ഉളിക്കലിൽ ശക്തമായ കാറ്റിൽ സ്കൂളിന്റെ ഇരുമ്പ് മേൽക്കൂര പറന്നുപോയി; കാറുകൾക്ക് കേടുപാട്

ഉളിക്കലിൽ ശക്തമായ കാറ്റിൽ സ്കൂളിന്റെ ഇരുമ്പ് മേൽക്കൂര പറന്നുപോയി; കാറുകൾക്ക് കേടുപാട്
View on original source
വിഭാഗം: Tourism
പങ്കിടുക
ആർക്കൈവ്
ലൈക്ക്
2026-10-09T13:15:00 | By sukanya #Ulikkal News #School Roof ഉളിക്കൽ: മേഖലയിൽ വീശിയടിച്ച ശക്തമായ കാറ്റിൽ ഉളിക്കൽ വയത്തൂർ യു.പി. സ്കൂൾ വളപ്പിലെ ഇരുമ്പ് മേൽക്കൂര പറന്നുപോയി. സ്കൂളിലെ ഇന്റർലോക്ക് പാകിയ മുറ്റത്തിന് മുകളിൽ സ്ഥാപിച്ചിരുന്ന വലിയ ഷീറ്റ് മേൽക്കൂരയാണ് കാറ്റിൽ പൂർണമായി ഇളകി മാറി സമീപത്തെ പാർക്കിംഗ് ഗ്രൗണ്ടിലേക്ക് പതിച്ചത്. പാർക്കിംഗ് ഗ്രൗണ്ടിൽ നിർത്തിയിട്ടിരുന്ന കാറുകൾക്ക് മുകളിലേക്കാണ് മേൽക്കൂര തകർന്നുവീണത്. അപകടത്തിൽ വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെങ്കിലും സംഭവസമയത്ത് ആളുകൾ പരിസരത്തില്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. ആർക്കും പരിക്കേറ്റിട്ടില്ല. ശബ്ദം കേട്ട് അധ്യാപകരും നാട്ടുകാരും ഓടിയെത്തിയാണ് സ്ഥിതിഗതികൾ വിലയിരുത്തിയത്. Content Highlight: Ulikkal Vayathur UP School Roof Blown Off Strong Wind Cars Damaged #Ulikkal News #School Roof Tweet Facebook Whatsapp Telegram

(0)കമന്റുകൾ

 

കുക്കികളെക്കുറിച്ചുള്ള ഒരു കുറിപ്പ്

നിങ്ങളെ സൈൻ ഇൻ ചെയ്ത നിലയിൽ നിലനിർത്താനും നിങ്ങളുടെ ഭാഷയും രാജ്യവും ഓർമ്മിക്കാനും Newshunt ആവശ്യമായ കുക്കികൾ ഉപയോഗിക്കുന്നു. നിങ്ങളുടെ അനുമതിയോടെ, ആളുകൾ Newshunt എങ്ങനെ ഉപയോഗിക്കുന്നുവെന്ന് മനസ്സിലാക്കാനും കാലക്രമേണ സേവനം മെച്ചപ്പെടുത്താനും അനലിറ്റിക്സ് കുക്കികളും ഉപയോഗിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.

അംഗീകരിക്കുന്നത് അനലിറ്റിക്സിനെ മാത്രമേ ബാധിക്കൂ. കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ സ്വകാര്യതാ നയം or നിബന്ധനകളും വ്യവസ്ഥകളും.