Anthropic signs lease for first Canadian data center

Anthropic signs lease for first Canadian data center
View on original source
വിഭാഗം: Business
പങ്കിടുക
ആർക്കൈവ്
ലൈക്ക്
Janayugom Webdesk October 17, 2026, 5:00 AM ഡിജിറ്റൽ സർവേയും കിഫ്ബിയും നിർത്തലാക്കുമെന്നതിന്റെ ഔദ്യോഗിക അറിയിപ്പ് കഴിഞ്ഞ ദിവസമുണ്ടായിരിക്കുന്നു. യുഡിഎഫ് അധികാരത്തിലെത്തിയതിനു ശേഷം നിയോഗിച്ച, സുധാ പിള്ള അധ്യക്ഷയായ സമിതി ശുപാർശയുടെ പേരിലാണ് കിഫ്ബി നിർത്തലാക്കുന്നതിനുള്ള തീരുമാനം. അതേസമയം ഫണ്ടിന്റെ അപര്യാപ്തത കാരണമാണ് ഡിജിറ്റൽ റീസർവേ നിർത്തിവച്ചതെന്നാണ് റവന്യു വകുപ്പ് മന്ത്രി എ പി അനിൽകുമാർ പറഞ്ഞിരിക്കുന്നത്. സംസ്ഥാനത്തിന്റെ അടിസ്ഥാന വികസന പ്രവർത്തനങ്ങളിൽ വിപ്ലവകരമായ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കിയതാണ് കിഫ്ബി എങ്കിൽ കാലങ്ങളായി നിലനിൽക്കുന്ന ഭൂപ്രശ്നങ്ങളും ഭൂരേഖകളുടെ അപര്യാപ്തതകളും ശാശ്വതമായി പരിഹരിക്കുന്നതിന് ഉദ്ദേശിച്ചുള്ളതായിരുന്നു ഡിജിറ്റൽ റീസർവേ. നിർത്തിവച്ച ഡിജിറ്റൽ സർവേ 2.0 എന്ന പേരിൽ നവംബർ ഒന്ന് മുതൽ പുനരാരംഭിക്കുന്നത് ആലോചനയിലാണ് എന്നാണ് മന്ത്രി കഴിഞ്ഞ ദിവസം നിയമസഭയെ അറിയിച്ചിരിക്കുന്നത്. എല്ലാ കാലത്തും യുഡിഎഫ് ഭരണകാലയളവുകളിലാണ് റീസർവേ പ്രവർത്തനങ്ങൾ താളം തെറ്റുകയോ മന്ദീഭവിക്കുകയോ ചെയ്തിട്ടുള്ളത് എന്നതിനാൽ രണ്ടാംഘട്ടമെന്നത് പതിവുപോലെ പാഴ്‌വാക്കായിരിക്കുമെന്ന് കരുതുന്നതിൽ തെറ്റില്ല. സംസ്ഥാനത്തെ റീസർവേ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ട് 60 വർഷത്തോളമായെങ്കിലും ഇതുവരെ പൂർത്തീകരിക്കാനായിട്ടില്ല. വിവിധ ഇടതുപക്ഷ സർക്കാരുകളുടെ ഭരണ കാലയളവിലാണ് അത് സജീവമായി നടക്കുകയും നവീന പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുകയും ചെയ്യാറുണ്ടായിരുന്നത്. ഇടയ്ക്കെത്തുന്ന യുഡിഎഫ് സർക്കാർ, പ്രവർത്തനങ്ങൾക്ക് ഇടങ്കോലിടുകയോ മെല്ലെപ്പോക്കിന് വഴിയൊരുക്കുകയോ ചെയ്യുന്നു. 2006-11 കാലത്തെ എൽഡിഎഫ് സർക്കാർ സർവേ പൂർത്തിയാക്കുന്നതിന് ഭൂമി കേരളം എന്ന ബൃഹദ് പദ്ധതി ആവിഷ്കരിച്ചിരുന്നു. ആധുനിക സർവേ ഉപകരണങ്ങളുടെ സഹായത്തോടെയുള്ള പദ്ധതിയായിരുന്നു ഇത്. അതിന്റെ അടിസ്ഥാനത്തിൽ അധിക ജീവനക്കാരെ നിയമിച്ച് വേഗത്തിലാക്കിയെങ്കിലും 2011ൽ അധികാര മാറ്റമുണ്ടായതോടെ പാതി വഴിയിലായി. പിന്നീട് 2016ലും 2021ലും അധികാരത്തിലെത്തിയ എൽഡിഎഫ് സർക്കാരുകൾ സർവേ പ്രവർത്തനം ടോട്ടൽ സ്റ്റേഷൻ പോലുള്ള ആധുനിക ഉപകരണങ്ങളോടൊപ്പം ഡിജിറ്റൽ സാങ്കേതികവിദ്യ കൂടി സമന്വയിപ്പിച്ച് വേഗത്തിലാക്കുന്നതിനുള്ള പുതിയ പദ്ധതി ആവിഷ്കരിച്ച്, ഇതിനായി സംസ്ഥാന ഖജനാവിൽ നിന്ന് തുക നീക്കിവച്ചു. ആകെയുള്ള 1666ൽ 116 വില്ലേജുകളിലാണ് അതുവരെ ഡിജിറ്റൽ റീസർവേ പൂർത്തിയാക്കിയിരുന്നത്. അവശേഷിക്കുന്ന 1550 വില്ലേജുകളിലെ ഡിജിറ്റൽ സർവേ റെക്കോഡുകൾ പൂർത്തിയാക്കുന്നതിനുള്ള ബൃഹദ് പദ്ധതിക്കാണ് മുൻ എൽഡിഎഫ് സർക്കാർ രൂപം നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ 839 വില്ലേജുകളിൽ ഡിജിറ്റൽ സർവേ പ്രവർത്തനങ്ങൾ ആരംഭിച്ചെന്നും 266ൽ ഫീൽഡ് സർവേ പൂർത്തിയാക്കിയെന്നും 214 വില്ലേജുകളിൽ ഫീൽഡ് സർവേ നടക്കുകയാണെന്നും 23 വില്ലേജുകളിൽ പ്രാഥമിക പ്രവർത്തനങ്ങൾ ആരംഭിച്ചുവെന്നും ഇപ്പോഴത്തെ റവന്യു വകുപ്പ് മന്ത്രി തന്നെ സമ്മതിക്കുന്നുണ്ട്. അതിനർത്ഥം ഏകദേശം ആയിരത്തിലധികം വില്ലേജുകളിലെ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ് എന്നാണ്. ഈ പദ്ധതിയാണ് യുഡിഎഫ് സർക്കാർ നിർത്തിവച്ചിരിക്കുന്നത്. 570 താൽക്കാലിക ജീവനക്കാരെ ഒഴിവാക്കിയെന്നും മന്ത്രി പറഞ്ഞിട്ടുണ്ട്. അപ്പോൾ നവംബർ ഒന്നിന് എങ്ങനെയാണ് രണ്ടാംഘട്ടം ആരംഭിക്കുക എന്ന ചോദ്യം ഉദിക്കുന്നു. ഡിജിറ്റൽ റീസർവേയ്ക്ക് മരണമണിയാകുന്നുവെന്നാണ് ഇതിലൂടെ വിലയിരുത്തേണ്ടത്. ഇതുതന്നെയാണ് കിഫ്ബിയുടെയും അവസ്ഥ. കഴിഞ്ഞ ഫെബ്രുവരിയിലെ നിയമസഭാ മറുപടി പ്രകാരം 96,486.57 കോടി രൂപയുടെ വിവിധ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് കിഫ്ബി അംഗീകാരം നൽകി. ദേശീയപാത ഭൂമിയേറ്റെടുക്കൽ, മലയോര- തീരദേശ ഹൈവേകൾ, കെ-ഫോൺ, ട്രാൻസ്ഗ്രിഡ്, പൊതുവിദ്യാലയ നവീകരണം, ആശുപത്രികളുടെ അടിസ്ഥാനസൗകര്യ വികസനം എന്നിങ്ങനെ വലുതും വിപുലവുമായവയ്ക്ക് പുറമേ ചെറുതും ഇടത്തരവുമായ 1200ലധികം പദ്ധതികൾക്കാണ് കിഫ്ബി ഫണ്ട് വിനിയോഗിച്ചത്. 45,000 ക്ലാസ് മുറികൾ ഹൈടെക്കാക്കുന്നതിലൂടെ കിഫ്ബി രാജ്യ ശ്രദ്ധയാകർഷിക്കുകയും ചെയ്തിരുന്നു. ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ ജനപ്രതിനിധികൾ തങ്ങളുടെ മണ്ഡലങ്ങളിൽ കിഫ്ബി മുഖേനയുള്ള പദ്ധതികൾക്കായി നിലകൊണ്ടത് അത് സംസ്ഥാന വികസനത്തിൽ സൃഷ്ടിച്ച നാഴികക്കല്ലാണ് ദ്യോതിപ്പിക്കുന്നത്. കിഫ്ബിയുടെ കടബാധ്യതകൾ സർക്കാർ നേരിട്ട് ഏറ്റെടുക്കണമെന്നും മുൻഗണനാ പദ്ധതികൾ പൂർത്തിയാക്കാൻ വാർഷിക ബജറ്റിലൂടെ പണം കണ്ടെത്തണമെന്നുമാണ് സുധാ പിള്ള സമിതിയുടെ നിർദേശം. ഗുരുതര സാമ്പത്തിക പ്രതിസന്ധി കാരണം നിത്യ ചെലവുകൾക്ക് പോലും തുക കണ്ടെത്താനാകാത്ത സ്ഥിതിയാണ് സംസ്ഥാനത്തെന്ന് ധനമന്ത്രി കൂടിയായ മുഖ്യമന്ത്രി വി ഡി സതീശൻ ആവർത്തിച്ചുകൊണ്ടിരിക്കെയാണ് കിഫ്ബി ചെലവും ഖജനാവിൽ നിന്നുതന്നെ കണ്ടെത്തണമെന്ന നിർദേശത്തിന് കയ്യടിക്കുന്നത് എന്ന വൈരുധ്യവുമുണ്ട്. ഇപ്പോൾതന്നെ സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി കടക്കാൻ പോകുകയാണെന്ന റിപ്പോർട്ടുകളുമുണ്ട്. അതിനിടെയാണ് പ്രത്യേക ധനസമാഹരണത്തിലൂടെ വികസന പ്രവർത്തനങ്ങൾ യാഥാർത്ഥ്യമാക്കുന്ന കിഫ്ബി വേണ്ടെന്നു വയ്ക്കുന്നത്. യുഡിഎഫ് അധികാരത്തിൽ വന്നാൽ കേരളത്തെ എല്ലാരംഗത്തും തിരിച്ചുനടത്തുമെന്ന, തെരഞ്ഞെടുപ്പ് വേളയിൽ എൽഡിഎഫ് പങ്കുവച്ച ആശങ്ക അതേപോലെ ശരിയാണന്ന് തെളിയിക്കുകയാണ് യുഡിഎഫ് സർക്കാർ.

(0)കമന്റുകൾ

 

കുക്കികളെക്കുറിച്ചുള്ള ഒരു കുറിപ്പ്

നിങ്ങളെ സൈൻ ഇൻ ചെയ്ത നിലയിൽ നിലനിർത്താനും നിങ്ങളുടെ ഭാഷയും രാജ്യവും ഓർമ്മിക്കാനും Newshunt ആവശ്യമായ കുക്കികൾ ഉപയോഗിക്കുന്നു. നിങ്ങളുടെ അനുമതിയോടെ, ആളുകൾ Newshunt എങ്ങനെ ഉപയോഗിക്കുന്നുവെന്ന് മനസ്സിലാക്കാനും കാലക്രമേണ സേവനം മെച്ചപ്പെടുത്താനും അനലിറ്റിക്സ് കുക്കികളും ഉപയോഗിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.

അംഗീകരിക്കുന്നത് അനലിറ്റിക്സിനെ മാത്രമേ ബാധിക്കൂ. കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ സ്വകാര്യതാ നയം or നിബന്ധനകളും വ്യവസ്ഥകളും.