് വിരുദ്ധമായി തീരുമാനം എടുത്തതിനാലാണ് ലൈസന്‍സ് റദ്ദാക്കിയത് എന്ന് എക്‌സൈസ് മന്ത്രി എം ലിജു പ്രതികരിച്ചു. ബന്ധപ്പെട്ട ഫയല്‍ സര്‍ക്കാരിന് മുമ്പിലെത്തിയ വേളയില്‍ തന്നെ അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ കത്ത് എക്‌സൈസ് കമ്മീഷണറുടെ ഓഫീസിലേക്ക് പോയിരുന്നു. സര്‍ക്കാര്‍ നയം വന്ന ശേഷം മാത്രമേ പരിഗണിക്കാന്‍ സാധിക്കൂ എന്ന് കത്തില്‍ വ്യക്തമാക്കിയിരുന്നു എന്നും മന്ത്രി വിശദീകരിച്ചു. അതിനിടെ മദ്യനയവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ വിവരങ്ങള്‍ പുറത്തുവന്നു. ബാര്‍ ലൈസന്‍സിനായുള്ള ക്ലാസിഫിക്കേഷനില്‍ ഇളവുവരുത്തിയ ഇടതു സര്‍ക്കാര്‍ നയത്തെ പിന്തുണയ്ക്കുകയായിരുന്നു യുഡിഎഫ് സര്‍ക്കാരും. ക്ലാസിഫിക്കേഷന്‍ ലഭിക്കാത്ത ബാറുകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കിയതിനെതിരേ മദ്യവിരുദ്ധ സമിതിയാണ് ഹൈക്കോടതിയെ സമീപിച്ചത്. സെപ്റ്റംബര്‍ 29നാണ് നികുതി വകുപ്പ് അഡീഷണല്‍ സെക്രട്ടറി സത്യവാങ്മൂലം സമര്‍പ്പിച്ചത്. ഇതിലെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ക്ലാസിഫിക്കേഷന്‍ ലഭിക്കാത്ത ഹോട്ടലുകള്‍ക്കും ബാര്‍ ലൈസന്‍സ് പുതുക്കിനല്‍കാമെന്ന ഇടതുസര്‍ക്കാര്‍ നയത്തിന് അനുകൂല നിലപാടാണ് യുഡിഎഫ് കോടതിയില്‍ സ്വീകരിച്ചത്. സര്‍ക്കാരിന്റെ മദ്യനയം വൈകില്ലെന്നും നിരസിക്കപ്പെട്ട ബാര്‍ ലൈസന്‍സുകള്‍ പുതുക്കി നല്‍കേണ്ട ഉത്തരവാദിത്വം സര്‍ക്കാരിനില്ലെന്നും മന്ത്രി എം ലിജു പ്രതികരിച്ചു. നികുതി വകുപ്പിന്റെ സത്യവാങ്മൂലം എക്സൈസ് വകുപ്പുമായി ആലോചിച്ചാണെന്നും ബാര്‍ ലൈസന്‍സ് പുതുക്കണമെങ്കില്‍ സ്റ്റാര്‍ ക്ലാസിഫിക്കേഷന്‍ വേണമെന്നും മന്ത്രി പറഞ്ഞു. അകാരണമായി കാലതാമസം വന്നപ്പോള്‍ ടൂറിസം വകുപ്പ് ലൈസന്‍സ് നിരസിക്കപ്പെട്ട ബാറുകളുടെ പട്ടികയെടുത്തിരുന്നു. അത് കേന്ദ്ര ടൂറിസം വകുപ്പിന് കൈമാറാന്‍ നിര്‍ദേശിച്ചു. പുതിയ എക്സൈസ് കമ്മിഷണറുടെ നിയമനം ഉചിതമായ സമയത്തുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

(0)കമന്റുകൾ

 

കുക്കികളെക്കുറിച്ചുള്ള ഒരു കുറിപ്പ്

നിങ്ങളെ സൈൻ ഇൻ ചെയ്ത നിലയിൽ നിലനിർത്താനും നിങ്ങളുടെ ഭാഷയും രാജ്യവും ഓർമ്മിക്കാനും Newshunt ആവശ്യമായ കുക്കികൾ ഉപയോഗിക്കുന്നു. നിങ്ങളുടെ അനുമതിയോടെ, ആളുകൾ Newshunt എങ്ങനെ ഉപയോഗിക്കുന്നുവെന്ന് മനസ്സിലാക്കാനും കാലക്രമേണ സേവനം മെച്ചപ്പെടുത്താനും അനലിറ്റിക്സ് കുക്കികളും ഉപയോഗിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.

അംഗീകരിക്കുന്നത് അനലിറ്റിക്സിനെ മാത്രമേ ബാധിക്കൂ. കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ സ്വകാര്യതാ നയം or നിബന്ധനകളും വ്യവസ്ഥകളും.