Hawks Volleyball Drops Pair at Stockton Tri-Match

Hawks Volleyball Drops Pair at Stockton Tri-Match
View on original source
വിഭാഗം: Politics
പങ്കിടുക
ആർക്കൈവ്
ലൈക്ക്
(adsbygoogle = window.adsbygoogle || []).push({}); ചെന്നൈ: ഇൻസ്റ്റഗ്രാമിലും യൂട്യൂബിലും 13 ലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള ഫിനാൻസ് ഇൻഫ്ലുവൻസർ വി. ഹരീഷ് (27) മരിച്ച സംഭവത്തിൽ സൈബർ അധിക്ഷേപം ആരോപിച്ച് പിതാവ് രംഗത്ത്. വെഞ്ച്വർ സ്റ്റുഡിയോയായ സെമൂരിയ ഇൻകിന്റെ സിഇഒ ജേസൺ സാമുവലിനെതിരെയാണ് ഹരീഷിന്റെ പിതാവ് ആരോപണം ഉന്നയിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. (V Harish Death) 'ഫിനാൻസ് വിത്ത് ഹരീഷ്' എന്ന പേരിൽ സാമൂഹിക മാധ്യമങ്ങളിൽ സാമ്പത്തിക വിഷയങ്ങളുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങൾ പങ്കുവച്ചിരുന്ന ഹരീഷിനെ ചെന്നൈയിലെ വാടക വില്ലയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ജേസൺ സാമുവലിന്റെ ഭാഗത്തുനിന്നുണ്ടായ വിമർശനങ്ങളും സൈബർ അധിക്ഷേപവും ഹരീഷിനെ മാനസിക സമ്മർദത്തിലാക്കിയെന്നും ഇത് മരണത്തിലേക്ക് നയിച്ചെന്നുമാണ് പിതാവിന്റെ ആരോപണം. ഹരീഷ് സാമ്പത്തിക ഉപദേശങ്ങൾ നൽകുന്നതുമായി ബന്ധപ്പെട്ട് ലൈസൻസും രജിസ്ട്രേഷനും സംബന്ധിച്ച വിഷയങ്ങൾ ജേസൺ സാമുവൽ ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെ ഹരീഷിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് മെറ്റ പ്രവർത്തനരഹിതമാക്കിയെന്നും റിപ്പോർട്ടിലുണ്ട്. തുടർന്ന് പുതിയ അക്കൗണ്ടിലൂടെ ഹരീഷ് വീഡിയോകൾ പ്രസിദ്ധീകരിച്ചുവരികയായിരുന്നു. അതേസമയം, ഹരീഷിന്റെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തിയ ജേസൺ സാമുവൽ സൈബർ അധിക്ഷേപം നടത്തിയെന്ന ആരോപണം നിഷേധിച്ചു. ഹരീഷിന്റെ ലൈസൻസുമായി ബന്ധപ്പെട്ട വസ്തുതകൾ മാത്രമാണ് താൻ ചൂണ്ടിക്കാട്ടിയതെന്ന് അദ്ദേഹം എക്സിലെ കുറിപ്പിൽ വ്യക്തമാക്കി. ഹരീഷ് സെബി രജിസ്റ്റർ ചെയ്ത ഇൻവെസ്റ്റ്മെന്റ് അഡ്വൈസർ (RIA) ആയിരുന്നില്ലെന്നും അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്സ് ഇൻ ഇന്ത്യയിൽ (AMFI) നിന്നുള്ള ARN രജിസ്ട്രേഷൻ നമ്പർ അടുത്തിടെയാണ് നേടിയതെന്നും സാമുവൽ അവകാശപ്പെട്ടു. ശരിയായ സെബി ലൈസൻസ് നേടി പ്രവർത്തനം തുടരാൻ ഹരീഷിനോട് താൻ ആവശ്യപ്പെട്ടിരുന്നുവെന്നും ഇത്രയും ഗുരുതരമായൊരു സാഹചര്യം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും സാമുവൽ പറഞ്ഞു. ഹരീഷിന്റെ മരണത്തിൽ ദുഃഖമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് ഇതുവരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്നാണ് റിപ്പോർട്ട്. പിതാവിന്റെ പരാതിയിലും ഉയർന്ന ആരോപണങ്ങളിലും തുടർനടപടികൾ ഉണ്ടായിട്ടില്ല. മരണവുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ സ്വതന്ത്രമായ അന്വേഷണത്തിലൂടെ വ്യക്തമാകേണ്ടതുണ്ട്. Summary: Finance influencer V Harish, 27, known for 'Finance With Harish', has died in Chennai. His father has alleged cyberbullying by Zemuria Inc CEO Jason Samuel, who has denied the charge and said his criticism concerned Harish's financial advisory credentials. /* Importing Noto Serif Malayalam from Google Fonts */ @import url('https://fonts.googleapis.com/css2?family=Noto+Serif+Malayalam:wght@400;600;700&display=swap'); /* Container to handle centering */ .tk-btn-wrapper { display: flex; justify-content: center; align-items: center; width: 100%; padding: 20px 0; } .google-pref-btn { display: inline-flex; align-items: center; background-color: #000000; border-radius: 50px; padding: 12px 28px; text-decoration: none; transition: transform 0.2s ease, background-color 0.2s ease; border: 1px solid #333; } .google-pref-btn:hover { background-color: #1a1a1a; transform: scale(1.05); } .g-icon-svg { width: 22px; height: 22px; margin-right: 14px; display: block; flex-shrink: 0; } .tk-btn-text { color: #FBBC05; /* Prioritizing Noto Serif Malayalam for the Malayalam script */ font-family: 'Noto Serif Malayalam', -apple-system, BlinkMacSystemFont, "Segoe UI", Roboto, Arial, sans-serif; font-size: 17px; font-weight: 600; letter-spacing: 0.1px; line-height: 1.5; } /* Mobile optimization */ @media (max-width: 480px) { .tk-btn-text { font-size: 15px; } .google-pref-btn { padding: 10px 20px; } } ടൈംസ് കേരള നിങ്ങളുടെ പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കൂ .wa-banner { display: flex; align-items: center; justify-content: space-between; background-color: #f7f7f7; border-radius: 12px; padding: 12px 16px; /* Prioritizes Noto Serif Malayalam for Malayalam characters */ font-family: 'Noto Serif Malayalam', -apple-system, BlinkMacSystemFont, "Segoe UI", Roboto, sans-serif; max-width: 600px; margin: 10px auto; box-sizing: border-box; gap: 12px; } .wa-content { display: flex; align-items: center; gap: 12px; flex: 1; } .wa-icon { width: 32px; height: 32px; flex-shrink: 0; } .wa-text { font-size: 15px; font-weight: 700; /* Made slightly bolder to look crisp in Serif */ color: #000000; line-height: 1.5; } .wa-btn { background-color: #0b846e; color: #ffffff; text-decoration: none; padding: 8px 16px; border-radius: 20px; font-size: 14px; font-weight: 600; white-space: nowrap; transition: background-color 0.2s ease; font-family: -apple-system, BlinkMacSystemFont, "Segoe UI", Roboto, sans-serif; /* Clean sans-serif for button text */ } .wa-btn:hover, .wa-btn:active { background-color: #086655; } /* Mobile Optimization */ @media (max-width: 480px) { .wa-banner { padding: 10px 12px; } .wa-text { font-size: 13.5px; } .wa-btn { padding: 6px 12px; font-size: 13px; } .wa-icon { width: 28px; height: 28px; } } പുതിയ വാർത്തകൾ അറിയാൻ ടൈംസ് കേരള ഫോളോ ചെയ്യൂ Follow Channel (adsbygoogle = window.adsbygoogle || []).push({}); (adsbygoogle = window.adsbygoogle || []).push({});

(0)കമന്റുകൾ

 

കുക്കികളെക്കുറിച്ചുള്ള ഒരു കുറിപ്പ്

നിങ്ങളെ സൈൻ ഇൻ ചെയ്ത നിലയിൽ നിലനിർത്താനും നിങ്ങളുടെ ഭാഷയും രാജ്യവും ഓർമ്മിക്കാനും Newshunt ആവശ്യമായ കുക്കികൾ ഉപയോഗിക്കുന്നു. നിങ്ങളുടെ അനുമതിയോടെ, ആളുകൾ Newshunt എങ്ങനെ ഉപയോഗിക്കുന്നുവെന്ന് മനസ്സിലാക്കാനും കാലക്രമേണ സേവനം മെച്ചപ്പെടുത്താനും അനലിറ്റിക്സ് കുക്കികളും ഉപയോഗിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.

അംഗീകരിക്കുന്നത് അനലിറ്റിക്സിനെ മാത്രമേ ബാധിക്കൂ. കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ സ്വകാര്യതാ നയം or നിബന്ധനകളും വ്യവസ്ഥകളും.