യുകെ ബിജെപി പ്രവാസി സെൽ കാര്യകർത്ത ശിൽപശാല സംഘടിപ്പിച്ചു; പതിനൊന്നംഗ കമ്മിറ്റിക്ക് രൂപം നൽകി

യുകെ ബിജെപി പ്രവാസി സെൽ കാര്യകർത്ത ശിൽപശാല സംഘടിപ്പിച്ചു; പതിനൊന്നംഗ കമ്മിറ്റിക്ക് രൂപം നൽകി
View on original source
വിഭാഗം: Politics
പങ്കിടുക
ആർക്കൈവ്
ലൈക്ക്
ലണ്ടൻ∙ ഓവർസീസ് ഫ്രണ്ട്സ് ഓഫ് ബിജെപി (OFBJP) യുകെ കേരള ഘടകത്തിന്റെയും ബിജെപി പ്രവാസി സെൽ (കേരള) യുകെ യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ കാര്യകർത്താ ശിൽപശാല സംഘടിപ്പിച്ചു. നവംബർ ഏഴിന് ലണ്ടനിലെ വാട്ഫോർഡിലുള്ള ഹോളിറൂഡ് ചർച്ച് ഹാളിൽ നടന്ന ശിൽപശാലയിൽ യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി എഴുപത്തഞ്ചോളം പ്രവർത്തകർ പങ്കെടുത്തു. OFBJP യുകെ നാഷണൽ കൺവീനർ ബിക്രം ബാനർജിയും ബിജെപി പ്രവാസി സെൽ (കേരള) സംസ്ഥാന കൺവീനർ രമേഷ് മാണിക്കോത്തും ചേർന്ന് ശിൽപശാല ഉദ്ഘാടനം ചെയ്തു. വിദേശരാജ്യങ്ങളിലെ ബിജെപിയുടെ സംഘടനാ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമവും സുസംഘടിതവുമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ശിൽപശാല സംഘടിപ്പിച്ചത്. സംഘടനയുടെ ലക്ഷ്യങ്ങൾ, പ്രവർത്തനരീതികൾ, ആശയപരമായ അടിത്തറ, സംഘടനാ ഘടന, പ്രവർത്തകരുടെ ഉത്തരവാദിത്തങ്ങൾ, പ്രവാസി സമൂഹത്തിൽ നടത്തേണ്ട ഇടപെടലുകൾ തുടങ്ങിയ വിഷയങ്ങളിൽ വിശദമായ ചർച്ചകൾ നടന്നു. കേരളത്തിൽ നിന്നുള്ള മുതിർന്ന ബിജെപി നേതാക്കളായ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. സുരേഷ്, സംസ്ഥാന ജനറൽ സെക്രട്ടറിയും സെല്ലുകളുടെ പ്രഭാരിയുമായ അനൂപ് ആന്റണി, സംസ്ഥാന സെൽ കോർഡിനേറ്റർ അഡ്വ. വി.കെ. സജീവൻ, തിരുവനന്തപുരം മേയർ വി.വി. രാജേഷ് എന്നിവർ ശിൽപശാലയിൽ പങ്കെടുത്ത് പ്രവർത്തകർക്ക് മാർഗനിർദേശങ്ങൾ നൽകി. ബിജെപി പ്രവാസി സെൽ (കേരള) സംസ്ഥാന കൺവീനർ രമേഷ് മാണിക്കോത്ത്, OFBJP യുകെ നാഷണൽ കൺവീനർ ബിക്രം ബാനർജി, മുൻ നാഷണൽ ജനറൽ സെക്രട്ടറി സുരേഷ് മംഗളഗിരി എന്നിവർ പ്രവർത്തകരുമായി സംവദിക്കുകയും അവരുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു. പ്രവാസി മലയാളികൾക്കിടയിൽ ബിജെപിയുടെ ആശയങ്ങളും സംഘടനാ പ്രവർത്തനങ്ങളും കൂടുതൽ വ്യാപകമായി പരിചയപ്പെടുത്തുന്നതിനുള്ള പ്രവർത്തനരീതികളെക്കുറിച്ച് നേതാക്കൾ വിശദീകരിച്ചു. ഇന്ത്യയുടെ നേട്ടങ്ങളും വികസന പ്രവർത്തനങ്ങളും അന്താരാഷ്ട്ര സമൂഹത്തിന് മുന്നിൽ അവതരിപ്പിക്കുന്നതിൽ പ്രവാസി സമൂഹത്തിന് വഹിക്കാനാകുന്ന പങ്കും ചർച്ചയായി. യുകെയിലെ സംഘടനാ സംവിധാനം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും വിവിധ മേഖലകളിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് വിപുലീകരിക്കുന്നതിനുമുള്ള നിർദേശങ്ങളും ശിൽപശാലയിൽ ഉയർന്നു. വരുംദിവസങ്ങളിൽ നടപ്പാക്കേണ്ട സംഘടനാ പ്രവർത്തനങ്ങൾ സംബന്ധിച്ച കർമപദ്ധതികളും നേതൃത്വം അവതരിപ്പിച്ചു. സംഘടനാ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഏകോപനവും കാര്യക്ഷമതയും ഉറപ്പാക്കുന്നതിനായി ശിൽപശാലയിൽ പതിനൊന്നംഗ കമ്മിറ്റിക്ക് രൂപം നൽകി. യുകെയിലെ വിവിധ മേഖലകളിൽ നിന്നുള്ള പ്രവർത്തകരെ ശിൽപശാലയിൽ പങ്കെടുപ്പിക്കുന്നതിനും സംഘാടക പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തിയാക്കുന്നതിനും നേതൃത്വം നൽകിയ പ്രവർത്തകരെ പ്രത്യേകം അഭിനന്ദിച്ചു. പ്രവാസി പ്രവർത്തകർക്കിടയിൽ ആശയവിനിമയം ശക്തിപ്പെടുത്തുന്നതിനും സംഘടനാ പ്രവർത്തനങ്ങൾക്ക് വ്യക്തമായ ദിശാബോധം നൽകുന്നതിനും ശിൽപശാല നിർണായകമായതായി ഭാരവാഹികൾ അഭിപ്രായപ്പെട്ടു. യുകെയിലെ വിവിധ മേഖലകളിൽ സംഘടനാ പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കുന്നതിനും പുതിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ തുടർപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും നേതൃത്വം അറിയിച്ചു.

(0)കമന്റുകൾ

 

കുക്കികളെക്കുറിച്ചുള്ള ഒരു കുറിപ്പ്

നിങ്ങളെ സൈൻ ഇൻ ചെയ്ത നിലയിൽ നിലനിർത്താനും നിങ്ങളുടെ ഭാഷയും രാജ്യവും ഓർമ്മിക്കാനും Newshunt ആവശ്യമായ കുക്കികൾ ഉപയോഗിക്കുന്നു. നിങ്ങളുടെ അനുമതിയോടെ, ആളുകൾ Newshunt എങ്ങനെ ഉപയോഗിക്കുന്നുവെന്ന് മനസ്സിലാക്കാനും കാലക്രമേണ സേവനം മെച്ചപ്പെടുത്താനും അനലിറ്റിക്സ് കുക്കികളും ഉപയോഗിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.

അംഗീകരിക്കുന്നത് അനലിറ്റിക്സിനെ മാത്രമേ ബാധിക്കൂ. കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ സ്വകാര്യതാ നയം or നിബന്ധനകളും വ്യവസ്ഥകളും.